ബെംഗളൂരു : നടുറോഡില്‍ വച്ച് ആക്രമിക്കപ്പെട്ട അധ്യാപികയെ അക്രമിയില്‍ നിന്ന് രക്ഷിക്കുകയും;അതിവേഗം ആശുപത്രിയില്‍ എത്തികുകയും;രക്തം നല്കി രക്ഷിക്കുകയും ചെയ്തു ഹീറോ ആയി മാറിയ ഗിരി നഗറില്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്പെക്ടര്‍ സിദ്ധലിംഗയ്യക്ക് 70000 രൂപ പാരിതോഷികം നല്കി. ഡി ജി ആന്‍ഡ് ഐ ജി പി നീലമണി രാജു 20000 രൂപ പാരിതോഷികമായി നല്കിയപ്പോള് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസ് 50000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത താഴെ വായിക്കാം. http://h4k.d79.myftpupload.com/archives/32042
Read MoreDay: 16 March 2019
മംഗളൂരുവിന് സമീപം കടലില്‍ ഗവേഷണം നടത്തുകയായിരുന്ന കപ്പലില്‍ വന്‍ തീപിടുത്തം;ശാസ്ത്രജ്ഞര്‍ അടക്കം 46 പേരെ രക്ഷപ്പെടുത്തി;ആര്‍ക്കും പരിക്കില്ല.
ബെംഗളൂരു : മംഗളൂരിനു സമീപം കടലില്‍ ഗവേഷണം നടത്തുകയായിരുന്ന കപ്പലില്‍ തീപിടിച്ചു,16 ശാസ്ത്രജ്ഞര്‍ അടക്കം 46 പേരെ രക്ഷപ്പെടുത്തി.സാഗര്‍ സമ്പത എന്നാ കപ്പലില്‍ തീപിടുത്തമുണ്ടായത് ഇന്നലെ രാത്രി പത്തുമണിയോടെയാണ് മുംബൈയില്‍ ഉള്ള മറൈന്‍ റെസ്ക്യു കോര്‍ഡിനേഷന്‍ സെന്റെറില്‍ അറിയിപ്പ് കിട്ടുന്നത്. കേന്ദ്ര സര്‍ക്കാരിലെ ഭൂമി ശാസ്ത്ര വിഭാഗത്തിന്റെ ഉടമസ്ഥ തയില്‍ ഉള്ളത് ആണ് കപ്പല്‍.കപ്പലിലെ താമസസ്ഥലത്ത് ആണ് തീപിടുത്ത മുണ്ടായത്,കപ്പലില്‍ ഉള്ളവര്‍ ശ്രമിച്ചിട്ടും തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനാല്‍ പുറത്ത് നിന്നുള്ള സഹായം തേടുകയായിരുന്നു.കോസ്റ്റല്‍ ഗാര്‍ഡിന്റെ കപ്പലുകള്‍ എത്തുകയും അര്‍ദ്ധരാത്രിയില്‍ എട്ടു മണിക്കൂറോളം പണിപ്പെട്ടു…
Read Moreഅക്രമിയുടെ വെട്ടേറ്റ് മരണാസന്നയായ യുവതിയെ രക്ഷിച്ചത് പോലീസ്; നോക്കുകുത്തികളായി നാട്ടുകാർ!!
ബെംഗളൂരു: അക്രമിയുടെ വെട്ടേറ്റ് മരണാസന്നയായ യുവതിയെയാണ് പൊലീസ്. സഹായത്തിന് മുന്നോട്ട് വരാതെ നാട്ടുകാർ വെറും നോക്കുകുത്തികൾ ആവുകയായിരുന്നു. വെട്ടേറ്റ് ചോരവാര്‍ന്ന് കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത് പൊലീസ് ഇന്‍സ്പെക്ടര്‍. ഹോസ്ക്കരെ ഹള്ളിയിലെ തനുജ എന്ന 39കാരിയായ അധ്യാപികയെ 42കാരനായ ശേഖര്‍ വടിവാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. വെങ്കട്ടപ്പ ലേഔട്ട് പ്രദേശത്ത് ആയിരുന്നു സംഭവം നടന്നത്. രക്തം വാര്‍ന്ന് യുവതി മരിച്ചിട്ടുണ്ടാകാമെന്നായിരുന്നു എല്ലാവരുടെയും നിഗമനം എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കാരണത്താലാവാം ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ തെയ്യാറാകാഞ്ഞത്. അതുവഴിയെത്തിയ സി.എ.സിദ്ധലിംഗയ്യ എന്ന പോലീസ് ഇന്‍സ്പെക്ടര്‍ തനൂജയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.മാത്രമല്ല, അദ്ദേഹം തന്റെ രക്തം…
Read Moreഅടുത്തവർഷം മുതൽ സിബിഎസ് സി,ഐസിഎസ് സി സ്കൂളുകളിൽ കന്നഡ നിർബന്ധം.
ബെംഗളൂരു : സംസ്ഥാനത്തെ സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ കന്നടഭാഷ നിർബന്ധമാക്കാൻ നടപടിയുമായി സർക്കാർ കന്നട പഠനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസിനും കത്തയക്കും . 2015 ഇൽ നിലവിൽ വന്ന കന്നഡ ഭാഷ പഠന നിയമമനുസരിച്ച് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഒന്നാം ഭാഷയോ രണ്ടാം ഭാഷയുമായി കന്നഡ പഠിപ്പിക്കണം സംസ്ഥാന സിലബസ് പിന്തുടരുന്ന ഭൂരിഭാഗം എല്ലാ സ്കൂളുകളും ഈ നിയമം പിന്തുടരുന്ന ഉണ്ടെങ്കിലും സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകൾ ഇത് ഇതുവരെ…
Read Moreകേരളം ചുട്ടുപൊള്ളുന്നു; അഞ്ച് ജില്ലകള്‍ക്ക് സൂര്യതാപ മുന്നറിയിപ്പ്.
തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. അഞ്ചു ജില്ലകളിലെ കൂടിയ താപനില രണ്ടുമുതല്‍ മൂന്ന് ഡിഗ്രിവരെ വര്‍ധിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ചൂടില്‍ വിയര്‍ത്തൊലിക്കുന്ന കേരളം വരും ദിവസങ്ങളില്‍ ഉരുകുമെന്നതില്‍ സംശയമില്ല. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ താപനില വര്‍ദ്ധിക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ആദ്യവാരം മുതലാണ് കേരളത്തിലെ അന്തരീക്ഷ താപനിലയില്‍ വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ ഒരാഴ്ച കേരളത്തിലെ താപനിലയില്‍ 3 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവാണുണ്ടായത്. പാലക്കാട് പകല്‍ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒരു ഡിഗ്രി…
Read Moreകാര്‍ഡ് ഇല്ലാതെ എടിഎമ്മിലൂടെ പണം പിൻവലിക്കാം!!
ന്യൂഡൽഹി: കാര്‍ഡില്ലാതെ എടിഎമ്മിലൂടെ പണം പിൻവലിക്കാനുള്ള സൗകര്യവുമായി എസ്ബിഐ. കാര്‍ഡ് ഇല്ലാതെ 16,500 എസ്ബിഐ എടിമ്മുകളിലൂടെ യോനോ വഴി പണം പിൻവലിക്കാൻ സാധിക്കും. യോനോ ക്യാഷാണ് പുതിയതായി എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. സ്കിമ്മിംഗ്, ക്ലോണിംഗ് തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഇല്ല എന്നതിന് പുറമെ രണ്ട് ഒതന്റിക്കേഷനിലൂടെ സുരക്ഷിതമാക്കിയ ഇടപാടുകളാണ് യോനോയുടെ പ്രത്യേകത. ഇടപാടുകള്‍ക്കായി ആറക്കങ്ങളുള്ള യോനോ കാഷ് പിന് ആദ്യം തയ്യാറാക്കണം. റഫറന്‍സ് നമ്പര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് ആയി ലഭിക്കും. അടുത്ത അര മണിക്കൂറിനുള്ളില്‍ തൊട്ടടുത്തുള്ള യോനോ കാഷ് പോയിന്റ് വഴി പിന്…
Read Moreമാണ്ഡ്യയിൽ വേനൽച്ചൂടിനേക്കാൾ വർധിച്ചുതുടങ്ങി തിരഞ്ഞെടുപ്പുചൂട്!!
ബെംഗളൂരു: മാണ്ഡ്യയിൽ സ്ഥാനാർഥിപ്രഖ്യാപനത്തിന് മുമ്പുതന്നെ തെന്നിന്ത്യൻ ചലച്ചിത്രതാരം സുമലത ഇവിടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മോഹനവാഗ്ദാനങ്ങൾക്കും കടുത്ത സമ്മർദങ്ങൾക്കുമൊന്നും അവരെ പിന്തിരിപ്പിക്കാനായിട്ടില്ല. അനേകം അനുയായിയാണ് മുൻ കോൺഗ്രസ് നേതാവും മുൻമന്ത്രിയും നടനുമായ അംബരീഷിന്റെ ഭാര്യയെന്ന നിലയിൽ ഈ മണ്ഡലത്തിൽ സുമലതയ്ക്ക് ഉള്ളത്. ഭർത്താവിന്റെ മരണശേഷം രാഷ്ട്രീയപ്രവേശത്തിന് ഒരുങ്ങുന്ന അവർക്ക് പ്രതിയോഗിയായെത്തുന്നത് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയാണ്. വലിയ ജനപങ്കാളിത്തമാണ് സുമലതയുടെ പ്രചാരണപരിപാടികളിലെല്ലാം കാണുന്നത്. കടുത്ത ചൂടിലും അവരെ കാണാൻ ആളുകളെത്തുന്നു. രാവിലെമുതലേ തിരക്കിലാണ് സുമലത. ഇടവേളയിൽ അവർ തന്റെ ലക്ഷ്യങ്ങളും നിലപാടുകളും…
Read Moreബന്ദിപ്പൂർ കടുവസംരക്ഷണ കേന്ദ്രത്തിൽ വീണ്ടും കാട്ടുതീ
മൈസൂരു: ബന്ദിപ്പൂർ കടുവസംരക്ഷണ കേന്ദ്രത്തിലെ കുണ്ട്കേറ വനമേഖയിലാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 3.45-നാണ് സംഭവം. കുണ്ട്കേറയിലുള്ള സ്വകാര്യ റിസോർട്ടിനു സമീപം പടർന്ന തീ, പിന്നീട് സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. നൂറോളം സന്നദ്ധ പ്രവർത്തകരും വനപാലകരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. തീ പടർന്നതിനെത്തുടർന്ന് നാല് അഗ്നിശമനസേനാ വാഹനങ്ങളും സ്ഥലത്തെത്തി. മരങ്ങളിലെ ചില്ലകളിലൂടെയാണ് തീ പടർന്നത്. വൈകുന്നേരം 5.30-ഓടെ തീ നിയന്ത്രണവിധേയമായി. എന്നാൽ തീപിടിച്ചതിന്റെ കാരണം കണ്ടെത്താനായില്ല. തീ മനുഷ്യനിർമിതമാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാസവും ബന്ദിപ്പൂരിൽ തീ പടർന്നിരുന്നു. ഏകദേശം 15,000 ഏക്കറോളമാണ് കാട്ടുതീയിൽ കത്തിനശിച്ചത്.
Read More