182 അംഗ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി;പ്രധാനമന്ത്രി വാരണാസിയിൽ തന്നെ;അമിത് ഷാ ഗാന്ധി നഗറിൽ;അദ്വാനിക്ക് സീറ്റില്ല;മണ്ഡ്യയിലും പത്തനംതിട്ടയിലും സ്ഥാനാർത്ഥി ആയില്ല;ഇപ്രാവശ്യവും രാഹുലിനെതിരെ സ്മൃതി ഇറാനി അമേഠിയിൽ.

ഡൽഹി :ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. കേരളത്തിലെ 14 ബിജെപി സീറ്റുകളിൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചില്ല. ആകെ 13 സീറ്റുകളിലാണ് ഇപ്പോൾ സ്ഥാ‍നാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കെ സുരേന്ദ്രൻ ഇന്നത്തെ സ്ഥാനാർത്ഥിപ്പട്ടികയിലില്ല.

  • കാസർകോട് – രവീഷ് തന്ത്രി
  • കണ്ണൂർ – സി കെ പത്മനാഭൻ
  • വടകര – വി കെ സജീവൻ
  • കോഴിക്കോട് – കെ പി പ്രകാശ് ബാബു
  • മലപ്പുറം – ഉണ്ണികൃഷ്ണൻ മാസ്റ്റർ
  • പൊന്നാനി – വി ടി രമ
  • പാലക്കാട് – സി കൃഷ്ണകുമാർ
  • ചാലക്കുടി – എ എൻ രാധാകൃഷ്ണൻ
  • എറണാകുളം – അൽഫോൺസ് കണ്ണന്താനം
  • ആലപ്പുഴ – കെ എസ് രാധാകൃഷ്ണൻ
  • കൊല്ലം – കെ വി സാബു
  • ആറ്റിങ്ങൽ – ശോഭാ സുരേന്ദ്രൻ
  • തിരുവനന്തപുരം – കുമ്മനം രാജശേഖരൻ
  കൊടും ചൂട്: ഓൺലൈൻ ക്ലാസുകളിലേക്ക്; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം; 

ചൊവ്വാഴ്ച വൈകിട്ടോടെ കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് കേന്ദ്രനേതൃത്വം അനുമതി നൽകിയിരുന്നു.

ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാർത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. 182 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ലഖ്‍നൗവിലും മത്സരിക്കും. എൽ കെ അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറിലാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ മത്സരിക്കുക. എൽ കെ അദ്വാനിക്ക് ഇത്തവണ സീറ്റുണ്ടാകില്ല എന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ മത്സരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെയാണ്. ബാക്കി മുതിർന്ന നേതാക്കളും മണ്ഡലങ്ങളും ഇങ്ങനെ:

പ്രധാനരാഷ്ട്രീയനേതാക്കളും മണ്ഡലങ്ങളും:

  • മോദി – വാരാണസി
  • അമിത് ഷാ – ഗാന്ധിനഗർ
  • രാജ്‍നാഥ് സിംഗ് – ലഖ്‍നൗ
  • സ്മതി ഇറാനി – അമേഠി
  • മുസഫർ നഗർ – സഞ്ജീവ് കുമാർ ബല്യാൻ
  • ഗൗതംബുദ്ധ് നഗർ – ഡോ. മഹേഷ് കുമാർ
  • മഥുര – ഹേമ മാലിനി
  • ബദായൂം – സംഘ്‍മിത്ര മൗര്യ
  • ബറേലി – സന്തോഷ് കുമാർ ഗാങ്‍വാർ
  • ഉന്നാവോ – സാക്ഷി മഹാരാജ്
  • ലഖ്‍നൗ – രാജ്‍നാഥ് സിംഗ്
  • അമേഠി – സ്മൃതി ഇറാനി
  • മുംബൈ സെൻട്രൽ നോർത്ത് – പൂനം മഹാജൻ
  • അരുണാചൽ ഈസ്റ്റ് – കിരൺ റിജ്‍ജു
  • ബെല്ലാരി – ദേവേന്ദ്രപ്പ
  • ഉത്തർകന്നഡ – അനന്ത്കുമാർ ഹെഗ്‍ഡെ
  • ദക്ഷിണകന്നഡ – നളിൻ കുമാർ കട്ടീൽ
  • ഉഡുപ്പി – ശോഭാ കരന്തലജെ
  • തുംകൂർ – ജി എസ് ബസവരാജു
  • ബംഗളുരു നോർത്ത് – സദാനന്ദഗൗഡ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൻ കാർഡ് ചട്ടങ്ങളിൽ മാറ്റം; ബുധനാഴ്ച മുതൽ ആധാർ മാത്രം പോരാ, അധിക രേഖകൾ നിർബന്ധം; നിങ്ങൾ അറിയോണ്ടതെല്ലാം
  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us