പന്ത്രണ്ടാം ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് എംഎസ് ധോണി. അതിവേഗത്തിൽ സ്കോർ ഉയർത്തേണ്ട കളിയിൽ 31 പന്തിൽ 42 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു ധോണി. ധോണിയുടെ ഈ സമീപനത്തെ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന്, താരം വിരമിക്കുകയാണെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ, സമാന രീതിയില്‍ ധോണിയെക്കുറിച്ചുള്ള ഒരു നിര്‍ണായക വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യക്ക് ഏകദിന ലോക കിരീടവും ട്വൻറി20 ലോകകിരീടവും നേടിത്തന്ന നായകന് ഇനി ടീമിൽ സ്ഥാനം പിടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
വിരമിച്ചാലും ഇല്ലെങ്കിലും അടുത്ത പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ധോണി ഇടം പിടിച്ചേക്കില്ലെന്നാണ് സൂചനകൾ. ലോകകപ്പിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പരമ്പര. അടുത്ത മാസമാണ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയുടെ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദുമായി ധോണി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു.
ധോണി സ്വയം വിരമിക്കാന്‍ തയ്യാറാണകണമെന്നും അദ്ദേഹത്ത ഇനി പതിവുപോലെ ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്നും ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധോണി വിരമിക്കലിനെ കുറിച്ച് ഒന്നും സംസാരിക്കാത്തത് ബി.സി.സി.ഐയെ അദ്ഭുതപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 2020 ട്വന്‍റി-20 ലോകകപ്പിലും ഇതു തന്നെയാകും അവസ്ഥ.
മുന്‍കാല പ്രകടനങ്ങളുടെ പേരിലോ മുതിര്‍ന്ന താരമെന്ന പരിഗണനയിലോ ധോണിയെ ഇനിയും ടീമില്‍ നിലനിര്‍ത്തുമെന്ന് കരുതുന്നില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ താരത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.