കൈവിരലിന് പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ അടുത്ത മല്‍സരത്തില്‍ കളിച്ചേക്കില്ലെന്ന് സൂചന. ഓസ്ട്രേലിയക്കെതിരായ മല്‍സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് ധവാന് പരിക്കേറ്റത്. പ്രാഥമിക ചികില്‍സ നേടിയ ശേഷം ധവാന്‍ ബാറ്റിങ് തുടര്‍ന്നുവെങ്കിലും ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല.
ഇന്ന് സ്കാനിങ് പൂര്‍ത്തിയായ ശേഷമേ പരുക്ക് എത്രമാത്രം ഗുരതരമെന്ന് വ്യക്തമാകൂ. ധവാന്റെ സെഞ്ചുറി മികവിലാണ് ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരെ തിളക്കമാർന്ന വിജയം നേടാൻ സാധിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.