സർക്കാർ ജീവനക്കാർക്കുള്ള ഉത്സവ ബോണസ് 25,000 രൂപയായി ഉയർത്തി

ബെംഗളൂരു : അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തെ തുടർന്ന് കർണാടക സർക്കാർ ജീവനക്കാരുടെ ഫെസ്റ്റിവൽ അഡ്വാൻസ് 10,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷന്റെ (കെഎസ്ജിഇഎ) ആവശ്യത്തെ തുടർന്നാണ് തീരുമാനം.

ഐഎഎസ്, കെഎഎസ് കേഡർ ഉൾപ്പെടെ എല്ലാ സ്ഥിരം സർക്കാർ ജീവനക്കാർക്കും ഫെസ്റ്റിവൽ അഡ്വാൻസ് ലഭിക്കാൻ അർഹതയുണ്ടെന്ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഒരു ജീവനക്കാരന് വർഷത്തിലൊരിക്കൽ പലിശരഹിത അഡ്വാൻസ് ലഭിക്കും. തുക 10 മാസത്തിനുള്ളിൽ തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

ഏകദേശം 5.25 ലക്ഷം ജീവനക്കാർക്ക് ഫെസ്റ്റിവൽ അഡ്വാൻസ് ലഭിക്കാൻ അർഹതയുണ്ട്. 2021 ജനുവരി-ഒക്ടോബർ കാലയളവിൽ 1,29,000 ജീവനക്കാർ ഫെസ്റ്റിവൽ അഡ്വാൻസ് കൈപ്പറ്റിയിട്ടുണ്ടെന്നും തുക 129 കോടിയാണെന്നും കെഎസ്ജിഇഎ പ്രസിഡന്റ് സി.എസ്.ഷഡാക്ഷരി പറഞ്ഞു.

 

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts