ബെംഗളൂരു : സൈബർ തട്ടിപ്പുകളുടെ ജനങ്ങൾക്ക് പണം നഷ്ടപ്പെട്ടത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ നാലു മാസത്തിൽ 3000 കേസുകളാണ് സൈബർ തൻറെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇതുപ്രകാരം ആകെ നഷ്ടം 32 കോടി രൂപയാണ് .
വിവിധ രീതിയിലുള്ള സൈബർ സസ്യഭുക്ക് ഇരയാകുന്നവരുടെ കണക്കാണ് ഇവിടെ കൊടുത്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ
കഴിഞ്ഞ ജനുവരി പകുതി വരെയുള്ള സമയത്ത് അത് 3180 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ക്രെഡിറ്റ് കാർഡ് സ്കിമ്മിംഗ്, ഫിഷിംഗ്, വിഷിംഗ്, ഈ വാലറ്റ് സ്കാം, ഫേസ്ബുക്ക് വഴിയുള്ള വഞ്ചന,കാർ വിൽക്കാനുണ്ട് എന്ന പേരിലുള്ള പറ്റിക്കൽ, വിമാന ടിക്കറ്റിന്റെ പേരിലുള്ള തട്ടിപ്പ് (ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു), പിന്നെ സാധാരണ നൈജീരിയൻ തട്ടിപ്പ് എന്നിവയായി തട്ടിപ്പുകളെ തരം തിരിക്കാം.
കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ കാശു നഷ്ടപ്പെട്ട ഒരു കേസ് ഒരു യുവതിയുടെ താണ്. അവർക്ക് നഷ്ടമായത് 33 ലക്ഷം രൂപയാണ്. ഒരു മാട്രിമോണിയൽ പോർട്ടൽ വഴി വിവാഹത്തിന് താല്പര്യം ഉണ്ട് എന്ന് കാണിച്ച് രജിസ്റ്റർ ചെയ്യുകയും ഒരു യുവാവ് അവരെ ബന്ധപ്പെടുകയും ചെയ്തു. പരിചയപ്പെട്ടതിനുശേഷം യുകെയിലുള്ള ബിസിനസുകാരനായ പ്രതിശ്രുതവരൻ യുവതിക്ക് യുകെയിൽ നിന്ന് തന്നെ ഒരു സർപ്രൈസ് ഗിഫ്റ്റ് അയച്ചുകൊടുത്തു. എന്നാൽ അത് ഇന്ത്യയിലെ കസ്റ്റംസിൽ കുടുങ്ങി കിടക്കുകയാണ് അതിനാൽ അത് വിട്ടുകിട്ടുന്നതിന് കാശ് ആവശ്യമാണ് എന്ന് സന്ദേശം ലഭിച്ചു.
ഏകദേശം 32 ലക്ഷം രൂപയോളം പലപ്പോഴായി യുവതി അയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയും അവസാനം വഞ്ചിക്കപ്പെട്ടത് തിരിച്ചറിയുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.