സഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ രാജസ്ഥാന്‍ റോയല്‍സിനു റോയൽ ജയം!

ജയ്പൂര്‍: സഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ രാജസ്ഥാന്‍ റോയല്‍സിനു റോയൽ ജയം! ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിയക്കപ്പെട്ട ഹൈദരാബാദ് എട്ടു വിക്കറ്റിന് 160 റണ്‍സാണ് നേടിയത്. ഏഴു വിക്കറ്റിനാണ് ഹൈദരാബാദിനെ രാജസ്ഥാന്‍ കെട്ടുകെട്ടിച്ചത്.

റോയൽസിന്റെ താരങ്ങളിൽ ബാറ്റിങിനിറങ്ങിയവരെല്ലാം തങ്ങളുടെ റോളുകളില്‍ കസറിയപ്പോള്‍ അഞ്ചു പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. പുറത്താവാതെ 48 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍. 32 പന്തുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഓപ്പണര്‍ ലിയാം ലിവിങ്സ്റ്റണും രാജസ്ഥാന്‍ നിരയില്‍ കസറി. 26 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് താരം 44 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ (39), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (22) എന്നിവരും മോശമാക്കിയില്ല.

നേരത്തേ മനീഷ് പാണ്ഡെയുടെ (61) ഫിഫ്റ്റിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മൂന്നാമനായി ഇറങ്ങിയ പാണ്ഡെ 36 പന്തില്‍ ഒമ്പതു ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 61 റണ്‍സ് നേടിയത്. ഡേവിഡ് വാര്‍ണര്‍ (37), റാഷിദ് റാന്‍ (17*), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. രാജസ്ഥാനു വേണ്ടി വരുണ്‍ ആരോണ്‍, ഒഷെയ്ന്‍ തോമസ്, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനാട്കട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us