ബെംഗളൂരു : ബി.എസ്.സി നഴ്സിങ് ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള നഴ്സുമാർക്ക് വിദേശജോലി നേടാൻ ഒരു സുവർണാവസരം. കുവൈറ്റിനെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്. കേരള സർക്കാറിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്ട്സ് മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. വിസ, ടിക്കറ്റ്, താമസം സൗജന്യമാണ്, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ മെയ് 16ന് മുൻപായി ബയോഡാറ്റ അയക്കുക. അഭിമുഖം ഈ മാസം 28ന് ബെംഗളൂരുവിൽ വച്ച് നടക്കും. നോർക്ക റൂട്ട്സിനെ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Read MoreDay: 12 May 2019
ഐപിഎല്‍ കിരീടത്തിനായി ‘എൽ ക്ലാസ്സിക്കോ’!! തീപാറാൻ മണിക്കൂറുകൾ മാത്രം..
ഹൈദരാബാദ്: ഐപിഎല്‍ കിരീടത്തിനായുള്ള അവസാന മത്സരം ഇന്ന്. കളിയിലു൦ കണക്കിലും തുല്യരായ മുംബൈയും ചെന്നൈയും തമ്മിലാണ് മത്സരം. ഇന്ന് രാത്രി 7.30 മുതൽ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രണ്ടു ടീമുകളാണ് ചെന്നൈയും മുംബൈയും. ഇതുവരെ മൂന്ന് കിരീടം വീതമാണ് ഇരു ടീമുകളുടെയും സമ്പാദ്യം. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാണ്. ഇന്നത്തെ മത്സരം അവസാനിക്കുമ്പോള്‍ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടം എന്ന റെക്കോഡ് ഒരു…
Read Moreപ്രതിയും ഇരയും ‘ഒന്നായി’; ബലാത്സംഗ കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി!
മുംബൈ: ഇരയും പ്രതിയും വിവാഹിതരായതോടെ ബാലാത്സംഗ കേസ് റദ്ദാക്കി ബോംബൈ ഹൈക്കോടതി. ജസ്റ്റിസ് രഞ്ജിത് മോര്‍, ഭാരതി ദാഗ്രേ എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. താനും പ്രതിയും കല്യാണം കഴിച്ച് സന്തോഷമായി ജീവിക്കുകയാണെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷമാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ഐപിസി 376, 420 (ബലാത്സംഗം, വഞ്ചനാക്കുറ്റം) എന്നീ വകുപ്പുകള്‍ പ്രകാരം മുംബൈ പൊലീസ് കേസെടുത്തത്. എന്നാല്‍ കഴിഞ്ഞമാസം കോടതിയില്‍ ഹാജരായ ഇരുവരും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ഇപ്പോള്‍ വിവാഹിതരാണെന്നും വ്യക്തമാക്കുകയായിരുന്നു. തന്നെ…
Read Moreദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റില്ല, യുവാവിനെ അശോക്‌നഗർ പോലീസ് അറസ്റ്റുചെയ്തു!
ബെംഗളൂരു: കഴിഞ്ഞദിവസം രാത്രി നഗരത്തിലെ മാളിൽ സിനിമ കാണുന്നതിനുമുമ്പായിരുന്നു സംഭവം. തിയേറ്ററിൽ ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റില്ലെന്ന പരാതിയിൽ യുവാവിനെ അശോക്‌നഗർ പോലീസ് അറസ്റ്റുചെയ്തു. സഞ്ജയ്‌നഗർ സ്വദേശിയും സൗണ്ട് എൻജിനീയറുമായ ജിതിൻ ചന്ദാണ് (29) അറസ്റ്റിലായത്. സിനിമയ്ക്കുമുമ്പ് ദേശീയഗാനം ചൊല്ലിയപ്പോൾ ജിതിൻ എഴുന്നേറ്റില്ല. സമീപത്തുണ്ടായിരുന്ന സുരേഷ് കുമാർ ജിതിനോട് എഴുന്നേറ്റുനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ദേശീയഗാനം തിയേറ്ററിൽ ചൊല്ലുമ്പോൾ എഴുന്നേറ്റുനിൽക്കണമെന്ന് നിർബന്ധമില്ലെന്നും ജിതിൻ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്‌തർക്കമുണ്ടായി. ഇതേത്തുടർന്ന് ഇരുവരെയും തിയേറ്ററിൽനിന്ന് പുറത്താക്കി. അപ്പോൾത്തന്നെ സുരേഷ് കുമാർ അശോക്‌നഗർ പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ ജിതിനെ…
Read Moreദുരൂഹ സാഹചര്യത്തില്‍ മജസ്റ്റിക് മെട്രോ സ്റ്റേഷനിലേക്ക് കടക്കാന്‍ ശ്രമിച്ച ആള്‍ പോലീസ് പിടിയില്‍!
