വൻ നയതന്ത്ര വിജയവുമായി ഇന്ത്യ; ഇന്ത്യക്ക് മുമ്പിൽ മുട്ടുമടക്കി ചൈന;കൊടും ഭീകരൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ.

ഡൽഹി :ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. നയതന്ത്ര തലത്തിലെ ഇന്ത്യയുടെ വലിയ വിജയമാണ് തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട്  ഇംഗ്ലണ്ട് ,അമേരിക്ക് , ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍,വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന  ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായിരിന്നില്ല. പുല്‍വാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ…

Read More

കമ്മനഹള്ളിയിൽ ആറു വയസുകാരി വാട്ടര്‍ ടാങ്കറിടിച്ച്‌ മരിച്ചു; സഹോദരന് പിറന്നാൾ മിഠായി വാങ്ങാന്‍ പോയതായിരുന്നു കുട്ടി!!

ബെംഗളൂരു: കമ്മനഹള്ളിയിലെ കനകദാസ ലേഔട്ടിൽ ആറു വയസുകാരി വാട്ടര്‍ ടാങ്കറിടിച്ച്‌ മരിച്ചു. തന്റെ മൂത്ത സഹോദരന് പിറന്നാൾ മിഠായി വാങ്ങാന്‍ പോയതായിരുന്നു കുട്ടി. ബനസ്വടി കമ്മനഹള്ളിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ജനനി. സഹോദരന്‍ നിഖിലിന്റെ പതിനൊന്നാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. സഹോദരന്റെ പിറന്നാളിന് മിഠായി വാങ്ങാന്‍ അമ്മയുടെ പക്കൽ നിന്നും 10 രൂപയും വാങ്ങി പോയതായിരുന്നു കുട്ടി, ഇതിനിടെയാണ് വാട്ടര്‍ ടാങ്കറിടിച്ചത്. ജനനി കടയിലേക്ക് നടന്നുപോവുന്നതിനിടെ അമിതവേഗതയിലെത്തിയ വാട്ടര്‍ ടാങ്കര്‍ ജനനിയെ ഇടിച്ചുവീഴ്ത്തി. രാവിലെ 9.30ന് ആണ് സംഭവം നടന്നത്. കുട്ടിയുടെ വീടിന്റെ ഏതാനും മീറ്ററുകൾക്കപ്പുറമാണ് അപകടം നടന്നത്. സംഭവസ്ഥലത്തു…

Read More

നഗരത്തിലെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് നടത്തുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് 5ന് മഡിവാളയിൽ.

BMSC Premier League 2019 on 5th May at Madiwala St.Johns Quarters Ground

Read More

വമ്പിച്ച ഓഫറുകളുമായി ആമസോൺ സമ്മർ സെയിൽ പ്രഖ്യാപിച്ചു!!

ബെംഗളൂരു: വമ്പിച്ച ഓഫറുകളുമായി ആമസോൺ സമ്മർ സെയിൽ പ്രഖ്യാപിച്ചു. മെയ്‌ 4 മുതല്‍ 7വരെയാണ് സെയിൽ. പ്രൈം അംഗങ്ങള്‍ക്ക് മെയ്‌ 3 ഉച്ചക്ക് 12 മണിമുതല്‍ തന്നെ ഈ ഓഫർ ലഭിക്കും. 100ലധികം കാറ്റഗറികളുമായി 170 ദശലക്ഷം ഉല്‍പ്പന്നങ്ങളാണ് സമ്മര്‍ സെയിലിനായി ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്, ഫാഷന്‍ ഗൃഹോപകരണങ്ങള്‍, ടിവികള്‍ , സ്പോര്‍ട്സ് ഫിറ്റ്നസ് ഉപകരണങ്ങള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇളവുകളോടെ ലഭ്യമാകും.

Read More

ബലാത്സംഗത്തിനിരയായ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ചു

ബെംഗളൂരു: കോലാർ വദ്ദാരഹള്ളിയിൽ ബലാത്സംഗത്തിനിരയായ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം 22കാരനായ യുവാവ് വീട്ടില്‍ അതിക്രമിച്ച്‌ കയറുകയായിരുന്നു. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഇയാള്‍ കടന്നുകളഞ്ഞു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസ് എടുത്തു. ബലാത്സംഗം ചെയ്യപ്പെട്ട അപമാനം സഹിക്കാനാവാതെ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നെന്ന് ബെതമംഗല പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയതോടെയാണ് സംഭവം അറിയുന്നത്. സുന്ദരപാളയത്തിലെ ജൂനിയര്‍ കോളജില്‍ നിന്ന് കോമേഴ്‌സില്‍ പ്രി യൂണിവേഴ്‌സിറ്റി കോഴ്‌സ് പൂര്‍ത്തിയാക്കിയ…

Read More

2022 ലോകകപ്പിനായി സ്റ്റേഡിയം ഒരുങ്ങി; ഉത്ഘാടനം ഈ മാസം!!

ദോഹ : 2022 ലോകകപ്പ് ഫുട്‌ബോളിന്‍റെ പ്രധാന വേദിയായ ഖത്തറിലെ അല്‍-വക്റാ സ്റ്റേഡിയത്തിന്‍റെ ഉത്ഘാടനം ഈ മാസം. മെയ് 16 ന് അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലിന് ആതിഥ്യം വഹിച്ചുകൊണ്ടാണ് അല്‍-വക്റാ സ്റ്റേഡിയം കായിക ലോകത്തിനായി തുറന്നുകൊടുക്കുക. ഖത്തര്‍ ആഭ്യന്തര ക്ലബ് ടൂര്‍ണമെന്‍റാണ് അമീര്‍ കപ്പ്. ലോകകപ്പ് ഫുട്‌ബോളിനായി ഖത്തര്‍ അണിയിച്ചൊരുക്കുന്ന എട്ട് വേദികളിലൊന്നാണ് അല്‍-വക്റാ സ്റ്റേഡിയം. ലോകകപ്പിന് മൂന്നര വര്‍ഷം മുമ്പ് തന്നെ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം പ്രഖ്യാപിച്ച്‌ കായികപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ടൂര്‍ണമെന്‍റിന്‍റെ  പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി.…

Read More

മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 16 കമാൻഡോകൾ വധിക്കപ്പെട്ടു.

