നഗരത്തില്‍ വീണ്ടും 2 ദിവസത്തെ നിരോധനാജ്ഞ!

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിനോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ ആറുമണി മുതൽ ചൊവ്വാഴ്ച അർധരാത്രിവരെ വിധാൻ സൗധയുടെ രണ്ടുകിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

റാലി, പ്രതിഷേധമാർച്ച്, ആഘോഷപ്രകടനം എന്നിവ നിരോധിച്ചതായി ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു.

പ്ലക്കാർഡുകളും ബാനറുകളും കൈയിലേന്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും വിലക്കുണ്ട്. നാലോ അതിലധികമോ ആളുകൾ കൂട്ടുംകൂടുന്നത് ശ്രദ്ധയിൽപ്പെട്ടാൻ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

കഴിഞ്ഞ ആഴ്ച  കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ട് തേടുന്ന സമയത്ത് ബിജെപി-കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷം രൂപപ്പെട്ടിരുന്നു,തുടര്‍ന്ന് ബെംഗളൂരു നഗരത്തിൽ മുഴുവൻ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ബാറുകളും മറ്റ് മദ്യശാലകളും അടഞ്ഞു കിടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts