ബെംഗളൂരു : തുമുക്കുരു ജില്ലയിലെ കുനിഗലിൽ ആണ് സംഭവം, പതിനൊന്ന് പേർ സഞ്ചരിച്ച ഇന്നോവ കാർ മീഡിയനിൽ തട്ടി 5 പ്രാവശ്യം കീഴ്മേൽ മറിഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ എഴു പേർ മരിച്ചു, പരിക്കുപറ്റിയവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും നഗരത്തിലെ നിംഹാൻസിലും പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ സഞ്ജയ് ഗാന്ധി നഗറിൽ താമസിക്കുന്ന നാഗമ്മ (47), സെൽവി (48), തിരുമണി (46), നിർമ്മല (51) ,കാളിദാസ് (50), ഉമ (42), വീരമ്മ (51) എന്നിവരാണ് മരിച്ചത്. 3 മൃതദേഹങ്ങൾ കാറിന്റെ വെളിയിലായി റോഡിൽ നിന്നാണ് ലഭിച്ചത്, 4…
Read MoreMonth: June 2019
ബെംഗളൂരു മലയാളികളോട് കാണിക്കുന്ന റെയിൽവേയുടെ കണ്ണിൽ പൊടിയിടുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തം
ബെംഗളൂരു: യാത്രാദുരിതം അനുഭവിക്കുന്നവരോട് കാണിക്കുന്ന റെയിൽവേയുടെ കണ്ണിൽ പൊടിയിടുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തം. സ്വകാര്യ ബസ്സ് പണിമുടക്ക് നേരിടാനെന്ന പേരിൽ കഴിഞ്ഞ ദിവസം വളരെ വൈകി പ്രഖ്യാപിച്ച കൊച്ചുവേളി സ്പെഷ്യലും കൂടാതെ തിരക്കില്ലാത്ത ദിവസം തിരിച്ച് കൊച്ചുവെളിയിൽ നിന്ന് കെ.ആർ. പുരത്തേക്കുള്ള തീവണ്ടിയും ആർക്കും ഉപകരമില്ലാതായി. യാത്രാദുരിതം അനുഭവിക്കുന്നവരുടെ കണ്ണിൽ പൊടിയിടാനാണ് ഇത്തരത്തിൽ സ്പെഷൽ പ്രഖ്യാപിച്ചതെന്നു കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം ആരോപിച്ചു. തലതിരിഞ്ഞ സർവീസ് ക്രമീകരണത്തിനു പിന്നിൽ ബാഹ്യ ഇടപെടലും സംശയിക്കുന്നുണ്ട്. ബെംഗളൂരു മലയാളികൾക്കു പ്രയോജനപ്പെടണമെങ്കിൽ സ്പെഷൽ ട്രെയിൻ വെള്ളിയാഴ്ച നാട്ടിലേക്കും…
Read Moreഒത്തുപിടിച്ച് കർണാടക ആർ.ടി.സി.യും; അധിക സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു!
ബെംഗളൂരു: അന്തർസംസ്ഥാന സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കർണാടക ആർടിസി കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചു. ഞായറാഴ്ച കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് കർണാടക ആർ.ടി.സി. 31 പ്രത്യേക സർവീസുകൾ നടത്തും. എറണാകുളത്തുനിന്ന് ഒമ്പത്, തൃശ്ശൂരിൽനിന്ന് ഏഴ്, കോട്ടയത്തുനിന്ന് നാല്, പാലക്കാട്ടുനിന്ന് മൂന്ന്, കോഴിക്കോട്ടുനിന്ന് അഞ്ച്, കണ്ണൂരിൽനിന്ന് മൂന്ന് എന്നിങ്ങനെയാണ് പ്രത്യേക സർവീസുകൾ. ഇവയിലേക്കുള്ള റിസർവേഷൻ തുടങ്ങി. തിരക്കനുസരിച്ച് കൂടുതൽ സർവീസ് പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. കേരള ഇൻചാർജ് ജി. പ്രശാന്ത് അറിയിച്ചു. എറണാകുളം – ബെംഗളൂരു എ.സി. സ്ലീപ്പർ: രാത്രി 7.45ന് മൾട്ടി ആക്സിൽ വോൾവോ…
Read Moreഇന്ത്യയുടെ എവേ ജഴ്‌സി പുറത്തിറക്കി; കാവിവൽക്കരണമെന്ന് ആരോപണം!!
ലോകകപ്പില്‍ നാളെ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ ഇന്ത്യ ധരിക്കുന്ന എവേ ജഴ്‌സി പുറത്തിറക്കി. നീല നിറത്തിനൊപ്പം ഓറഞ്ച് നിറവും ചേർന്നാണ് പുതിയ ജേഴ്‌സി ഒരുക്കിയിരിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിന്റെ ഹോം ജഴ്‌സിയും നീലനിറത്തിലായതിനാലാണ് ഇംഗ്ലണ്ടിനെതിരേ മാത്രം ഇന്ത്യക്ക് ഈ ജഴ്‌സി ധരിക്കേണ്ടി വരുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ നൈക്കിയാണ് ഇന്ത്യക്കു വേണ്ടി ജഴ്‌സി രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബി.സി.സി.ഐയാണ് ജഴ്‌സി പുറത്തിറക്കിയതായി അറിയിച്ചത്. Presenting #TeamIndia's Away Jersey 🤩🤩🇮🇳🇮🇳 What do you make of this one guys? #TeamIndia…
Read Moreനഗരത്തിലെ ട്രാഫിക് പോലീസുകാരുടെ വൻ അഴിമതി തുറന്നുകാട്ടുന്ന റിപ്പോർട്ട് പ്രക്ഷേപണം ചെയ്ത് ന്യൂസ് 18 കന്നഡ;വനിതാ റിപ്പോർട്ടറുടെ ധൈര്യത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ.
ബെംഗളൂരു : സ്വന്തമായി വാഹനമോടിച്ച് ഈ നഗരത്തിൽ യാത്ര ചെയ്യുന്നവർക്ക് ട്രാഫിക് പോലീസിന്റെ അഴിമതിയെ കുറിച്ച് ഒരു ആമുഖം ആവശ്യമാണെന്ന് തോന്നുന്നില്ല. എന്തെങ്കിലും കാരണം പറഞ്ഞ് പിടിക്കുകയും പിന്നീട് കൈക്കൂലി വാങ്ങി പറഞ്ഞയക്കുകയും ചെയ്യുന്നത് ഒരു സാധാരണ സംഭവമാണ് ഇവിടെ. മറ്റൊരു മേഖലയാണ് അനധികൃത പാർക്കിംഗ്, അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾ ടോവിംഗ് വാഹനത്തിൽ എടുത്തു കൊണ്ടോ വലിച്ചു കൊണ്ടോ പോവുകയാണ് ഇവിടുത്തെ പതിവ്, അശ്രദ്ധമായി തുടരുന്ന ഈ ജോലിയിൽ സാധാരണയായി വാഹനങ്ങൾക്ക് കേടുപറ്റാറുണ്ട്, എന്നാൽ അതിനൊന്നും ട്രാഫിക് പോലീസ് മറുപടി നൽകാറില്ല. മറ്റൊരു…
Read Moreതിങ്കളാഴ്ച വീണ്ടും ചർച്ചയ്ക്കുള്ള അവസരം തേടി സ്വകാര്യബസുടമകൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി വീണ്ടും ചർച്ചയ്ക്കുള്ള അവസരം സ്വകാര്യബസുടമകൾ തേടുന്നുണ്ട്. തിങ്കളാഴ്ച ഗതാഗത സെക്രട്ടറിയെ കാണാൻ അനുമതി തേടിയിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത ഒരു സൗകര്യവും നൽകില്ലെന്ന നിലപാടിലാണ് സർക്കാർ. യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ബെംഗളൂരുവിലേയ്ക്ക് നിലവിലുള്ള 49 സർവീസുകൾക്കു പുറമേ 15 സർവീസുകൾ കൂടി നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. എല്ലാ ബസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യമുണ്ട്.
Read Moreപ്രതിദിനം ഒമ്പത് ലക്ഷം രൂപ ലാഭത്തിൽ കെ.എസ്.ആർ.ടി.സി. കുതിക്കുന്നു!
തിരുവനന്തപുരം: സ്വകാര്യബസുകൾ നടത്തുന്ന സമരം കെ.എസ്.ആർ.ടി.സി.ക്ക് നേട്ടമാവുന്നു. സമരം തുടങ്ങിയ തിങ്കൾമുതൽ വ്യാഴംവരെ 45 ലക്ഷം രൂപയാണ് കെ.എസ്.ആർ.ടി.സി.ക്ക് അധികമായി കിട്ടിയത്. ദിവസവരുമാനത്തിൽ ഒമ്പതുലക്ഷം രൂപയുടെ വർധനയുണ്ടായതായി അധികൃതർ അറിയിച്ചു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ തിരക്ക് പരിഹരിക്കാനുള്ള ക്രമീകരണങ്ങൾ കർണാടക, തമിഴ്നാട്, കേരള ആർ.ടി.സി.കൾ ആരംഭിച്ചിട്ടുണ്ട്.
Read More“ഗ്രാമവാസ്തവ്യ”ക്ക് ശേഷം 10 ദിവസത്തെ സന്ദർശനത്തിന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു;20 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കാലഭൈരവ ക്ഷേത്രത്തിന് ന്യൂജഴ്സിയിൽ തറക്കല്ലിടും.
ബെംഗളൂരു :ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഓരോ ഗ്രാമത്തിലും താമസിക്കുന്ന “ഗ്രാമവാസ്തവ്യ” എന്ന പരിപാടി ബീദറിൽ പങ്കെടുത്തതിന് ശേഷം 10 ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് പോയി. സന്ദർശനത്തിന് വേണ്ട ചെലവ് സ്വന്തമായി വഹിക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. ന്യുജഴ്സിയിൽ നിർമ്മിക്കുന്ന കാലഭൈരവ ക്ഷേത്രത്തിന് തറക്കല്ലിടൽ ആണ് അമേരിക്കയിൽ പങ്കെടുക്കുന്ന പ്രധാന പരിപാടി.20 കോടി രൂപ മുടക്കി വൊക്കലിംഗരുടെ ആദി ചുഞ്ചന ഗിരി മഠമാണ് ക്ഷേത്രം നിർമ്മിക്കുന്നത്.
Read Moreബെംഗളൂരു മലയാളികൾക്ക് വിമാനക്കമ്പനികളുടെ ഇരുട്ടടി; ബസ്സ് സമരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി!!
ബെംഗളൂരു: അന്തസ്സംസ്ഥാന ബസ്സ് സമരം മുതലെടുത്ത് വിമാനക്കമ്പനികൾ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. വാരാന്ത്യമായതിനാൽ നിരവധി ആളുകൾ കേരളത്തിലേക്ക് പോകുന്നതിനാലാണ് വിമാനക്കമ്പനികൾ നിരക്കുയർത്തിയത്. സ്വകാര്യബസുകളെ ആശ്രയിച്ചിരുന്നവരാണ് കൂടുതലായി വിമാനയാത്ര തിരഞ്ഞെടുക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. എറണാകുളത്തേക്ക് വെള്ളിയാഴ്ച 17,000 രൂപവരെയും ശനിയാഴ്ച 6,500 രൂപവരെയും തിരുവനന്തപുരത്തേക്ക് യഥാക്രമം 9000 രൂപയും 5000 രൂപയുംവരെ ഈടാക്കുന്നുണ്ട്. കണ്ണൂരിലേക്ക് വെള്ളിയാഴ്ച 8000 രൂപയോളമായിരുന്നു ടിക്കറ്റ് നിരക്ക്; ശനിയാഴ്ചത്തേക്ക് 3000 രൂപയ്ക്കുമുകളിലും. കോഴിക്കോട്ടേക്ക് വെള്ളിയാഴ്ച 3,500 രൂപയും ശനിയാഴ്ച 4000 രൂപവരെയുമാണ് നിരക്ക്.…
Read Moreരാമനഗരയിൽ നിന്ന് കണ്ടെടുത്ത ബോംബുകൾ കേരളത്തിലെ കൂട്ടാളികൾക്ക് കൈമാറാൻ വച്ചിരുന്നതായി പിടിയിലായ ബംഗ്ലാദേശ് തീവ്രവാദി ഹബീബുർ റഹ്മാൻ.
ബെംഗളൂരു : കഴിഞ്ഞ 24 നാണ് എൻഐഎ ഹബീബുർ റഹ്മാൻ എന്ന ബംഗ്ലാദേശി തീവ്രവാദിയെ ദൊഡ്ഡബലാപുരയിൽ നിന്ന് പിടികൂടുന്നത്, അയാളിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ അടുത്ത ദിവസങ്ങളിൽ രാമനഗരയിൽ വലിയ നശീകരണ ശക്തിയുള്ള രണ്ട് ബോംബുകൾ കണ്ടെടുത്തിരുന്നു.ഇയാൾ ബംഗാളിലെ ബർദ്വാൻ സ്ഫോടനക്കേസിലെ പ്രതിയാണ്. ബോംബുകൾ നിർമ്മിച്ച് കേരളത്തിലെ ചിലർക്ക് കൈമാറായി തനിക്കും കൂട്ടാളിയായ ജാഹിദുൽ ഇസ്ലാമിനും നിർദ്ദേശം ലഭിച്ചിരുന്നതായി റഹ്മാൻ കുറ്റസമ്മതം നടത്തിയിരുന്നു. 2018 ഓഗസ്റ്റിൽ ജാഹിദുൽ ഇസ്ലാമിനെ രാമനഗരയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു ബീഹാറിലെ ബൗദ്ധഗയ സ്ഫോടനക്കേസിലെ പ്രതിയായ…
Read More