മഹാരാഷ്ട്രയിൽ ഐഇഡി സ്‌ഫോടനം. സ്‌ഫോടനത്തിൽ 16 കമാൻഡോകൾ കൊല്ലപ്പെട്ടു. ഗച്ചിറോളിയിലാണ് കമാൻഡോകൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കമാൻഡോ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗച്ചിറോളിയിൽ നിന്നും മറ്റൊരു പ്രദേശത്തേക്ക് പോകുന്നവഴിയാണ് കമാൻഡോ സംഘത്തിനുനേരെ ആക്രമണമുണ്ടായത്. മാവോയിസ്റ്റുകളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗച്ചിറോളി ഇന്ത്യയിലെ റെഡ് കോറിഡോർ എന്ന മാവോയിസ്റ്റ് സ്വാധീന മേഖലയിൽപ്പെട്ടയിടമാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ സുരക്ഷാ സേന സഞ്ചരിച്ച വാഹനങ്ങൾ മാവോയിസ്റ്റുകൾ അഗ്നിക്കിരകയാക്കിയിരുന്നു. ഇന്ന് നടന്ന രണ്ടാമത്തെ ആക്രമണമാണ്…

Read More

എസ്.എസ്.എല്‍.സി.പരീക്ഷയില്‍ വിജയം 73.7%;മികച്ച വിജയം സ്വന്തമാക്കി മലയാളി മാനേജ്‌മന്റ്‌ സ്കൂളുകളും.

ബെംഗളൂരു: കര്‍ണാടക എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയശതമാനം 73.7. 2 കുട്ടികള്‍ സംസ്ഥാനത്ത് മുഴുവന്‍ മാര്‍ക്കും നേടി (625),ഉത്തര കര്‍ണാടക കുമ്ത ഷാന്‍ ഭാഗ കല ഭാഗക്കര്‍ ഹൈ സ്കൂളിലെ നാഗാഞ്ജലി പരമേശ്വര നായിക് ,ബെംഗളൂരു അനേകല്‍ സൈന്റ്റ്‌ ഫിലോമിന ഇംഗ്ലീഷ് സ്കൂളിലെ ഡി.ശ്രീജനയുമാണ് മുഴുവന്‍ മാര്‍ക്കും നേടിയത്. ജാലഹള്ളി ശ്രീ അയ്യപ്പ എജുകേഷന്‍ സെന്റെറില്‍ 32 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 39 പേര്‍ക്ക് ഫാസ്റ്റ് ക്ലാസ്സും ലഭിച്ചു.617 മാര്‍ക്ക് നേടിയ നന്ദന അനില്‍ കുമാറിന് സംസ്ഥാന തലത്തില്‍ ഒന്‍പതാം റാങ്ക് ലഭിച്ചു. കേരള…

Read More

യു.എസിൽ സന്ദർശനവിസയിൽ പോയ ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യൻ വംശജരും കൊല്ലപ്പെട്ടു!

യു.എസിലെ സിൻസിനാറ്റിയിൽ ഇന്ത്യക്കാരനും മൂന്ന് ഇന്ത്യൻ വംശജരും കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിദ്വേഷ കൊലപാതകമല്ലെന്നാണ് പ്രാഥമികവിവരമെന്ന് മന്ത്രി വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. യു.എസിൽ സന്ദർശനവിസയിലെത്തിയ ഇന്ത്യക്കാരനാണ് മരിച്ചത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്‌കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധിച്ചു;ദയയർഹിക്കാത്ത കുറ്റം ചെയ്ത 4 പേരെ യൂണിവേഴ്സിറ്റി പിരിച്ചു വിട്ടത് വിദ്യാർത്ഥിനികളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ.

ചണ്ഡിഗഡ്‌: ഹോസ്‌റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്‌കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളെ നഗ്നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ ഹോസ്‌റ്റല്‍ വാര്‍ഡന്മാരടക്കം നാല്‌ പേരെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ്‌ നടപടി. പഞ്ചാബിലെ ബട്ടിടിൻഡ യൂണിവേഴ്‌സിറ്റിയിലെ ഹോസ്‌റ്റലിലാണ്‌ രണ്ട്‌ ദിവസം മുമ്പ്‌ പ്രതിഷേധത്തിനിടയായ സംഭവം നടന്നത്‌. ഹോസ്‌റ്റലിന്റെ ശുചിമുറിയില്‍ ഉപയോഗിച്ച നാപ്‌കിന്‍ അലക്ഷ്യമായി ഉപേക്ഷിച്ചത്‌ ആരാണെന്നറിയാന്‍ വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധിക്കുകയായിരുന്നു. രണ്ട്‌ ഹോസ്‌റ്റല്‍ വാര്‍ഡന്മാരും രണ്ട്‌ സുരക്ഷാജീവനക്കാരും ചേര്‍ന്നായിരുന്നു പരിശോധന. തുടര്‍ന്ന്‌ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ശക്തമായ പ്രതിഷേധമാണ്‌ ഇവരുടെ…

Read More
Click Here to Follow Us