കനത്ത പരാജയത്തെ നേരിടാൻ പുതിയ ഫോർമുലയുമായി കർണാടക സഖ്യപാർട്ടികൾ;കോൺഗ്രസിന്റെ ജി.പരമേശ്വര മുഖ്യമന്ത്രിയാകും?

ബെംഗളൂരു :ലോകസഭാ തെരെഞ്ഞെടുപ്പിലെ വൻ പരാജയത്തെ തുടർന്ന് സഖ്യസ‍ർക്കാരിനെ നിലനിർത്താൻ പുതിയ ഫോർമുലയ്ക്ക് സാധ്യത. കോൺഗ്രസ് മുഖ്യമന്ത്രിപദം ഏറ്റെടുത്തേക്കും. ജി.പരമേശ്വര മുഖ്യമന്ത്രിയാവുകയും ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കുകയും ചെയ്യുമെന്നാണ് സൂചന. അന്തിമതീരുമാനം നേതൃയോഗങ്ങൾക്ക് ശേഷം.

Read More

കർണാടകയിൽ നിന്നുള്ള ജനപ്രതിനിധികൾ ഇവരാണ്.

ബെംഗളൂരു : അവസാന കക്ഷി നില ആകെ സീറ്റ് :28 ബി ജെ പി :26 ജെഡിഎസ് :1 കോൺഗ്രസ് :1 മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പരാജയപ്പെട്ട സ്ഥാനാർത്ഥി എന്നീ ക്രമത്തിൽ. ബി.ജെ.പി : ബെളളാരി – വൈ ദേവേന്ദ്രപ്പ – വി എസ് ഉഗ്രപ്പ. കൊപ്പാൾ :കാരാഡി സംഗണ്ണ – രാജശേഖര ഹിത് നൽ റായ്ച്ചൂർ :രാജാ അമരേശ്വരനായക് – ബി.വി.നായക് ബീദർ: ഭഗവന്ത് ഖൂബ _ ഈശ്വർ ഖണ്ഡ്ര കലബുരഗി: ഉമേഷ് ജാദവ് – മല്ലികാർജുൻ ഖർഗെ ചിക്കോഡി: അണ്ണാ സാഹെബ്…

Read More

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച യുവാവിന്റെ പോസ്റ്റ് വൈറലാവുന്നു!!

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച യുവാവിന്റെ പോസ്റ്റ് വൈറലാവുന്നു!! തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് നാദാപുരം സ്വദേശി മുഹമ്മദ്ദ് അലി പി കെ എന്നയാളാണ് ഒരു സീറ്റ് പോലും പിഴയ്ക്കാതെ പ്രവചനം നടത്തിയത്. ഫേസ്ബുക്ക് പേജിലാണ് ഇയാള്‍ തന്റെ പ്രവചനം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ഏപ്രില്‍ നാലാം തിയതി ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അദ്ദേഹം പ്രവചിച്ചു. പോസ്റ്റിന് താഴെ അന്ന് നിരവധി പേര്‍…

Read More

ദേശീയരാഷ്ട്രീയത്തിൽ പ്രാദേശികപാർട്ടികളുടെ സ്വാധീനവും സാന്നിധ്യവും ഇനി പഴങ്കഥയാവുന്നു!!

ന്യൂഡൽഹി: ദേശീയരാഷ്ട്രീയത്തിൽ പ്രാദേശികപാർട്ടികളുടെ സ്വാധീനവും സാന്നിധ്യവും ഇനി പഴങ്കഥയാവുന്നു!! 1996 മുതലാണ് മുന്നണികളും ചെറുപാർട്ടികളും സജീവമായത്. അന്നുമുതലുള്ള എല്ലാ സർക്കാരുകൾക്കും സഖ്യകക്ഷികളുടെ സമ്മർദത്തിന്‌ വഴങ്ങേണ്ടിവന്നിട്ടുണ്ട്. ദേവഗൗഡ, ഐ.കെ. ഗുജ്‌റാൾ, വാജ്‌പേയ്, മൻമോഹൻ സിങ് സർക്കാരുകളെല്ലാം സമ്മർദത്തിനും വിലപേശലിനും ഇരയായിട്ടുണ്ട്. ഇപ്പോൾ ബി.ജെ.പി.ക്ക് സ്വന്തംനിലയ്ക്ക് മുന്നൂറിലേറെ സീറ്റുകൾ കിട്ടയതിനാൽ അത്തരമൊരു സമ്മർദം നേരിടേണ്ടിവരില്ല. 2014-ൽ ബി.ജെ.പി.ക്ക് സ്വന്തംനിലയ്ക്ക് ഭൂരിപക്ഷമുണ്ടായിട്ടും സർക്കാരിന്റെ അവസാനകാലത്ത് സഖ്യകക്ഷികളായ ശിവസേനയിൽനിന്ന് നിരന്തരം സമ്മർദമുണ്ടായി. ഒട്ടേറെ ഉപതിരഞ്ഞെടുപ്പുകളിൽ തോൽക്കുകയും തെലുഗുദേശം പിന്തുണ പിൻവലിക്കുകയും ചെയ്തശേഷമുണ്ടായ രാഷ്ട്രീയസാഹചര്യത്തിൽ നരേന്ദ്രമോദിക്ക് ലോക്‌സഭയിൽ ഭൂരിപക്ഷം കുറഞ്ഞിരുന്നു. സർക്കാർ…

Read More

പാർട്ടിക്ക് കനത്ത പ്രഹരമായി എച്ച്.ഡി. ദേവഗൗഡയുടെ പരാജയം

ബെംഗളൂരു: പാർട്ടിക്ക് കനത്ത പ്രഹരമായി എച്ച്.ഡി. ദേവഗൗഡയുടെ പരാജയം. ആറുതവണ തുടർച്ചയായി വിജയിച്ച മണ്ഡലമായ ഹാസൻ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയ്ക്ക് നൽകിയാണ് ദേവഗൗഡ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ തുമകൂരുവിലേക്ക് മാറിയത്. കോൺഗ്രസ് പ്രാദേശികനേതൃത്വത്തിന്റെ എതിർപ്പുണ്ടായെങ്കിലും മുതിർന്ന നേതാവ് എന്നനിലയിൽ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ. കോൺഗ്രസിനും ജനതാദൾ എസിനും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ വിജയം അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, രാഷ്ട്രീയ അടിയൊഴുക്കുകൾ തിരിച്ചടിയായി. നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമായി ദേവഗൗഡ 15 തിരഞ്ഞെടുപ്പിനെ നേരിട്ടുണ്ട്. ഇതിൽ 1999-ൽ മാത്രമാണ് ഹാസനിൽ പരാജയപ്പെട്ടത്. ഏഴുതവണ നിയമസഭയിലേക്കും ആറുതവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.…

Read More

ആകെയുള്ള 28 ൽ 26 ഉം പിടിച്ചെടുത്ത് ബി.ജെ.പി; സംസ്ഥാനം ഉറ്റുനോക്കിയ മണ്ഡ്യയിൽ വെന്നിക്കൊടി പാറിച്ച് സുമലത;ഹാസനിൽ രേവണ്ണയുടെ മകൻ പ്രജ്വലിനും ബെംഗളൂരു റൂറലിൽ ഡി.കെ.ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷിനും വിജയം.

ബെംഗളൂരു :സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റിൽ 26 സീറ്റും ബിജെപി നേടി. മണ്ഡ്യയിൽ കുമാരസ്വാമി യുടെ മകൻ നിഖിലിനെ തോൽപ്പിച്ച് സിനിമാ താരം സുമലത നേടിയ വിജയം ശ്രദ്ധേയമായി.128725 വോട്ടിന്റെ ഭൂരിപക്ഷമാണ് സുമലതക്ക് ലഭിച്ചത്. കോൺഗ്രസിന് ലഭിച്ച ഏക സീറ്റ് ബാഗ്ലൂർ റൂറൽ ആണ് ഇവിടെ ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ് ബിജെപി സ്ഥാനാർത്ഥിയായ അശ്വത് നാരായണനെയാണ് പരാജയപ്പെടുത്തിയത്.207229 ഭൂരിപക്ഷം. ഹാസനിൽ പൊതുമരാമത്ത് മന്ത്രി എച്ച് ഡി രേവണ്ണയുടെ മകനും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ വിജയിച്ചു.ഭൂരിപക്ഷം 142183.

Read More

ഇത് മോദി തരംഗമല്ല; ഹിന്ദുത്വ തരംഗം: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി!!

