കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 18 സി.ആർ.പി.എഫ് ജവാൻമാർക്ക് വീരമൃത്യു;40 പേർക്ക് പരിക്ക്;സ്ഫോടന വസ്തുക്കൾ നിറച്ച കാർ ജവാൻമാർക്കിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സി ആര്‍ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. 18 ജവാന്മാര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. വൈകിട്ട് മൂന്നേകാലോടെയായിരുന്നു ആക്രമണം. അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് വിവരം. രണ്ടായിരത്തഞ്ഞൂറോളം സൈനികരാണ് പരിശീലനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.…

Read More

മുലായം സിംഗിന് പിന്നാലെ മോഡി സ്തുതിയോടെ ദേവഗൌഡയും;രാജിവക്കാന്‍ തുടങ്ങിയ തന്നെ പിന്തിരിപ്പിച്ചത് മോഡി.

ന്യൂഡൽഹി : നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ താൻ രാജിവയ്ക്കാൻ തുനിഞ്ഞതും,ഒടുവിൽ മോഡി തന്നെ ആ നീക്കം തടഞ്ഞതും ലോക്സഭയിൽ തുറന്നു പറഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. 2014 ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയും,പിന്നാലെ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.ഇതേ തുടർന്നാണ് താൻ രാജി വയ്ക്കാൻ തീരുമാനിച്ചത്.എന്നാൽ ഈ വിവരം അറിഞ്ഞ മോഡി ‘ താങ്കൾ ഈ സഭയിലെ തല മുതിർന്ന അംഗമാണ്,താങ്കൾ തുടരണം,ഇതൊക്കെ അത്ര ഗൗരവത്തിൽ കാണാതിരിക്കുക ‘ എന്നാണ് തന്നോട് പറഞ്ഞത് ദേവഗൗഡ പറഞ്ഞു. പതിനാറാം ലോക്സഭയുടെ അവസാനദിനത്തിൽ ഓരോ…

Read More

വാട്സാപ്പിനോട് “ബൈ ബൈ” പറഞ്ഞ് മോഹന്‍ലാല്‍!!

ചലച്ചിത്ര താരങ്ങള്‍ക്കും, രാഷ്ട്രീയ പ്രമുഖര്‍ക്കും, സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെല്ലാം അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. എന്നാല്‍, ഇതിലൊന്നായ വാട്സ് ആപിനോട് ബൈ പറഞ്ഞിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. സമയവും സന്തോഷവും തിരിച്ചുപിടിക്കാനാണ് ഈ തീരുമാനമെന്ന് മോഹന്‍ലാല്‍ പറയുന്നു. രാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥിച്ച് ഫോണ്‍ നോക്കിയാല്‍ കാണുന്നത് മോശം വാര്‍ത്തകളും ചിത്രങ്ങളുമാകും, സന്തോഷത്തേക്കാള്‍ കൂടുതല്‍ പരിഭവങ്ങളും- മോഹന്‍ലാല്‍ പറയുന്നു. പണ്ട് കാറില്‍ യാത്ര ചെയ്യുമ്പോള്‍ പുറമെയുള്ള കാഴ്ചകള്‍ കാണുമായിരുന്നുവെന്നും സ്ഥിരം യാത്ര ചെയ്യുന്ന  വഴികളിലെ ഓരോ കെട്ടിടവും മരവും പതിവായി കാണാറുള്ള മനുഷ്യരെയും തനിക്കറിയാമായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. എന്നാലിപ്പോള്‍ ആലോചിക്കുമ്പോഴാണ് മനസിലാകുന്നത്…

Read More

“ദേവഗൌഡ ഉടനെ മരിക്കും,കുമാരസ്വാമി മഹാരോഗി,ജെ.ഡി.എസ് ഉടന്‍ പഴങ്കഥയാകും”

