ആകെയുള്ള 28 ൽ 26 ഉം പിടിച്ചെടുത്ത് ബി.ജെ.പി; സംസ്ഥാനം ഉറ്റുനോക്കിയ മണ്ഡ്യയിൽ വെന്നിക്കൊടി പാറിച്ച് സുമലത;ഹാസനിൽ രേവണ്ണയുടെ മകൻ പ്രജ്വലിനും ബെംഗളൂരു റൂറലിൽ ഡി.കെ.ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷിനും വിജയം.

ബെംഗളൂരു :സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റിൽ 26 സീറ്റും ബിജെപി നേടി.

മണ്ഡ്യയിൽ കുമാരസ്വാമി യുടെ മകൻ നിഖിലിനെ തോൽപ്പിച്ച് സിനിമാ താരം സുമലത നേടിയ വിജയം ശ്രദ്ധേയമായി.128725 വോട്ടിന്റെ ഭൂരിപക്ഷമാണ് സുമലതക്ക് ലഭിച്ചത്.

കോൺഗ്രസിന് ലഭിച്ച ഏക സീറ്റ് ബാഗ്ലൂർ റൂറൽ ആണ് ഇവിടെ ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ് ബിജെപി സ്ഥാനാർത്ഥിയായ അശ്വത് നാരായണനെയാണ് പരാജയപ്പെടുത്തിയത്.207229 ഭൂരിപക്ഷം.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

ഹാസനിൽ പൊതുമരാമത്ത് മന്ത്രി എച്ച് ഡി രേവണ്ണയുടെ മകനും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ വിജയിച്ചു.ഭൂരിപക്ഷം 142183.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts