അരുണാചൽപ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ എംഎൽഎയും മകനുമടക്കം 11 പേർ കൊല്ലപ്പെട്ടു.

ഡൽഹി : അരുണാചൽ പ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ ഒരു എംഎൽഎ അടക്കം പതിനൊന്ന് പേർ കൊല്ലപെട്ടു.

നാഷണൽ പീപ്പിൾസ് പാർട്ടി എംഎൽഎ തിരോംഗ് ആബയാണ് കൊല്ലപെട്ടത്. സംഭവത്തിൽ തിരോംഗ് ആബയുടെ മകനും കൊല്ലപെട്ടിട്ടുണ്ട്.

നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് എന്ന സംഘടനയിലെ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നില്ലെന്നാണ് സംശയിക്കപ്പെടുന്നത്. സംഭവത്തിനെതിരെ കേന്ദ്ര സർക്കാർ ഉചിത നടപടി കൈകൊള്ളണമെന്ന് എൻപിപി ആവശ്യപെട്ടു
ഖോൻസ വെസ്റ്റ് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് തിരോംഗ്.

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഖോൻസ മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തിരോംഗ് വാർത്തകളിൽ നിറഞ്ഞിരുന്നു.

അത്യന്തം ദുഃഖകരമായ സംഭവമാണെന്ന് എൻപിപി നേതാവും മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ ട്വീറ്റ് ചെയ്തു. ആ

പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും കോൺറാഡ് സാങ്മ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us