ബെംഗളൂരുവിലേക്ക് വരികയായിരുന്ന എസ്.ആർ.എസ് ട്രാവൽസിന്റെ സ്കാനിയ ബസ് അപകടത്തിൽ പെട്ടു;18 മരണം.

ബെംഗളൂരു : ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന എസ് ആർ എസ് ട്രാവൽസിന്റെ സ്കാനിയ ബസ് എതിർ ദിശയിൽ വരികയായിരുന്ന ” തൂഫാനു”മായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. തൂഫാനിൽ സഞ്ചരിച്ചിരുന്ന 16 പേരും മരണത്തിന് കീഴടങ്ങി ,മൂന്നു പേരുടെ നില ഗുരുതരമാണ്.കർണൂലിന് സമീപം വൽദുർത്തി ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം നടന്നത്. പരിക്ക് പറ്റിയവരെ കർണൂൽ ഗവൺമെന്റ് ജെനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ ഭീകരാക്രമണം;ഗ്വാദറില്‍ പേള്‍ കോണ്ടിനെന്‍റല്‍ ഹോട്ടെലില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.

ഗ്വാദർ: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ ഭീകരാക്രമണം. ഗ്വാദർ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ഹോട്ടലിനുള്ളിൽ മൂന്ന് ഭീകരർ അതിക്രമിച്ചുകയറി. ഹോട്ടിലിനുള്ളില്‍ ഏറ്റുമുട്ടൽ തുടരുന്നതായാണ് സൂചന . ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട് . ഹോട്ടലില്‍ അതിക്രമിച്ച് കയറിയരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന. ഇതേ സ്ഥലത്ത് ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതില്‍ 11 പേര്‍ സുരക്ഷാ ജീവനക്കാരായിരുന്നു. #UPDATE Pakistan Media: Authorities in Gwadar say “majority of guests” taken out safely…

Read More

നഗരത്തിൽ കനത്ത മഴ; വെള്ളം പൊങ്ങിയും മരം മറിഞ്ഞും ദുരിതങ്ങളും വർധിച്ചു…

ബെംഗളൂരു: നഗരത്തിൽ മഴ തുടങ്ങിയതോടെ ദുരിതങ്ങളും വർധിച്ചു. ഇന്ന് ഉച്ചകഴിഞ് പെയ്ത മഴയെതുടർന്ന് റോഡുകളിൽ പൊങ്ങിയ വെള്ളം പതിവ് പോലെ മണിക്കൂറുകളോളം താഴാതെ തന്നെ നിൽക്കാൻ സാധ്യത. അഴുക്കു ചാലുകളും കനാലുകളും വൃത്തിയാക്കൽ ഇനിയും പൂർത്തിയായിട്ടില്ല. പലയിടങ്ങളിലും ഗതാഗതം താറുമാറായി. കനത്തമഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞുവീണുള്ള അപകടങ്ങളും വർധിച്ചു. ഗായത്രിനഗറിൽ പെയ്ത മഴയെതുടർന്ന് മരം ഒടിഞ്ഞുവീണ് രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ജൂവലറിക്കു മുമ്പിൽ നിൽക്കുമ്പോഴായിരുന്നു മരംകടപുഴകി വീണത്. പ്രദേശവാസികളാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർത്തിയിട്ടിരുന്ന അഞ്ച് കാറുകളും രണ്ട് ബൈക്കുകളും മരംവീണ് തകർന്നു.…

Read More

ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍ ചാനലുകള്‍ക്കെതിരെ സുപ്രീം കോടതി!!

ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളിലെ ഉള്ളടക്കം നിയന്ത്രിക്കണം എന്നാവിശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍ മുതലായ ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളില്‍ സെന്‍സര്‍ ചെയ്യാത്ത, ലൈംഗികപരമായതും അശ്ലീല ചുവയുള്ളതുമായ ഉള്ളടക്കങ്ങളാണുള്ളത് എന്നാരോപിച്ച് ഒരു എന്‍.ജി.ഒ സമര്‍പിച്ച ഹര്‍ജി പരിഗണിച്ചാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്താണെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍ ഉള്‍പെടുന്ന ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളുടെ പ്രവര്‍ത്തനവും ഉള്ളടക്കങ്ങളും നിയന്ത്രിക്കാനാവിശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഉള്ളടക്കങ്ങളെ നിയന്ത്രിക്കാന്‍ ചില സ്വയം നിയന്ത്രണ ചട്ടങ്ങള്‍…

Read More

സംസ്ഥാനത്ത് ഉന്നതപഠനത്തിനുശേഷം ജോലിയിൽ തിരിച്ചെത്താത്ത ഡോക്ടർമാർക്കെതിരേ നടപടി!!

ബെംഗളൂരു: സംസ്ഥാനത്ത് ഉന്നതപഠനത്തിനുശേഷം ജോലിയിൽ തിരിച്ചെത്താത്ത ഡോക്ടർമാർക്കെതിരേ കർശന നടപടി വരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉന്നതപഠനത്തിനുശേഷം സ്വകാര്യ മേഖലയിലും വിദേശത്തും ജോലി തേടുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. സർക്കാർജോലിയിൽ പ്രവേശിച്ചതിനുശേഷം പി. ജി. പഠനത്തിന് പോയവരാണ് തിരിച്ച് ജോലിയിൽ പ്രവേശിക്കാത്തത്. ഇവരിൽ പലരും വിദേശത്താണ് ഉപരിപഠനം നടത്തിയത്. പഠനത്തിനുശേഷം വിദേശത്ത് ജോലിയിൽ തുടരുന്നവരുമുണ്ട്. സർക്കാർ ആശുപത്രികളിലെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ചെലവിലാണ് പലരും ഉപരിപഠനത്തിന് പോകുന്നത്. ഇതിലൂടെ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ…

Read More

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ ഡല്‍ഹിയുടെ കന്നി കിരീടപ്രതീക്ഷ തല്ലിക്കെടുത്തി; ഫൈനലില്‍ ചെന്നൈയും മുംബൈയും ഏറ്റുമുട്ടും.

വിശാഖപട്ടണം: നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ, ഡല്‍ഹിയുടെ കന്നി കിരീടപ്രതീക്ഷ തല്ലിക്കെടുത്തി; ഫൈനലില്‍ ചെന്നൈയും മുംബൈയും ഏറ്റുമുട്ടും. ഈ സീസണില്‍ നേരത്തേ കളിച്ച രണ്ടു മല്‍സരങ്ങളിലും ഡല്‍ഹിയെ തകര്‍ത്തുവിട്ട സിഎസ്‌കെ ഇത്തവണയും ജയമാവര്‍ത്തിക്കുകയായിരുന്നു. ആറു വിക്കറ്റിന്റെ ഗംഭീര വിജയമാണ് ധോണിപ്പട ആഘോഷിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചെന്നൈ മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ ശക്തമായ ബാറ്റിങ് നിരയെ 147 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ചെന്നൈ വിജയപ്രതീക്ഷയിലായിരുന്നു. തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ ഡല്‍ഹിക്കു വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍…

Read More

ഭാരതിനഗറിൽ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് ദാരുണാന്ത്യം!

ബെംഗളൂരു: ഭാരതിനഗറിൽ ലാവണ്യ സിനിമ തിയേറ്ററിന് മുന്നിലെ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിന് ദാരുണാന്ത്യം. ലാവണ്യ തിയേറ്ററിലെ പാര്‍ക്കിങ് ഫീ പിരിക്കുന്ന ശെല്‍വരാജാണ് 38 കാരനായ ഭരണീധരന്‍ എന്നയാളെ കൊലപ്പെടുത്തിയത്. ബന്ധുവായ യുവാവുമൊത്താണ് ഭരണീധരന്‍ സിനിമ കാണാനെത്തിയത്. ഇവരോട് പത്ത് രൂപ പാര്‍ക്കിങ് ഫീ ശെല്‍വരാജ് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഭരണീധരനും ശെല്‍വരാജും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

Read More

ജനവാസമേഖലയിൽ ഇറങ്ങി നാട്ടുകാരെ വിറപ്പിച്ച പുള്ളിപ്പുലി പിടിയിൽ!

ബെംഗളൂരു: വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് എച്ച്.ഡി. കോട്ടെ ക്യതനഹള്ളിയിൽ പുള്ളിപ്പുലിയെ കണ്ടത്. ഇതോടെ ഭയന്ന നാട്ടുകാർ ചിതറിയോടി. ഇതിനിടെ 60 വയസ്സുള്ള ദാസ ഷെട്ടിയുടെ ഇടതുകൈയിൽ പുലി കടിച്ചു. ഓട്ടത്തിനിടെ ഇതേ നാട്ടുകാരനായ ആനന്ദമൂർത്തിയുടെ വലത് തുടയിൽ മാന്തുകയും ചെയ്തു.ഗ്രാമവാസികൾ ബഹളം വെച്ചപ്പോൾ പുലിയുടെ ശ്രദ്ധതിരിഞ്ഞു. തുടർന്ന് സമീപത്തെ വീട്ടിൽ കയറി. ഈസമയത്ത് പുലിക്ക് പുറത്തിറങ്ങാനാകാത്ത വിധം വീടു പൂട്ടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ പിടികൂടി കൂട്ടിലടച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ മധു, വെറ്ററിനറി ഡോ. ഡി.എൻ. നാഗരാജ്, വനംവകുപ്പ് മയക്കുവെടിവിദഗ്ധൻ അക്രം എന്നിവരാണ്…

Read More

ഇന്ന് നഗരത്തിൽ ഈ സ്ഥലങ്ങളിൽ 12 മണിക്കൂർ വരെ വൈദ്യുതി മുടങ്ങും.

ബെംഗളൂരു : ഗ്രിഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ 8 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ് കോം അറിയിച്ചു. Vijaynagar, RPC Layout, Govindraj Nagar, Marenahalli, Nagarbhavi, Kamakshipalya, Chandra Layout, Hampinagar, Sir MV Layout, Kodigehalli, BHEL Layout, Bapujinagar, Deepanjalinagar, Hosapalya, Jnanabharathi, Vinayaka Layout, Kengeri Satellite Town railway station, Girinagar, Bank Colony, Srinagar, Hanumanthnagar, Chamarajpet, Vidyapeetha, Thyagarajanagar, Hosakerehalli and Mysuru Road

Read More

മൈസൂരുവില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു.

മൈസൂരു: കർണാടകത്തിലെ മൈസൂരുവിൽ കൂട്ടബലാത്സംഗത്തിനു ഇരയായ യുവതി ഗുരുതരാവസ്ഥയിൽ. സുഹൃത്തിനൊപ്പം രാത്രി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.  മൈസൂരുവിലെ ലിംഗബുദ്ധിപാളയയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. നഗരത്തിലെ ഒരു ലോഡ്ജിൽ ജോലി ചെയ്യുന്ന ഇരുപതുകാരിയാണ് പീഡനത്തിന് ഇരയായത്. കടം വാങ്ങിയ പണം തിരിച്ചു നൽകാൻ ലോഡ്ജിലെ മാനേജരും സുഹൃത്തുമായ യുവാവിനൊപ്പം പോവുകയായിരുന്നു യുവതി. വഴിയിൽ ആളൊഴിഞ്ഞ പ്രദേശത്തു മൂത്രമൊഴിക്കുന്നതിനു വേണ്ടി യുവാവ് ബൈക്ക് നിർത്തി. ഈ സമയം അതുവഴി കാറിൽ വന്ന സംഘമാണ് ആക്രമണം നടത്തിയത്. മദ്യലഹരിയിൽ ആയിരുന്ന സംഘം യുവതിയെ പിടിച്ചു…

Read More
Click Here to Follow Us