വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു;കുമാരസ്വാമി സർക്കാർ വീണു!

ബെംഗളൂരു:വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉടൻ രാജിക്കത്ത് ഗവർണർക്ക് അയക്കും. 105 ന് എതിരെ 99 വോട്ടുകൾക്കാണ് സഖ്യ സർക്കാറിന്റെ പതനം.കഴിഞ്ഞ 18 ദിവസമായി നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ ആദ്യ രംഗത്തിന്റെ തിരശ്ശീല വീണതായി അനുമാനിക്കാം. 7:20 ഓടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്, ഡെപ്യൂട്ടി സ്പീക്കർ വോട്ടു ചെയ്തു. സ്പീക്കർ കാസ്റ്റിംഗ് വോട്ട് ചെയ്തില്ല. ഭരണപക്ഷത്തെ 15 എംഎൽഎമാർ രാജി നൽകിയതോടെയാണ് കുമാരസ്വാമി സർക്കാറിന്റെ പതനം ആസന്നമായത്, തുടർന്ന് കഴിഞ്ഞ 2 ആഴ്ചയോളമായി നാടകീയ രംഗങ്ങൾ കർണാടക രാഷ്ട്രീയത്തിൽ തുടരുകയായിരുന്നു.…

Read More

സംഘർഷ സാദ്ധ്യത;നഗരത്തിൽ അടുത്ത 2ദിവസത്തേക്ക് നിരോധനാജ്ഞ!

ബെംഗളൂരു : സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ മുൻ നിർത്തി അടുത്ത 2 ദിവസത്തേക്ക് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് റേസ് കോഴ്സ് റോഡിലെ നിതീഷ് അപ്പാർട്ട്മെന്റിന്റെ മുന്നിൽ ബിജെപി- കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയിരുന്നു, ബിജെപി നേതാവായ ആർ അശോകയുടെ അപ്പാർട്ട്മെന്റിൽ സ്വതന്ത്ര എംഎൽഎമാരെ തടഞ്ഞുവച്ചിട്ടുണ്ടെന്ന് ആരോപിച്ച്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു, തുടർന്ന് ബിജെപി പ്രവർത്തകരും അവിടെയെത്തി. അവിശ്വാസ പ്രമേയത്തെ തുടർന്നുള്ള മുഖ്യമന്ത്രിയുടെ മറുപടി നിയമസഭയിൽ തുടരുകയാണ്.

Read More

ആ ഫ്രോക്ക് ഒരുപാട് വലുത്, അത്ര ചെറുതല്ല; മീരാ നന്ദന്‍

വസ്ത്രധാരണത്തിന്‍റെ പേരില്‍ രൂക്ഷവിമര്‍ശനം നടത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി മീരാ നന്ദന്‍. അടുത്തിടെ താരം ധരിച്ച ഫ്രോക്കിനെ ചൊല്ലി രൂക്ഷവിമര്‍ശനമാണ് ഏല്‍ക്കേണ്ടി വന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരയിപ്പോള്‍. ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരത്തിന് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ അതിന് ചുട്ട മറുപടിയുമായാണ് മീര രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ വസ്ത്രത്തിന്‍റെ പേരില്‍ പലരും തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നു. വിമര്‍ശനമോ നെഗറ്റീവ് ഫീഡ്ബാക്കോ എന്തുമായിക്കോട്ടെ പക്ഷേ എന്‍റെ സ്വകാര്യ ജീവിതത്തില്‍ അതിക്രമിച്ച്…

Read More

കോണ്‍ഗ്രസിനെ ചതിച്ച വിമതര്‍ ബി.ജെ.പിയെയും പിന്നില്‍ നിന്ന് കുത്തുമെന്ന് ഡി.കെ!!

ബെംഗളൂരു: കോണ്‍ഗ്രസിനെ ചതിച്ച വിമതര്‍ ബി.ജെ.പിയെയും പിന്നില്‍ നിന്ന് കുത്തുമെന്ന് ഡി.കെ ശിവകുമാർ. വിമതരുടെ ഭാവി ബി.ജെ.പി നശിപ്പിച്ചിരിക്കുകയാണെന്നും ഡി.കെ ആരോപിച്ചു. എന്നാൽ കോണ്‍ഗ്രസിന്റെ വിപ്പിന് വിലയില്ലെന്ന് ബി.എസ് യെ‍‍ഡിയൂരപ്പ തിരിച്ചടിച്ചു. ആറുമണിക്ക് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കറുടെ പ്രഖ്യാപനം വന്നതോടെ അവസാനവട്ട തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസും ജെ.ഡി.എസും.