ബെംഗളൂരു: “ദേവഗൌഡ ഉടനെ മരിക്കും,കുമാരസ്വാമി മഹാരോഗി” തലക്കെട്ട്‌ കണ്ടു ഞെട്ടേണ്ട കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ട ഓഡിയോ ടേപ്പിലെ വാചകങ്ങള്‍ ആണ് ഇത്.എതിര്‍പക്ഷത്തെ എം എല്‍ എ മാരെ വരുതിയിലാക്കാന്‍ കോടികള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ബി ജെ പി എം എല്‍ എ പ്രീതം ഗൌഡ പറഞ്ഞ വാക്കുകള്‍ ആണ് ഇത്.ബി ജ്പേ പി നേതാവ് യെദിയൂരപ്പ 25 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണ രൂപം ഇന്നലെ കുമാരസ്വാമി പുറത്ത് വിട്ടിരുന്നു,അതില്‍ ആണ് ഈ വാചകങ്ങള്‍. കുമാരസ്വാമിക്കും ദേവഗൌഡക്കും എതിരെയുള്ള പരാമര്‍ശങ്ങള്‍ പുറത്തുവന്നതോടെ…

Read More

നടൻ പ്രകാശ് രാജ് സിപിഎം ഓഫീസ് സന്ദര്‍ശിച്ചു!!

ബെംഗളൂരു: നടൻ പ്രകാശ് രാജ് കര്‍ണ്ണാടകയിലെ സിപിഎം ഓഫീസ് സന്ദര്‍ശിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. ദേശീയ നേതാവ് പ്രകാശ് കാരാട്ട്, സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരുമായി പ്രകാശ് രാജ് ദീര്‍ഘ നേരം ചര്‍ച്ചയിലേര്‍പ്പെട്ടതായും ബേബി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരു മണ്ഡലത്തില്‍ പ്രകാശ് രാജ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് നടന്റെ സിപിഎം ഓഫീസ് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി അതിശക്തമായ നിലപാടെടുത്ത കലാകാരനാണ് പ്രകാശ്…

Read More

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതികൾ പണികൊടുത്തു.. വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

ബെംഗളൂരു: ഫേസബുക്കിലൂടെ മാത്രം പരിചയപ്പെട്ട 2 യുവതികൾ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി . കലബുറ​ഗി സ്വദേശിയും എൻജിനീയറിംങ് വിദ്യാർഥിയുമായ അതീഷ്(19) ആണ് ജീവനൊടുക്കിയത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതികൾ പണം തട്ടിയെടുത്തതായും ഇനി ജീവിച്ചിരിക്കുന്നതിൽ അർഥമില്ലെന്നും വ്യക്തമാക്കുന്ന അതീഷ് എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു. മരണത്തിൽ പോലീസ് കേസെടുത്തതായും യുവതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും വ്യക്തമാക്കി.

Read More

ഈ പ്രണയദിനത്തിൽ പ്രണയം തകർന്നവരെ ക്ഷണിച്ച് കോറമംഗലയിലെ ‘റൗണ്ട് അപ് കഫെ’!!!

ബെംഗളൂരു: പ്രണയം തകര്‍ന്നവര്‍ക്കും ഇന്ന് പ്രണയിക്കുന്നവരെ പോലെ ആഘോഷിക്കാം. പ്രണയം തകർന്നവരാണോ നിങ്ങൾ? എങ്കിൽ വിട്ടോളൂ കോറമംഗലയിലെ ‘റൗണ്ട് അപ് കഫെ’ യിലേക്ക്. അവിടെ പ്രണയം തകര്‍ന്നവര്‍ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. പ്രണയ ദിനത്തില്‍ ഭക്ഷണത്തിന് ശേഷമുളള മധുര പലഹാരമാണ് കഫേ വാഗ്ദാനം ചെയ്യുന്നത്. പക്ഷെ സൗജന്യമായി പലഹാരം കിട്ടണമെങ്കില്‍ ഒരു കാര്യം ചെയ്യണമെന്നാണ് കഫേ അധികൃതര്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ മുന്‍ കാമുകി/ കാമുകന്റെ ചിത്രം കഫേയില്‍ വെച്ച് കത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. എങ്കില്‍ ഭക്ഷണശേഷമുളള മധുരപലഹാരം ഫ്രീ..!! ഇന്‍സ്റ്റഗ്രാമില്‍ ഇത് സംബന്ധിച്ച് കഫേ അധികൃതര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഫേയുടെ ഈ വേറിട്ട പരസ്യവും…

Read More

“പ്രെസെന്റ് സാർ”; മുങ്ങിയ വിമത എം.എൽ.എ.മാർ സഭയിൽ പൊങ്ങി!!

ബെംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കിയ കോൺഗ്രസിലെ നാല് വിമത എം.എൽ.എ.മാർ രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, ഉമേഷ് ജാദവ്, ബി. നാഗേന്ദ്ര എന്നിവരും ജെ.ഡി.എസിലെ നാരായണഗൗഡ എം.എൽ.എ.യും ബുധനാഴ്ച ബജറ്റ് സമ്മേളനത്തിനെത്തി. മുംബൈയിൽനിന്ന് ചൊവ്വാഴ്ച രാത്രിയാണ് വിമതർ ബെംഗളൂരുവിൽ മടങ്ങിയെത്തിയത്. ധനബിൽ അവതരിപ്പിക്കുമ്പോൾ അനുകൂലിച്ച് വോട്ടുചെയ്യുമെന്നും വിമതർ അറിയിച്ചു. ഇതോടെ ബജറ്റ് സമ്മേളനം പ്രതിസന്ധിയില്ലാതെ പൂർത്തിയാക്കാൻ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിന് കഴിയുമെന്നുറപ്പായി. ബജറ്റ് സമ്മേളനത്തിൽനിന്ന് വിട്ടുനിന്ന കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി അംഗം ആർ. ശങ്കർ, സ്വതന്ത്രൻ എൻ. നഗേഷ് എന്നിവരും നിയമസഭയിലെത്തി. വിമത എം.എൽ.എ.മാരെ ഒരു മാസത്തോളം മുംബൈയിൽ രഹസ്യമായി താമസിപ്പിച്ച് സർക്കാരിനെ…

Read More

യശ്വന്തപുരയില്‍ കൂടി കടന്നുപോകുന്ന വിധത്തിൽ മറ്റു സ്റ്റേഷനുകൾ പരിഗണിക്കണമെന്ന് കെ.കെ.ടി.എഫ്.

ബെംഗളൂരു: യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് തീവണ്ടി യശ്വന്തപുരയിൽ നിന്ന് പുറപ്പെടുന്നതിന് സാങ്കേതിക തടസ്സമുണ്ടെങ്കിൽ കെങ്കേരി, ചിക്കബാനവാര, യെലഹങ്ക തുടങ്ങിയ ഏതെങ്കിലും സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് യശ്വന്തപുര കൂടി കടന്നുപോകുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് കർണാടക കേരള ട്രാവലേഴ്‌സ് ഫോറത്തിന്റെ (കെ.കെ.ടി.എഫ്.) നേതൃത്വത്തിൽ ഡി.ആർ.എമ്മിനോട് (ഡിവിഷണൽ റെയിൽവേ മാനേജർ) ആവശ്യപ്പെട്ടു. റെയിൽവേ ജനറൽ മാനേജർ അജയ്‌കുമാർ സിങ്ങിനെ ഫോണിൽ ബന്ധപ്പെട്ട് ഇതേ ആവശ്യം ഉന്നയിച്ചു. ഈ സ്റ്റേഷനുകളിൽ തീവണ്ടിയുൾക്കൊള്ളിക്കാനുള്ള സൗകര്യമുണ്ടെന്നും ഇവർ പറഞ്ഞു. ശനിയാഴ്ചയ്ക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ ധർണ നടത്തുമെന്ന് ഡി.ആർ.എമ്മിനെ അറിയിച്ചു. കെ.കെ.ടി.എഫ്. ജനറൽ കൺവീനർ ആർ. മുരളീധർ, ഖജാൻജി പി.എ. ഐസക്…

Read More
Click Here to Follow Us