ബെംഗളൂരു :സ്വകാര്യ ബസുകളുടെ കൊള്ളയിൽ നിന്ന് ബെംഗളൂരു മലയാളികളെ രക്ഷിക്കാൻ അവസാനം അവർ തന്നെ അവതരിച്ചു കർണാടക- കേരള ആർ ടി സി കൾ.
രണ്ട് കോർപ്പറേഷനും ചേർന്ന് 100 പുതിയ ബസ് സർവീസ് ബെംഗളൂരു റൂട്ടിൽ നടത്തുമെന്നുള്ളതാണ് പുതിയ വാർത്ത.അതിനായി രണ്ട് സംസ്ഥാനത്തെയും ഗതാഗത സെക്രട്ടറിമാർ തമ്മിൽ ചർച്ച നടത്തി ധാരണയിലെത്തി തുടർ നടപടി സ്വീകരിക്കാൻ കെ എസ് ആർ ടി സി എംഡിയെ ചുമതലപ്പെടുത്തിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേരളവും കർണാടകവും 50 വീതം സർവീസുകൾ നടത്തും അതിനാവശ്യമായ താൽക്കാലിക പെർമിറ്റുകൾ നൽകും. പ്രീമിയം സർവ്വീസുകളായ എ സി മൾട്ടി ആക്സിൽ ബസുകൾ ആയിരിക്കും കൂടുതലും സർവ്വീസ് നടത്തുക.
കർണാടകയുടെ കൈവശം അവശ്യം ബസുകൾ ഉണ്ടാകുമെങ്കിലും കേരള ആർടിസിയുടെ കയ്യിൽ ഇത്രയും ബസുകൾ ഇല്ല. സ്വകാര്യ ഏജൻസികളിൽ നിന്ന് പാട്ടത്തിനെടുത്ത് സർവ്വീസ് നടത്തും .അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
തിരുവനന്തപുരം, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഉള്ള സർവ്വീസ് 10 ദിവസത്തിന് ഉള്ളിൽ തന്നെ ആരംഭിക്കാനാണ് ശ്രമം.
നിലവിൽ കർണാടകയിലേക്ക് കേരള ആർടിസിക്ക് ദിവസേന 52 സർവ്വീസുകൾ ഉണ്ട് .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.