ബെംഗളൂരു : മേയ് 6 ന് മജെസ്റ്റിക് നാടപ്രഭു കെമ്പെഗൌഡ മെട്രോ സ്റ്റേഷനിലേക്ക് കടക്കാന്‍ ശ്രമിച്ച ആളെ സിറ്റി പോലീസ് കസറ്റഡിയില്‍ എടുത്തു . മെട്രോ സ്റ്റേഷനുസമീപത്തെ പള്ളിക്കുമുമ്പിൽ ഭിക്ഷയാചിക്കുന്ന രാജസ്ഥാൻ സ്വദേശി സാജിദ് ഖാനാണ് പരിശോധനയ്ക്ക് സമ്മതിക്കാതെ കടന്നുകളഞ്ഞതെന്ന് പോലീസ് പറഞ്ഞു. സംഭവംനടന്ന കഴിഞ്ഞ ചൊവ്വാഴ്ച സാജിദിന് ധാരാളം നാണയങ്ങൾ ലഭിച്ചിരുന്നു. മെട്രോ സ്റ്റേഷനിലെ സുരക്ഷാ സ്കാനർ വഴി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ സാജിദിന്റെ കീശയിലുണ്ടായിരുന്ന നാണയങ്ങൾ കാരണം അലാറം മുഴങ്ങുകയായിരുന്നു. മെട്രോയിലെ സുരക്ഷാജീവനക്കാർ കന്നഡയിൽ ഇയാളോട് കാര്യം തിരക്കിയപ്പോൾ ഭാഷ അറിയാത്തതിനാൽ…
Read Moreബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേ വിമാനയാത്രികനിൽനിന്ന് വെടിക്കോപ്പുകൾ പിടിച്ചു!!
ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേ വിമാനയാത്രികനിൽനിന്ന് വെടിക്കോപ്പുകൾ പിടിച്ചു!! ആഡിസ് അബാബയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേ മുംബൈയിലിറങ്ങിയ വൈരവൻ സുബ്രഹ്മണ്യൻ എന്നയാളിൽനിന്നാണ് സി.ഐ.എസ്.എഫ്. ഭടന്മാർ തോക്കിലെ തിരകൾ കണ്ടെത്തിയത്. ആറുതിരകളാണ് ബാഗിൽനിന്ന് കണ്ടെടുത്ത്. ഇതുസംബന്ധിച്ച രേഖകൾ ഒന്നും ഹാജരാക്കിയതുമില്ല. ഇയാളെ എയർപോർട്ട് പോലീസിന് കൈമാറി. മുംബൈയിൽ വിമാനമിറങ്ങിയ സുബ്രഹ്മണ്യന്റെ നീക്കങ്ങളിൽ സംശയംതോന്നിയ സി.ഐ.എസ്.എഫ്. ഭടന്മാർ ബാഗുകൾ വിശദമായി പരിശോധിക്കുകയായിരുന്നു.
Read Moreനഗരത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പൂര്‍ണമായും കത്തി നശിച്ചു;40 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബെംഗളൂരു : യാദ്ഗിറില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പൂര്‍ണമായും കത്തിനശിച്ചു.തുമുകുരുവിന്റെ സമീപത്തു വച്ചാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ അപകടം നടന്നത്. 40 യാത്രക്കാരെയും കൃത്യസമയത്ത് പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഉണര്‍ന്ന യാത്രക്കാര്‍ ഉറങ്ങുന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തുകയായിരുന്നു.തുമുകുരുവില്‍ നിന്നുള്ള ഫയര്‍ എഞ്ചിന്‍ എത്തി തീയണക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തി. യാത്രക്കാരെ ഒരു മണിക്കൂറിന് ശേഷം മറ്റൊരു ബസില്‍ നഗരത്തിലെത്തിച്ചു. “5 .30 യോടെ ബസില്‍ തീപിടിക്കുകയും ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയതിനു ശേഷം എല്ലാവരെയും വിളിച്ചു ഉണര്‍ത്തി ,സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു എന്ന് സിരുര്‍ പോലീസ്…
Read Moreകെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു;3 മരണം.
ബെംഗളൂരു : ഹാസന്‍ ജില്ലയിലെ ബെലുരില്‍ ഇന്നലെ നടന്ന ബസപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.ബെലൂരിനു സമീപം അന്ദലെ ഗ്രാമത്തില്‍ വച്ച് കര്‍ണാടക ആര്‍ ടി സി ബസ് ഓട്ടോ റിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.3 പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ലക്ഷ്മമ്മ (55),ചന്ദ്രകല (32),ചന്ദ്രകല (3) എന്നിവര്‍ ആണ് മരണമടഞ്ഞത്.പരിക്കേറ്റവരെ ഹാസന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാസനില്‍ നിന്ന് ബെലൂരിലേക്ക് പോകുകയായിരുന്നു ബസ്,കൊപ്പല്‍ ഗ്രാമത്തില്‍ നിന്ന് രംഗ നന്ദ ഗ്രാമത്തിലേക്ക് പോകുകയായിരുന്നു ഓട്ടോ റിക്ഷ.ഹാലെബിടു പോലീസ് സ്ഥലത്തെത്തി തുടര്‍…
Read Moreഗൃഹാതുരമായി”മധുരമീ ബാല്യം”
ബെംഗളൂരു : ബെംഗളൂരു മലയാളിയായ ശ്രീ സജീഷ് ഉപാസന വരികളെഴുതി ഈണം പകർന്ന “മധുരമീ ബാല്യം” ഇന്നലെ സത്യം വീഡിയോസിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു. അശ്വതി സജീഷ് നിർമ്മിച്ച ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണിഗായകനായ കെ എസ് ഹരിശങ്കർ ആണ്. ഇന്നലെ റിലീസ് ചെയ്ത ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗാനം ഇവിടെ കാണാം. Story, Screenplay, Direction – RAMJI PERUMUDIYOOR Produced by – ASWATHI SAJEESH Lyrics & Music – SAJEESH UPASANA Singer – K…
Read More“അസാധ്യമായത് ഇപ്പോൾ സാധ്യം!!” 23 ലക്ഷം രൂപക്ക് ബെംഗളൂരുവിൽ ഒരു ലക്ഷ്വറി അപ്പാർട്ട്മെൻറ് ? എല്ലാ സൗകര്യങ്ങളോടും കൂടിയ അപ്പാർട്ട്മെൻറ് ഇക്ട്രോണിക് സിറ്റിക്ക് സമീപം!
ബെംഗളൂരു : നഗരത്തിൽ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ, എന്നാൽ ഇതാണ് അതിനുള്ള അനുയോജ്യമായ സമയമെന്ന് സംശയലവലേശമില്ലാതെ പറയാം. നമ്മളോരോരുത്തരും കഷ്ടപ്പെട്ട് സമ്പാദിച്ച തുക ലോണുണ്ടെങ്കിൽ അതും ചേർത്ത് വിശ്വസനീയമായ ഒരിടത്ത് നിക്ഷേപിക്കണം എന്നല്ലേ ആരും ആഗ്രഹിക്കൂ… നിങ്ങൾ പതിനായിരം രൂപ മാസവാടക നൽകുന്ന ആൾ ആണെങ്കിൽ അതിൽ മാസം ഒരു 8000 രൂപ അധികം കൊടുത്ത് ഒരു വീടു സ്വന്തമാക്കാൻ കഴിയുമെങ്കിൽ അതല്ലേ കൂടുതൽ അഭികാമ്യം? ഓരോ 11 മാസം കൂടുമ്പോഴും പുതിയ അഗ്രീമെന്റ് ഉണ്ടാക്കേണ്ടതില്ല.. ചെറിയ ചെറിയ കാര്യങ്ങൾക്ക് വീട്ടുടമസ്ഥന്റെ…
Read More