ഉച്ഛസ്ഥായിയിലുള്ള തെരഞ്ഞെടുപ്പ് ചൂടിനെ ശമിപ്പിച്ചു കൊണ്ട് നഗരത്തിൽ വീണ്ടും”കിടിലൻ”വേനൽമഴ.

ബെംഗളൂരു : നഗരം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ തന്നെയാണ് തെരഞ്ഞെടുപ്പ് ചൂടും എത്തിയത്, നാളെ നഗരത്തിലടക്കം 14 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്.ഈ ചൂടുള്ള കാലാവസ്ഥയെ തണുപ്പിക്കാൻ വീണ്ടും വേനൽ മഴയെത്തി. മുൻപ് പെയ്ത വേനൽമഴ ഒരാഴ്ചയായി വിട്ടു നിൽക്കുകയായിരുന്നു. ഇന്ന് നഗരത്തിലെ എല്ലാ ഭാഗങ്ങളിലും മഴ പെയ്തു. നാല് മണിയോടെയാണ് നഗരത്തിലെ പല ഭാഗങ്ങളിലും മഴ പെയ്ത് തുടങ്ങിയത്.പിന്നീട് അത് കനക്കുകയായിരുന്നു. ചില സ്ഥലങ്ങളിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായി. നാളെ നടക്കുന്ന കർണാടക- തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പും അടുത്ത ദിവസത്തെ ദുഃഖവെള്ളി അവധിയും കൂടി ഒത്തുവന്നതോടെ…

Read More

റെയില്‍വേ ടിക്കറ്റില്‍ നരേന്ദ്ര മോദിയുടെ ചിത്രം!! ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍.

ബരബാങ്കി: റെയില്‍വേ ടിക്കറ്റില്‍ നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച് നല്‍കിയ 4 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബരബാങ്കി റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ ടിക്കറ്റുകളിലാണ് നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചിരുന്നത്. ചിത്രത്തിനൊപ്പം ബിജെപി സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും ടിക്കറ്റില്‍ വിവരിച്ചിട്ടുണ്ടായിരുന്നു. മാധ്യമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് പ്രധാനമന്ത്രിയുടെ ചിത്രമുള്ള ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നല്‍കിയത്. മുഹമ്മദ് ഷബ്ബാര്‍ റിസ്‌വി എന്ന യാത്രക്കാരനാണ് ടിക്കറ്റുകളുടെ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പഴയ ടിക്കറ്റ് റോള്‍ തെറ്റായി ഉപയോഗിച്ചതാണ്…

Read More

ഒരു മുത്തച്ഛനും രണ്ടു കൊച്ചു മക്കളും,ഒരു മുന്‍ പ്രധാനമന്ത്രി,മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍,ഒരു കേന്ദ്രമന്ത്രി,ഒരു സംസ്ഥാനമന്ത്രി,ഒരു മന്ത്രിയുടെ സഹോദരന്‍,രണ്ട് സിനിമാ താരങ്ങള്‍ നാളെ കര്‍ണാടകയില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ഥികളെ അടുത്തറിയാം.

ബെംഗളൂരു : രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് നാളെ കര്‍ണാടകയിലെ 14 മണ്ഡലങ്ങളില്‍ ആയി നടകുക്കുകയാണ്.ബി ജെ പി യും ജെ ഡി എസ് കോണ്‍ഗ്രസ്‌ സഖ്യവും നേര്‍ക്കു നേര്‍ ആണ് മത്സരം എന്നത് ഉറപ്പുള്ള കാര്യം ആണ്.നാളത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ചിലരെ പരിചയപ്പെടാം. ഒരു മുത്തച്ഛനും രണ്ടു കൊച്ചു മക്കളും തുമുകുരുവില്‍ കോണ്‍ഗ്രസ്‌ പിന്തുണ ഉള്ള ജെ ഡി എസ് സ്ഥാനാര്‍ഥിയാണ് ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ കൂടിയായ എച് ഡി ദേവ ഗൌഡ.2014 ല്‍ ഹാസനില്‍ നിന്ന് മത്സരിച്ച് ജയിച്ച…

Read More

ഇവരാണ് നിങ്ങളുടെ സ്ഥാനാർത്ഥികൾ;ഇനി തീരുമാനം നിങ്ങളുടേതാണ്.

ബെംഗളൂരു : നഗര പരിധി അടക്കം ദക്ഷിണ കർണാടകയിലെ 14 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് താഴെ. ബെംഗളുരു റൂറൽ :ഡികെ സുരേഷ് (കോൺഗ്രസ്) ,അശ്വത് നാരായൺ ( ബിജെപി) ബെംഗളൂരു നോർത്ത് : ഡിവി സദാനന്ദ ഗൗഡ ( ബി ജെ പി ), കൃഷ്ണബൈര ഗൗഡ (കോൺഗ്രസ്) ബെംഗളൂരു സെൻട്രൽ : പി സി മോഹനൻ ( ബിജെപി), റിസ്വാൻ അർഷാദ് ( കോൺഗ്രസ്),പ്രകാശ്‌ രാജ് (സ്വത) ബെംഗളൂരു സൗത്ത് :തേജസ്വി സൂര്യ (…

Read More

‘എല്ലാവര്‍ക്കുമുണ്ടാകും ഒരു പ്രണയ കഥ’; നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ ഭാവനയും ഗണേഷും!!

തമിഴില്‍ വന്‍ വിജയമായി മാറിയ വിജയ്‌ സേതുപതി-തൃഷ ചിത്രം 96ന്‍റെ കന്നഡ പതിപ്പിലെ ട്രെയിലര്‍ പുറത്തിറങ്ങി. ‘എല്ലാവര്‍ക്കുമുണ്ടാകും ഒരു പ്രണയ കഥ’ എന്ന അടിക്കുറിപ്പോടെ തുടങ്ങുന്ന ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്‌. മലയാളികളുടെ പ്രിയതാരം ഭാവന ജാനുവായെത്തുന്ന ചിത്രത്തില്‍ റാം എന്ന കഥാപാത്രമായെത്തുന്നത് കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേശാണ്. ’99’ എന്ന ടൈറ്റിലില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് കന്നഡത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ്.റോമിയോ എന്ന ചിത്രത്തിനു ശേഷം ഗണേഷിനൊപ്പം ഭാവന വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഇന്‍സ്പെക്ടര്‍ വിക്രം,…

Read More

അങ്ങനെ അതിനൊരു തീരുമാനമായി!ടിക്ക് ടോക്ക് ആപ്പ് ഗൂഗിളിന്‍റെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കി.

ന്യൂഡല്‍ഹി :ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍ പലപ്പോഴും ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു. ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയര്‍ന്നു. പരാതികളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ദിവസം മദ്രാസ് കോടതി ടിക്ക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടു. കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേന്ദ്രം…

Read More

രണ്ടാം തവണയും രാജസ്ഥാന്‍ റോയല്‍സിനെ പഞ്ചാബ് മുട്ടുകുത്തിച്ചു.

മൊഹാലി: ആര്‍ അശ്വിന്റെ മങ്കാദിങ് വിവാദം നിറംകെടുത്തിയ ആദ്യപാദത്തിലെ ജയത്തിനു ശേഷം ഹോംഗ്രൗണ്ടായ മൊഹാലിയിലും പഞ്ചാബ് വെന്നിക്കൊടി പാറിക്കുകയായിരുന്നു. 12 റണ്‍സിനാണ് പഞ്ചാബിന്റെ വിജയം. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന നിമിഷം 11 പന്തിൽ നിന്ന് മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമായി 33 (11 പന്ത്, 3 സിക്‌സര്‍, 2 ബൗണ്ടറി) റൺസെടുത്ത സ്റ്റ്യുവർട്ട് ബിന്നി തകർത്തടിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. രാഹുല്‍ ത്രിപാഠി (50) പൊരുതി നോക്കിയെങ്കിലും ഏഴു…

Read More

മാണ്ഡ്യയിൽ പ്രചാരണത്തിന് നാലിരട്ടി കൂലി; പണിക്ക് ആളെ കിട്ടാനില്ല!

