കേന്ദ്രസർക്കാർ മറച്ചുവെച്ച തൊഴിൽറിപ്പോർട്ട് പുറത്ത്; അഞ്ചുവർഷത്തിനിടെ തൊഴിൽരംഗത്ത് പുരുഷന്മാരുടെ എണ്ണം കുറഞ്ഞു!!

ന്യൂഡൽഹി: കേന്ദ്രസർക്കാർ മറച്ചുവെച്ച തൊഴിൽറിപ്പോർട്ട് പുറത്ത്. അഞ്ചുവർഷത്തിനിടെ തൊഴിൽരംഗത്ത് പുരുഷന്മാരുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി കേന്ദ്രസർക്കാർ മറച്ചുവെച്ച തൊഴിൽറിപ്പോർട്ടിൽ വിലയിരുത്തൽ.

2011-12 -ലെ റിപ്പോർട്ടിൽ 30.4 കോടി പുരുഷന്മാരുണ്ടായിരുന്നത് 2017-18 -ൽ 28.6 കോടിയായി കുറഞ്ഞെന്നാണ് വെളിപ്പെടുത്തൽ. ഇക്കാലയളവിൽ വളരെക്കുറച്ചു പേർക്കു മാത്രമാണ് തൊഴിൽ ലഭിച്ചതെന്നും നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ (എൻ.എസ്.എസ്.ഒ.) തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഗ്രാമീണമേഖലയിൽ 6.4 ശതമാനവും നഗരമേഖലയിൽ 4.7 ശതമാനവുമാണ് ഇടിവ്.

1993-94-നു ശേഷം ആദ്യമായാണ് തൊഴിലെടുക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ ഇത്രയും കുറവുണ്ടാകുന്നത്. 2011-12 കാലത്ത് തൊഴിൽരംഗത്തുണ്ടായിരുന്ന 30.4 കോടി പുരുഷന്മാരിൽ 21.4 കോടി ഗ്രാമങ്ങളിലും 8.9 കോടി നഗരങ്ങളിലുമാണ്. 2017-18 -ൽ മൊത്തം 28.6 കോടിയായി കുറഞ്ഞു; ഗ്രാമങ്ങളിൽ 20.1 കോടിയും നഗരങ്ങളിൽ 8.5 കോടിയും. 2017 ജൂലായ് മുതൽ 2018 ജൂലായ് വരെയുള്ള വിവരങ്ങളനുസരിച്ച് തയ്യാറാക്കിയതാണ് റിപ്പോർട്ട്. ഇക്കാലയളവിൽ ഗ്രാമീണമേഖലയിൽ 4.3 കോടി തൊഴിൽ നഷ്ടമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

2011-12 -ലെ 30.9 കോടി തൊഴിൽ 2017-18 -ൽ 26.6 കോടിയായി കുറഞ്ഞു. നഗരങ്ങളിൽ 11.1 കോടിയിൽനിന്ന് 10.7 കോടിയായും. ഗ്രാമങ്ങളിലെ തൊഴിൽനഷ്ടം സ്ത്രീകളെയാണ് ഏറെ ബാധിച്ചത്; 68 ശതമാനം പേർക്കു തൊഴിൽ നഷ്ടമായി. 2011-12ൽ 9.3 കോടി സ്ത്രീകൾക്കു തൊഴിലുണ്ടായിരുന്നു. 2017-18 -ൽ ഇത് 6.4 കോടിയായി താഴ്ന്നു. 2017-18 -ൽ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനം രേഖപ്പെടുത്തിയിട്ടുണ്ടെന്ന, റിപ്പോർട്ടിലെ വെളിപ്പെടുത്തൽ നേരത്തേ പുറത്തുവന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts