കമ്മനഹള്ളിയിൽ ആറു വയസുകാരി വാട്ടര്‍ ടാങ്കറിടിച്ച്‌ മരിച്ചു; സഹോദരന് പിറന്നാൾ മിഠായി വാങ്ങാന്‍ പോയതായിരുന്നു കുട്ടി!!

ബെംഗളൂരു: കമ്മനഹള്ളിയിലെ കനകദാസ ലേഔട്ടിൽ ആറു വയസുകാരി വാട്ടര്‍ ടാങ്കറിടിച്ച്‌ മരിച്ചു. തന്റെ മൂത്ത സഹോദരന് പിറന്നാൾ മിഠായി വാങ്ങാന്‍ പോയതായിരുന്നു കുട്ടി. ബനസ്വടി കമ്മനഹള്ളിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ജനനി.

സഹോദരന്‍ നിഖിലിന്റെ പതിനൊന്നാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. സഹോദരന്റെ പിറന്നാളിന് മിഠായി വാങ്ങാന്‍ അമ്മയുടെ പക്കൽ നിന്നും 10 രൂപയും വാങ്ങി പോയതായിരുന്നു കുട്ടി, ഇതിനിടെയാണ് വാട്ടര്‍ ടാങ്കറിടിച്ചത്. ജനനി കടയിലേക്ക് നടന്നുപോവുന്നതിനിടെ അമിതവേഗതയിലെത്തിയ വാട്ടര്‍ ടാങ്കര്‍ ജനനിയെ ഇടിച്ചുവീഴ്ത്തി.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

രാവിലെ 9.30ന് ആണ് സംഭവം നടന്നത്. കുട്ടിയുടെ വീടിന്റെ ഏതാനും മീറ്ററുകൾക്കപ്പുറമാണ് അപകടം നടന്നത്. സംഭവസ്ഥലത്തു വെച്ച്‌ തന്നെ കുട്ടി ദാരുണമായി മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ബനസ്വടി പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ അറസ്റ്റു ചെയ്തു.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts