ബെംഗളൂരു : ഇതുവരെ സംസ്ഥാനത്ത് 39 എച്ച് വൺ എൻ വൺ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ നാലു മാസത്തെ കണക്കാണ് ഇത്.
ജനുവരിമുതൽ 1428 പേർക്കാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്.
ഓരോ ആഴ്ചയിലും നൂറോളം പനി ബാധിതരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടുന്നത്. ബെംഗളൂരുവിലും മലനാട് കർണാടകയിലാണ് എച്ച് വൺ എൻ വൺ പനി വ്യാപകമായി പടർന്നു പിടിക്കുന്നത്.
കൂടുതൽ ജാഗ്രതയുമായി ആരോഗ്യവകുപ്പ് തയ്യാറായതായി നാഷണൽ വെക്ടർ ബോർഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാം ജോയിൻറ് ഡയറക്ടർ ശിവറാം സജ്ജൻ ഷെട്ടി അറിയിച്ചു.
അതിനോടൊപ്പം തന്നെ പനി ബോധവൽക്കരണം നടത്താനും സർക്കാർ ആശുപത്രികളിലും ടാമിഫ്ലൂ ഗുളികകൾ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്താനും അദ്ദേഹം ജില്ലാ ആരോഗ്യ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.