ന്യൂഡല്‍ഹി: പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുമ്പോള്‍ വിജയം ഹിന്ദുത്വ തരംഗമാണെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ‘ഇത് മോദി തരംഗമല്ല, ഹിന്ദുത്വ തരംഗമാണ്’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടത്. ജാതിയേക്കാള്‍ മുന്‍‌തൂക്കം മതത്തിനാണെന്നാണ് തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. എസ്.പി-ബി.എസ്.പി ജാതി സഖ്യത്തിന്‍റെ ‘തകര്‍ക്കാനാവാത്ത കണക്കുകളെ’ ബിജെപി പരാജയപ്പെടുത്തിയിരിക്കുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഹിന്ദുക്കള്‍ ജാതിക്കും മുകളില്‍ ഉയരുകയാണ്. വോട്ടര്‍മാരുടെ യുവ തലമുറ വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ യുവ ദേശീയവാദികളാണ്. അവര്‍ ജാതിയെക്കുറിച്ച് ചിന്തിക്കുന്നില്ല’,  സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടു. മുന്‍പും നിരവധി…

Read More

“എന്റെ കരണക്കുറ്റിക്ക് കിട്ടിയ അടിയായി ഈ ഫലം,കൂടുതല്‍ വിമര്‍ശനങ്ങളും കളിയാക്കലുകളും പ്രതീക്ഷിക്കുന്നു”പ്രകാശ്‌ രാജ്.

ബെംഗളൂരു : ലോകസഭാ തെരഞ്ഞെടുപ്പിൽ തനിക്കേറ്റ പരാജയം  തൻറെ  ‘കരണത്തടിച്ച പോലായി’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ട് പ്രസിദ്ധ സിനിമാ നടൻ പ്രകാശ് രാജ്. ഇനിയും അപമാനങ്ങളും പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും ഒക്കെ താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും, ഒന്നൊന്നായി പോന്നോട്ടെ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എന്ന മട്ടിലാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.  പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നാണ് അദ്ദേഹം തന്റെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. a SOLID SLAP on my face ..as More ABUSE..TROLL..and HUMILIATION…

Read More

ആന്ധ്രയില്‍ അട്ടിമറി വിജയം നേടി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്!!

അമരാവതി: ആന്ധ്രാപ്രദേശില്‍ ടി.ഡി.പിക്ക് വമ്പന്‍ തിരിച്ചടി നല്‍കി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. ചന്ദ്രബാബു നായിഡുവിനെ തുടച്ച് നീക്കി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന വിജയമാണ് നേടിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 25 ലോക്‌സഭാ മണ്ഡലങ്ങളിലെ 24ഇടത്തും വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഒരു ലോക്‌സഭാ സീറ്റുപോലും വിജയിക്കാന്‍ ടി.ഡി.പിക്ക് കഴിഞ്ഞില്ല. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലും കഥ വ്യത്യസ്തമല്ല. ആകെ 175 മണ്ഡലങ്ങളുള്ള നിയമസഭയിൽ 145 മണ്ഡലങ്ങളില്‍  വൈ.എസ്ആർ മുന്നേറുകയാണ്. 88 സീറ്റാണ് ഇവിടെ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍,…

Read More

മുന്‍പ്രധാനമന്ത്രിക്ക് അടി തെറ്റി;ഒരു മുന്‍മുഖ്യമന്ത്രിയും തോല്‍വിയിലേക്ക്;മുഖ്യമന്ത്രിയുടെ മകനും തോല്‍വി ഉറപ്പിച്ചു;ലോക് സഭ പ്രതിപക്ഷ നേതാവിനും അടി തെറ്റി;കര്‍ണാടകയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ സഖ്യ സര്‍ക്കാരിന് നല്‍കുന്നത് ഉറക്കമില്ലാത്ത ദിനങ്ങള്‍.

ബെംഗളൂരു :കര്‍ണാടകയിലെ ലോകസഭ തെരഞ്ഞെടുപ്പു ഫലം സംസ്ഥാനം ഭരിക്കുന്ന ജെ ഡി എസ് -കോണ്‍ഗ്രസ്‌ സഖ്യ സര്‍ക്കാരിന്റെ മുകളില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല.അകെ ഉള്ള 28 സീറ്റില്‍ 24 സീറ്റും ബി ജെ പിക്ക് ലഭിച്ചു.ബി ജെ പി പിന്തുണയോടെ ജയത്തിലേക്ക് അടുക്കുന്ന സുമലതയെക്കൂടി ചേര്‍ക്കുമ്പോള്‍ അത് 25 ആകും. മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൌഡയാണ് പരാജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന പ്രധാന നേതാവ്,തന്നെ സിറ്റിംഗ് മണ്ഡലമായ ഹാസന്‍ ചെറുമകന് വിട്ടുകൊടുത്തു ജെ ഡി എസ്സിന്റെ ശക്തി കേന്ദ്രമായ തുമുകുരു വിലേക്ക് മാറുകയായിരുന്നു ദേവഗൌഡ.31508 വോട്ടിന്…

Read More