“പാർട്ടിയിൽ ഒരു വിഭാഗം എം.എൽ.എ.മാർ ബി.ജെ.പിയെ പുറത്തു നിന്ന് പിന്തുണക്കണം”ജെ.ഡി.എസിന്‍റെ മുതിര്‍ന്ന നേതാവ് ജി.ടി.ദേവഗൌഡ.

ബെംഗളൂരു: പാർട്ടിയിൽ ഒരു വിഭാഗം എംഎൽഎമാർ ബിജെപിയെ പുറത്തു നിന്ന് പിന്തുണക്കണം എന്ന് അഭിപ്രായപ്പെട്ടതായി മുതിർന്ന നേതാവ് ജി.ടി.ദേവഗൗഡ പറഞ്ഞത് വിവാദമായി.

കർണാടകത്തിൽ ബിജെപിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജനതാദൾ എസ്. ബിജെപിക്കൊപ്പം നിൽക്കുകയെന്നാൽ ജനങ്ങൾക്കെതിരെ പ്രവർത്തിക്കുക എന്നാണെന്നു പാർട്ടി പ്രസ്താവനയിറക്കി. ജെഡിഎസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നു എച്ച്.ഡി.ദേവഗൗഡയും എച്ച്.ഡി.കുമാരസ്വാമിയും വ്യക്തമാക്കി.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

ജെഡിഎസ് ഔദ്യോഗികമായി പിന്തുണ അറിയിച്ചാൽ പരിഗണിക്കാം എന്നായിരുന്നു ബിജെപിയുടെ മറുപടി.

അതെ സമയം നാളെ വിശ്വാസവോട്ട് തേടാനിരിക്കെ മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് ബിജെപി എംഎൽഎമാരുടെ യോഗം വിളിച്ചു. വൈകിട്ട് മൂന്ന് മണിക്ക് വിധാൻ സൗധയിൽ ചേരുന്ന യോഗത്തിൽ മന്ത്രിസഭാ വികസനവും ചർച്ചയായേക്കും.

വിശ്വാസവോട്ടിനൊപ്പം നിലവിലെ സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാനും ബിജെപി ഉദ്ദേശിക്കുന്നുവെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts