ബെംഗളൂരു : നഗരത്തിൽ നിന്നും മൈസൂരു വഴി ഉത്തരകേരളത്തിലേക്കുള്ള പാതയിൽ അക്രവണ സംഭവങ്ങൾ ഒരറുതിയും ഇല്ലാതെ തുടരുകയാണ്, ശരാശരി മാസത്തിൽ 2 എന്ന നിലക്കാണ് അക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അതിൽ ഇരയാകുന്നതിൽ മലയാളികളും ഉണ്ട്.
കഴിഞ്ഞ ദിവസം വയനാട് കമ്പളക്കാട് സ്വദേശി ആലഞ്ചേരി ഷെമീറിനെ (37) പത്തംഗ സംഘം ആക്രമിക്കുകയും പണവും മൊബൈൽ ഫോണും കവരുകയും ചെയ്തു.
മണ്ഡ്യയിൽ നിന്ന് 40 കിലോമീറ്റർ അകലെ മദ്ദൂർ – കുണിഗൽ റോഡിലാണ് സംഭവം നടന്നത്. 15000 രൂപയും മൊബൈൽ ഫോണും നഷ്ട്ടപ്പെട്ടു.ലോറിയുടെ ഡീസലും ഊറ്റിയെടുത്തു.
ബൈക്കുകളിൽ ആയുധങ്ങളുമായി എത്തിയ സംഘം ലോറിക്ക് കുറുകെ വാഹനങ്ങൾ നിർത്തി തടയുകയായിരുന്നു.പണവും മറ്റും നഷ്ടപ്പെട്ടതിനാൽ സമീപത്തെ വീടിൽ ഷെമീർ അഭയം തേടുകയായിരുന്നു.
കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ മണ്ഡ്യ ജില്ലാ ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ച് ചികിൽസ നൽകി.
ഹുലിയൂർ ദുർഗ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.