ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍ ചാനലുകള്‍ക്കെതിരെ സുപ്രീം കോടതി!!

ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളിലെ ഉള്ളടക്കം നിയന്ത്രിക്കണം എന്നാവിശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍ മുതലായ ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളില്‍ സെന്‍സര്‍ ചെയ്യാത്ത, ലൈംഗികപരമായതും അശ്ലീല ചുവയുള്ളതുമായ ഉള്ളടക്കങ്ങളാണുള്ളത് എന്നാരോപിച്ച് ഒരു എന്‍.ജി.ഒ സമര്‍പിച്ച ഹര്‍ജി പരിഗണിച്ചാണ് റിപ്പോര്‍ട്ട്.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്താണെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍ ഉള്‍പെടുന്ന ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളുടെ പ്രവര്‍ത്തനവും ഉള്ളടക്കങ്ങളും നിയന്ത്രിക്കാനാവിശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഉള്ളടക്കങ്ങളെ നിയന്ത്രിക്കാന്‍ ചില സ്വയം നിയന്ത്രണ ചട്ടങ്ങള്‍ ഈ വര്‍ഷം ആദ്യത്തില്‍ ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍, വൂട്ട്, സോണി ലൈവ്, എ.എല്‍,ടി ബാലാജി അടങ്ങുന്ന മുന്‍നിര ഓണ്‍ലൈന്‍ ചാനലുകള്‍ ഉണ്ടാക്കിയിരുന്നു. ഈ സ്വയം നിയന്ത്രണ ചട്ടങ്ങള്‍ ഉള്ളപ്പോഴാണ് സുപ്രീം കോടതിയുടെ ഈ പുതിയ വിധി.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

നേരത്തെ ഡല്‍ഹി ഹൈ കോടതി ഇതേ ഹര്‍ജി തള്ളിയിരുന്നു. ഇന്റര്‍നെറ്റിലെ ഉള്ളടക്കങ്ങളുടെ നിയന്ത്രണത്തിന്റെ കുറവ് മൂലം അശ്ലീല ചുവയുള്ളതും മതപരമായി വിലക്കപെട്ടതും അസാന്മാര്‍ഗികവുമായ ഉള്ളടക്കങ്ങള്‍ക്കുള്ള വേദിയായി ഇവ മാറിയെന്ന് ഹര്‍ജി സമര്‍പ്പിച്ച ജസ്റ്റിസ് ഫോര്‍ റൈറ്റ് എന്ന സംഘടന വാദിക്കുന്നു. ഇത്തരം ചാനലുകളിലെ ഉള്ളടക്കങ്ങള്‍ പീനല്‍ കോഡിന്റെ പരിധികള്‍ ലംഘിച്ചുവെന്നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് മറികടന്നുവെന്നും പി.ഐ.എല്ലും ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
[masterslider id="10"]

Related posts