ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി മരിച്ചു.

ബെംഗളൂരു : ഡെങ്കിപനി ബാധിച്ച് മലയാളി യുവതി മരിച്ചു.

കണ്ണൂർ ആലക്കോട് പാത്തൻപാറ മേലാരുംതട്ട് സ്വദേശി കാപ്പിയിൽ തങ്കച്ചൻ – മാജി ദമ്പതികളുടെ മകൾ മഹിത (28 ) യാണ് മരിച്ചത്.

പനി ബാധിച്ച് 3 ആഴ്ചയോളമായി ചികിത്സയിലായിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

എം ബി എ പഠനത്തിനു ശേഷം നഗരത്തിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10.30 ന് പാത്തൻപാറ സെന്റ് ആന്റണീസ് ദേവാലയത്തിൽ . സഹോദരങ്ങൾ: സാന്ദ്ര, നിതിൻ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts