ബെംഗളൂരു: അടുത്ത മാസം മുതല്‍ എല്ലാ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം നമ്പര്‍ ഡയല് ചെയ്യേണ്ടതില്ല 112 നമ്പറിലേക്ക് മുന്‍പ് ഉണ്ടായിരുന്ന പോലീസ് (100),ആംബുലന്‍സും ആരോഗ്യ വിഭാഗവും (108),അഗ്നിശമന സേന (101),വനിതാ ശിശു സുരക്ഷ (1090) എല്ലാ നമ്പറുകളും ലയിപ്പിക്കുകയാണ്.
ജൂലൈ മുതല്‍ ഈ സര്‍വീസ് പരിക്ഷനടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നിലവില്‍ വരും ,90% ജോലികളും കഴിഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്.എമര്‍ജന്‍സി രേസ്പോന്‍സ് സര്‍വീസ് സിസ്റ്റം (ERSS) ത്തിന്റെ കീഴില്‍ വരുന്ന ഈ സംവിധാനം ആദ്യം നടപ്പിലാക്കിയത് ഹിമാചല്‍ പ്രദേശ് ആണ്,കഴിഞ്ഞ വര്‍ഷം സെപ്ടംബരില്‍ തന്നെ ഈ സംവിധാനം അവിടെ നിലവില്‍ വന്നിരുന്നു.
ഇതുവരെ പതിനെട്ടു സംസ്ഥാനങ്ങള്‍ ERSS ന്റെ കീഴില്‍ വന്നിട്ടുണ്ട്,എല്ലാ സംസ്ഥാനങ്ങളും ഈ സംവിധാനത്തിന്റെ കീഴിലെത്തിയാല്‍ എമര്‍ജന്‍സി സമയത്ത് രാജ്യത്ത് എവിടെനിന്നും ഒരൊറ്റ നമ്പര്‍ വിളിച്ചാല്‍ മതിയാകും.
ബാലന്‍സ് ഇല്ലാതെ താല്‍ക്കാലികമായി നിര്‍ത്തിവച്ച മൊബൈല്‍ കണക്ഷനില്‍ നിന്നും 112 എന്നാ നമ്പര്‍ വിളിക്കാന്‍ കഴിയും.മൊബൈല്‍ സ്ക്രീന്‍ ലോക്ക് ആണെങ്കിലും ഈ നമ്പര്‍ വിളിക്കാന്‍ കഴിയും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.