ഡൽഹി :ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. കേരളത്തിലെ 14 ബിജെപി സീറ്റുകളിൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചില്ല. ആകെ 13 സീറ്റുകളിലാണ് ഇപ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കെ സുരേന്ദ്രൻ ഇന്നത്തെ സ്ഥാനാർത്ഥിപ്പട്ടികയിലില്ല. കാസർകോട് – രവീഷ് തന്ത്രി കണ്ണൂർ – സി കെ പത്മനാഭൻ വടകര – വി കെ സജീവൻ കോഴിക്കോട് – കെ പി പ്രകാശ് ബാബു മലപ്പുറം – ഉണ്ണികൃഷ്ണൻ മാസ്റ്റർ പൊന്നാനി –…
Read MoreDay: 21 March 2019
ഓച്ചിറയില്‍ നിന്നും 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പോസ്കോ ചുമത്തി;പ്രതികളെ കണ്ടെത്താൻ ബെംഗളൂരു പോലീസിന്റെ സഹായം തേടി.
ബെംഗളൂരു : കൊല്ലം ഓച്ചിറയിൽ രാജസ്ഥാന് സ്വദേശികളുടെ മകളായ 13-കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി. കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബെംഗളൂരു പൊലീസിന്റെ സഹായം തേടി. പ്രതി റോഷൻ പെൺകുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ പൊലീസ് ബെംഗളൂരു പൊലീസിന്റെ സഹായം തേടിയത്. തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയാണ് 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന…
Read Moreധാർവാഡിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം പത്തായി.
ബെംഗളൂരു: ധാർവാഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ പത്തായി. എട്ടുവയസുകാരി ദിവ്യ ഉനകൽ, 45കാരി ദാക്ഷായണിഎന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹവുമാണ് ഇന്ന് കണ്ടെത്തിയത്. 15 ഓളം പേര് ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. ഇവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.
Read Moreമണ്ഡ്യയില്‍ സുമലതയുടെ പിന്തുണ കണ്ട് ഞെട്ടി കുമാരസ്വാമിയും സംഘവും;നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ സുമലത എത്തിയത് സൂപ്പര്‍ താരങ്ങളുടെ കൂടെ;ദേവഗൌഡ കുടുംബത്തിലെ ഇളമുറക്കാരന് മണ്ഡ്യയില്‍ ഒന്ന് വിയര്‍ക്കുമെന്ന് ഉറപ്പായി.
മണ്ഡ്യ: നടി സുമലത മാണ്ഡ്യയിൽ മത്സരിക്കാനിറങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ കർണാടകാ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴി വെച്ചത്. ആദ്യഘട്ടത്തിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ച് താരം കഴിഞ്ഞ ദിവസം പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ കണ്ട കാഴ്ച്ചയാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരായിരുന്നു സുമലതയ്ക്ക് വേണ്ടി പ്രവർത്തനത്തിന് ഇറങ്ങിയത്. കോൺഗ്രസുകാരും അംബരിഷിന്റെ ആരാധകരും അടക്കം ആയിരക്കണക്കിന് ആളുകളാണ് സുമലതയ്ക്ക് അകമ്പടിയായി എത്തിയത്. കന്നഢ സൂപ്പർ താരങ്ങളായ ദർശനും യഷും സുമലതക്ക് പിന്തുണയുമായി എത്തിയിരുന്നു. നാളുകൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കഴിഞ്ഞ…
Read Moreധാർവാഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ ഏഴായി;60ല്‍ അധികം പേരെ രക്ഷപ്പെടുത്തി.
ബെംഗളൂരു : ധാർവാഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ ഏഴായി. അഗ്നിശമനാ സേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തിലൂടെ കെട്ടിടത്തിൽ കുടുങ്ങിപ്പോയ 60 ഓളം പേരെ പുറത്തെത്തിച്ചു. ബുധനാഴ്ചയാണ് ബംഗളൂരുവിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള കുമാരേശ്വറിൽ കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്. രണ്ട് വർഷത്തോളമായി നിർമാണം പുരോഗമിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്. അപകട സമയത്ത് കെട്ടിടത്തിന് സമീപം 100 ലധികം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടവിവരം ഞെട്ടലുണ്ടാക്കിയെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടിറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചു
Read Moreവോട്ടിന് പകരം സമ്മാനങ്ങളും പണവും; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തീരാ തലവേദനയാകും!!
ബെംഗളൂരു: സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളിൽ പണാധിപത്യത്തിന് ഒരു കാലത്തും കുറവുണ്ടായിട്ടില്ല എന്നുള്ളത് ഇതുവരെയുള്ള സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്. ജാതീയതയും പണാധിപത്യവുമാണ് ജനകീയ പ്രശ്നങ്ങളേക്കാൾ പലപ്പോഴും നിർണായകമാകുന്നത്. ഇത്തവണ തിരഞ്ഞെടുപ്പ് പോരാട്ടച്ചൂട് കൂടിയതോടെ പാർട്ടികൾ മത്സരിച്ച് പണം ചെലവാക്കാനുള്ള സാധ്യതയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കാണുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നടന്ന പരിശോധനയിൽ ഇതുവരെ 18 കോടി രൂപയാണ് പിടിച്ചെടുത്തത്. 2014-ലെ തിരഞ്ഞെടുപ്പിൽ മൊത്തം പിടിച്ചെടുത്തത് 28 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾതന്നെ പരിശോധന കർശനമാക്കിയിരുന്നു. ആദായനികുതി, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന. ആദായനികുതി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസമാണ് ബെംഗളൂരുവിലെ ഹോട്ടലിൽനിന്ന് രണ്ട്…
Read Moreകേന്ദ്രസർക്കാർ മറച്ചുവെച്ച തൊഴിൽറിപ്പോർട്ട് പുറത്ത്; അഞ്ചുവർഷത്തിനിടെ തൊഴിൽരംഗത്ത് പുരുഷന്മാരുടെ എണ്ണം കുറഞ്ഞു!!
ന്യൂഡൽഹി: കേന്ദ്രസർക്കാർ മറച്ചുവെച്ച തൊഴിൽറിപ്പോർട്ട് പുറത്ത്. അഞ്ചുവർഷത്തിനിടെ തൊഴിൽരംഗത്ത് പുരുഷന്മാരുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി കേന്ദ്രസർക്കാർ മറച്ചുവെച്ച തൊഴിൽറിപ്പോർട്ടിൽ വിലയിരുത്തൽ. 2011-12 -ലെ റിപ്പോർട്ടിൽ 30.4 കോടി പുരുഷന്മാരുണ്ടായിരുന്നത് 2017-18 -ൽ 28.6 കോടിയായി കുറഞ്ഞെന്നാണ് വെളിപ്പെടുത്തൽ. ഇക്കാലയളവിൽ വളരെക്കുറച്ചു പേർക്കു മാത്രമാണ് തൊഴിൽ ലഭിച്ചതെന്നും നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ (എൻ.എസ്.എസ്.ഒ.) തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഗ്രാമീണമേഖലയിൽ 6.4 ശതമാനവും നഗരമേഖലയിൽ 4.7 ശതമാനവുമാണ് ഇടിവ്. 1993-94-നു ശേഷം ആദ്യമായാണ് തൊഴിലെടുക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ ഇത്രയും കുറവുണ്ടാകുന്നത്. 2011-12 കാലത്ത് തൊഴിൽരംഗത്തുണ്ടായിരുന്ന 30.4…
Read Moreസമൂഹ മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പെൺകുട്ടി ആത്മഹത്യ ചെയ്തു.
ബെംഗളൂരു: തിമ്മയ്യ ഗാർഡൻ സ്വദേശിനിയെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് മുൻകാമുകൻ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് 21-കാരിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പെൺകുട്ടിയുടെ മുൻകാമുകനായ വിവേക് ഗൗഡ (24) യെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുമാസത്തോളമായി പെൺകുട്ടിയും വിവേക് ഗൗഡയും തമ്മിൽ അകൽച്ചയിലായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്നും ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും വിവേക്ഗൗഡ ഭീഷണിപ്പെടുത്തി. ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നും വിവേക് ഗൗഡ ആവശ്യപ്പെട്ടു. പണം സംഘടിപ്പിക്കാൻ പെൺകുട്ടി കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വിവേക്ഗൗഡ വീണ്ടും ഇതേ…
Read Moreഒന്നര വയസ്സ് പ്രായമുള്ള കുട്ടിയെ സെലിബ്രിറ്റി ആക്കിക്കൊടുക്കാം എന്ന് വാഗ്ദാനം നൽകി 6 ലക്ഷത്തോളം രൂപ തട്ടിയെടുത്തു;കുട്ടിയുടെ അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചു.
ബെംഗളൂരു : നഗരത്തിൽ ജീവിക്കുന്നവർക്ക് സമ്പാദ്യം കൂടുന്നതിനനുസരിച്ച് ബുദ്ധി വളർച്ച ലഭിക്കുന്നില്ലേ എന്ന് ഭാവികമായും ഈ വാർത്ത വായിച്ചാൽ തോന്നാൻ സാദ്ധ്യതയുണ്ട്. രാമമൂർത്തി നഗറിലെ ടി സി പാളയയിൽ താമസിക്കുന സ്വാതി കുമാരി എന്ന വീട്ടമ്മയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്, സംഭവം ഇങ്ങനെ. ജനുവരി 6 ന് മാളിൽ വച്ച് സ്വാതി ഒരു യുവതിയെ പരിചയപ്പെട്ടു, തന്റെ കയ്യിൽ ഇരിക്കുന്ന 18 മാസം പ്രായമായ മകനെ സിനിമയിൽ അഭിനയിപ്പിച്ച് സ്റ്റാറാക്കി മാറ്റി നൽകാമെന്ന് യുവതി സ്വാതിക്ക് ഉറപ്പ് കൊടുത്തു. ഫോൺ നമ്പർ വാങ്ങി. കുറച്ച്…
Read More