Read More

4 മണി വരെ ചർച്ച,6 മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ്;16 ദിവസം നീണ്ടു നിന്ന നാടകത്തിന്റെ ആദ്യ രംഗത്തിന് ഇന്ന് തിരശീലവീഴുമെന്ന് ഏകദേശം ഉറപ്പായി.

ബെംഗളൂരു: 4 മണി വരെ ചർച്ച, അതു കഴിഞ്ഞാൽ 6 മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് എന്നാണ് സ്പീക്കർ ഇന്നലെ പ്രഖ്യാപിച്ചത്. 11 മണിക്ക് അയോഗ്യതാ ശുപാർശയെക്കുറിച്ച് വിശദീകരണം നൽകാൻ ഹാജരാകണമെന്ന സ്പീക്കറുടെ നോട്ടീസ് വിമതർ പാലിച്ചില്ല. 11 മണിക്ക് ഹാജരായില്ല. നേരത്തേ ഹാജരാകാൻ ഒരു മാസം സമയം തരണമെന്ന് വിമതർ ആവശ്യപ്പെട്ടിരുന്നു. വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടക്കുമെന്ന് കർണാടക സ്പീക്കർ സുപ്രീംകോടതിയിൽ അറിയിച്ചു. സഭാ ചട്ടമനുസരിച്ച് തന്നെ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും സ്പീക്കർ. 11 മണിയോടെ ഹാജരാകണമെന്നാണ് വിമതർക്ക് സ്പീക്കർ നൽകിയിരിക്കുന്ന നോട്ടീസ്. കോൺഗ്രസ് നൽകിയ അയോഗ്യതാ…

Read More

ഇനി ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നവർക്കെതിരെ നടപടി!

ന്യൂഡൽഹി: ബിറ്റ് കോയിന്‍ പോലെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ക്രിപ്റ്റോകറന്‍സികള്‍ക്ക് പൂര്‍ണനിരോധനം വേണമെന്ന് മന്ത്രാലയ സമിതിയുടെ റിപ്പോർട്ട്. ഇത്തരം ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെയും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടി ഉണ്ടാകുമെന്ന് മന്ത്രാലയ സമിതി ശുപാര്‍ശ ചെയ്തു. ബിറ്റ്കോയിന് പുറമേ മറ്റ് ഡിജിറ്റല്‍ കറന്‍സികള്‍ രാജ്യത്ത് വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ കറന്‍സികളുടെ ഇടപാടുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 2017 നവംബറിലാണ് സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ക്രിപ്റ്റോകറന്‍സി മേഖലയില്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തില്‍ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മന്ത്രാലയ സമിതി ശുപാര്‍ശ…

Read More

സാറ്റലൈറ്റ് ടെർമിനൽ കേന്ദ്രീകരിച്ച് വീണ്ടും കവർച്ച; ഇരയാവുന്നത് ഏറെയും മലയാളികൾ

ബെംഗളൂരു: സാറ്റലൈറ്റ് ടെർമിനൽ കേന്ദ്രീകരിച്ച് കവർച്ചയ്ക്കിരയാകുന്നതിൽ ഏറെയും മലയാളികൾ. കേരള ആർടിസിയുടെ പ്രധാന ഓപ്പറേറ്റിങ് സെന്ററായ സാറ്റലൈറ്റിൽ പുലർച്ചെ എത്തുന്നവരെയാണ് കവർച്ചാ സംഘങ്ങൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം മലയാളി യുവാവിന്റെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ സംഘം കവർന്നു. കോഴിക്കോട് സ്വദേശി നിസാമിന്റെ ഫോണാണ് കവർന്നത്. കോഴിക്കോട്ടു നിന്നുള്ള കേരള ആർടിസി ബസിൽ പുലർച്ചെ സാറ്റലൈറ്റ് സ്റ്റാൻഡിലെത്തിയ നിസാം താമസ്ഥലത്തേയ്ക്ക് പോകാൻ പ്രവേശനകവാടത്തിൽ കാത്തുനിൽക്കുമ്പോഴാണ് സംഭവം. ബാട്യരായനപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പണവും, മൊബൈൽ ഫോണും അടക്കം കവരുന്ന സംഘങ്ങളെ തടയാൻ ശ്രമിച്ചാൽ മൂർച്ചയേറിയ…

Read More

സമ്മർദ്ദം താങ്ങാൻ വയ്യാതെ രാജിക്കൊരുങ്ങി സ്പീക്കർ രമേഷ് കുമാർ;അനുനയിപ്പിച്ച് സിദ്ധരാമയ്യ;ഇന്ന് 6 മണിക്കുള്ളിൽ വിശ്വാസ വോട്ടെടുപ്പ്.

