ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ റാലി

ബെംഗളൂരു : ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കർണാടകയിലെ കോൺഗ്രസ് പാർട്ടി വ്യാഴാഴ്ച ബെലഗാവിയിൽ വൻ റാലി നടത്തി. ബെലഗാവിയിലെ കോൺഗ്രസ് ഓഫീസിൽ നിന്ന് ആരംഭിച്ച റാലി 12 കിലോമീറ്റർ പിന്നിട്ട് സുവർണ സൗധയ്ക്ക് സമീപം അവസാനിച്ചു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ആണ് റാലിയിൽ പങ്കെടുത്തത്.

പ്രതിപക്ഷ നേതാവ് എസ് ആർ പാട്ടീൽ ഉൾപ്പെടെ 15 കോൺഗ്രസ് എംഎൽഎമാരെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി ബുധനാഴ്ച ഒരു ദിവസത്തേക്ക് ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. എം നാരായണസ്വാമി, ബി കെ ഹരിപ്രസാദ്, പ്രതാപ് ചന്ദ്ര ഷെട്ടി, സി എം ഇബ്രാഹിം, നസീർ അഹമ്മദ്, ആർ ബി തിമ്മപുര, ബസവരാജ് പാട്ടീൽ ഇറ്റഗി, യു ബി വെങ്കിടേഷ്, അരവിന്ദ് കുമാർ അരളി, എം എ ഗോപാലസ്വാമി, സി എം ലിംഗപ്പ, വീണ അച്ചയ്യ, പി ആർ രമേഷ്, ഹരീഷ് കുമാർ എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട മറ്റ് അംഗങ്ങൾ. .

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts