ഒന്നര വയസ്സ് പ്രായമുള്ള കുട്ടിയെ സെലിബ്രിറ്റി ആക്കിക്കൊടുക്കാം എന്ന് വാഗ്ദാനം നൽകി 6 ലക്ഷത്തോളം രൂപ തട്ടിയെടുത്തു;കുട്ടിയുടെ അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചു.

ബെംഗളൂരു : നഗരത്തിൽ ജീവിക്കുന്നവർക്ക് സമ്പാദ്യം കൂടുന്നതിനനുസരിച്ച് ബുദ്ധി വളർച്ച ലഭിക്കുന്നില്ലേ എന്ന് ഭാവികമായും ഈ വാർത്ത വായിച്ചാൽ തോന്നാൻ സാദ്ധ്യതയുണ്ട്.

രാമമൂർത്തി നഗറിലെ ടി സി പാളയയിൽ താമസിക്കുന സ്വാതി കുമാരി എന്ന വീട്ടമ്മയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്, സംഭവം ഇങ്ങനെ.

ജനുവരി 6 ന് മാളിൽ വച്ച് സ്വാതി ഒരു യുവതിയെ പരിചയപ്പെട്ടു, തന്റെ കയ്യിൽ ഇരിക്കുന്ന 18 മാസം പ്രായമായ മകനെ സിനിമയിൽ അഭിനയിപ്പിച്ച് സ്റ്റാറാക്കി മാറ്റി നൽകാമെന്ന് യുവതി സ്വാതിക്ക് ഉറപ്പ് കൊടുത്തു. ഫോൺ നമ്പർ വാങ്ങി.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

കുറച്ച് ദിവസത്തിന് ശേഷം യുവതിയുടെ വിളി വന്നു ,അതു പ്രകാരം അവരുടെ ഓഫീസിൽ എത്തിയപ്പോൾ 100ൽ അധികം കുട്ടികൾ അവിടെ ഉണ്ടായിരുന്നു. ഫോട്ടോ ഷൂട്ടിന് ശേഷം 2 ലക്ഷം രൂപ വാങ്ങി.

ജനുവരി 23 ന് വീണ്ടും യുവതി വിളിക്കുകയും കുട്ടിയെ ഒരു സീരിയലിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട് എന്നും ഉടൻ 3.3 ലക്ഷവുമായി എത്തണം എന്നും ആവശ്യപ്പെട്ടു അതും നൽകി..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
[masterslider id="10"]

Related posts