ബെംഗളുരു: അനിശ്ചിതത്വത്തിലൂടെ ഇഴഞ്ഞു നീങ്ങിയ കർണാടക നിയമസഭാ നടപടികൾക്ക് അർധരാത്രിയോടെ അവസാനമായി. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ ആർ രമേശ് കുമാർ വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണം. ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കർ അറിയിച്ചു. അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തു. വേണമെങ്കിൽ നടപടികൾക്കായി താൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ തീരുമാനമെടുക്കുകയായിരുന്നു. വിമത എംഎൽഎമാർക്ക് അടക്കമുള്ള വിപ്പിന്‍റെ കാര്യത്തിൽ…

Read More

കേരളത്തിൽ കനത്ത മഴ തുടരുന്നു; 3 പേർ കൂടി മരിച്ചു, 1519 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, 11 വീടുകള്‍ പൂര്‍ണമായും 102 വീടുകള്‍ ഭാഗികമായും തകര്‍ന്നു

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്നു; 3 പേർ കൂടി മരിച്ചു, ഒരാളെ കാണാതായി, 1519 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, 11 വീടുകള്‍ പൂര്‍ണമായും 102 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോഴിക്കോട് ബാലുശ്ശേരിക്കു സമീപം കാക്കൂരില്‍ വയലിലെ വെള്ളക്കെട്ടില്‍ വീണ് രാമല്ലൂര്‍ പുതുകുളങ്ങര കൃഷ്ണന്‍കുട്ടി (65) മരിച്ചു. ഞായറാഴ്ച രാത്രി വീട്ടിലേക്കു മടങ്ങവേ കാല്‍ വഴുതി വീഴുകയായിരുന്നു. മലപ്പുറത്ത് താനാളൂര്‍ വെള്ളിയത്ത് മുസ്തഫയുടെ മകന്‍ ലബീബ് (20) പുഴയില്‍ ഒഴുക്കില്‍പെട്ടു മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം കിഴക്കാരിയില്‍ ചന്ദേക്കാരന്‍ രവിയുടെ മകന്‍ റിദുല്‍ (22) കുളത്തില്‍…

Read More

ഹംപിക്കുസമീപം നിധിക്കുവേണ്ടി പുരാതന ശവകുടീരം പൊളിച്ചു; ആറുപേർ പിടിയിൽ

ബെംഗളൂരു: സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്കുസമീപം ആനേഗൊണ്ടിയിലെ പുരാതന ശവകുടീരം നിധിക്കുവേണ്ടി പൊളിച്ച സംഭവത്തിൽ ആറ് ആന്ധ്രാ സ്വദേശികൾ പിടിയിൽ. 16-ാം നൂറ്റാണ്ടിലെ മതപണ്ഡിതനായിരുന്ന വ്യാസരാജ തീർഥയുടെ ശവകുടീരം കഴിഞ്ഞ വ്യാഴാഴ്ചയാണു പൊളിച്ചനിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ആരാധിച്ചുപോരുന്ന കുടീരമാണിത്. ബാലനനരസിംഹ(42), പൊല്ലാരി മുരളി മനോഹർ റെഡ്ഡി(33), ഡി. മനോഹർ(27), കുമന്ത് കേശവ(29), വിജയകുമാർ(36), ശ്രീരാമലു(45) എന്നിവരാണ് പിടിയിലായത്. താതപത്രി, അനന്തപുര തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. ശവകുടീരത്തിൽ വജ്രങ്ങളും സ്വർണവും നിക്ഷേപിച്ചിട്ടുണ്ടെന്ന വിശ്വാസവും പ്രദേശവാസികൾക്കുണ്ടായിരുന്നു. ഇതു കേട്ടറിഞ്ഞാണ് പ്രതികൾ നിധി മോഷ്ടിക്കാനെത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആറുപേരുംചേർന്ന്…

Read More
Click Here to Follow Us