ബെംഗളൂരു: താരപോരാട്ടം നടക്കുന്ന മാണ്ഡ്യ ലോക്‌സഭാമണ്ഡലത്തിൽ കർഷക ആത്മഹത്യകൾക്കും തൊഴിലില്ലായ്മയ്ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പിടിച്ചതോടെ തൊഴിലാളികളെയൊന്നും കാണാനില്ല. ചെറുകിട ഇടത്തരം വ്യാവസായ യൂണിറ്റുകൾക്ക് ദിവസക്കൂലിക്ക് പണിക്കാരെ കിട്ടാനില്ല. ബെംഗളൂരുവിലെ നിർമാണ മേഖലയിലേക്ക് മാണ്ഡ്യ, മൈസൂരു മേഖലകളിൽനിന്നും തൊഴിലാളികളെ എത്തിച്ചിരുന്ന ഏജന്റുമാർക്കും പണിയില്ലാതായി. കെട്ടിട നിർമാണം ഉൾപ്പെടെയുള്ള അസംഘടിത മേഖലകളിൽ തൊഴിലിനുള്ള ഊഴം കാത്ത് റോഡരികിലിരിക്കുന്ന തൊഴിലാളികളുടെ കാഴ്ച പതിവായിരുന്നു. രാവിലെ ആറിന് തന്നെ നാട്ടിൻപുറങ്ങളിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ മാണ്ഡ്യ ടൗണിലെ മൈസൂരു-ബെംഗളൂരു ദേശീയപാതയുടെ അരികിലുണ്ടാകും. ഈ അവസ്ഥയിൽ നിന്നാണ്…

Read More

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ ബി.ജെ.പി.യിലേക്ക് ക്ഷെണിച്ചു!!

ബെംഗളൂരു: കേന്ദ്രസാമൂഹിക നീതി വകുപ്പ് മന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റുമായ രാംദാസ് അട്ടാവ്‌ളെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ ബി.ജെ.പി.യിലേക്ക് ക്ഷെണിച്ചു. സംസ്ഥാനത്തെ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാർ അധികകാലം നിലനിൽക്കില്ലെന്നും സംസ്ഥാനത്തിന്റെ ക്ഷേമത്തിനുവേണ്ടി കുമാരസ്വാമി ബി.ജെ.പി.യുമായി കൈകോർക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കർണാടകയിൽ വികസനം വേണമെങ്കിൽ കുമാരസ്വാമി ബി.ജെ.പി.യിൽ വരണം. കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതിനാൽ ബി.ജെ.പി.യുടെ കൂടെനിൽക്കുന്നത് ഗുണം ചെയ്യും. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് സ്വപ്നം കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. “സഖ്യത്തിൽ അസംതൃപ്തനായ കുമാരസ്വാമി കോൺഗ്രസിന്റെ മറവിൽ നിൽക്കേണ്ട ആവശ്യമില്ല. ഒന്നിച്ചുനിന്നാൽ ബി.ജെ.പി.- ജെ.ഡി.എസ്. സഖ്യസർക്കാർ…

Read More

ബൈക്കിൽ നിന്ന് കുഴഞ്ഞുവീണ് മലയാളി വിദ്യാർത്ഥി മരിച്ചു.

ബെംഗളൂരു: ബൈക്ക് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മലയാളി വിദ്യാർത്ഥി മരിച്ചു .പത്തനംതിട്ടയിലെ തോന്നിയാമല കണികുളത്തൂ തടത്തിൽ പാസ്റ്റർ സജി അബ്രഹാമിൻറെ മകൻ ഫിലിപ്സ് (22) ആണ് മരിച്ചത് . ബനശങ്കരിയിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്. മൃതദേഹം കിംസ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കർണാടക മലയാളി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബനശങ്കരി നരഗുണ്ട് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിയാണ്. കണ്ണുകൾ കിംസ് മെഡിക്കൽ കോളേജിന് കൈമാറി സംസ്കാരം ശനിയാഴ്ച തോമസ് ചർച്ച് സെമിത്തേരിയിൽ നടക്കും. മാതാവ് :സൂസൻ സഹോദരങ്ങൾ…

Read More
Click Here to Follow Us