നഗരത്തിൽ കനത്ത മഴ; വെള്ളം പൊങ്ങിയും മരം മറിഞ്ഞും ദുരിതങ്ങളും വർധിച്ചു…

ബെംഗളൂരു: നഗരത്തിൽ മഴ തുടങ്ങിയതോടെ ദുരിതങ്ങളും വർധിച്ചു. ഇന്ന് ഉച്ചകഴിഞ് പെയ്ത മഴയെതുടർന്ന് റോഡുകളിൽ പൊങ്ങിയ വെള്ളം പതിവ് പോലെ മണിക്കൂറുകളോളം താഴാതെ തന്നെ നിൽക്കാൻ സാധ്യത. അഴുക്കു ചാലുകളും കനാലുകളും വൃത്തിയാക്കൽ ഇനിയും പൂർത്തിയായിട്ടില്ല.

പലയിടങ്ങളിലും ഗതാഗതം താറുമാറായി. കനത്തമഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞുവീണുള്ള അപകടങ്ങളും വർധിച്ചു. ഗായത്രിനഗറിൽ പെയ്ത മഴയെതുടർന്ന് മരം ഒടിഞ്ഞുവീണ് രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ജൂവലറിക്കു മുമ്പിൽ നിൽക്കുമ്പോഴായിരുന്നു മരംകടപുഴകി വീണത്. പ്രദേശവാസികളാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിർത്തിയിട്ടിരുന്ന അഞ്ച് കാറുകളും രണ്ട് ബൈക്കുകളും മരംവീണ് തകർന്നു. ഒരുസ്ഥലത്ത് നടന്ന അപകടത്തിൽ കാറിനുള്ളിൽ ഡ്രൈവറുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

എച്ച്.എസ്.ആർ. ലേഔട്ട്, മഡിവാള, കുമാരസ്വാമി ലേഔട്ട്, ഗിരിനഗർ, ബനശങ്കരി, പദ്മനാഭനഗർ, ചാമരാജപേട്ട്, എം.ജി. റോഡ്, ഈജിപുര, വസന്ത് നഗർ തുടങ്ങിയ ഭാഗങ്ങളിൽ കനത്തമഴയാണ് പെയ്തത്.

പലസ്ഥലങ്ങളിലും അണ്ടർപാസിൽ വെള്ളം പൊങ്ങിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. വരും ദിവസങ്ങളിലും നഗരത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us