ബെംഗളൂരു: ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടണമെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവന വന്‍ വിവാദമായിരിക്കുകയാണിപ്പോള്‍. കുടകിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്. ”നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ മാറ്റം വേണം. നമുക്കുചുറ്റും നടക്കുന്നതിനെ നിരീക്ഷിക്കണം. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ പിന്നീട് അവരുടെ ദേഹത്ത് ഉണ്ടാവരുത്. ജാതി, മതം എന്നിവയൊന്നും പരിഗണിക്കേണ്ടതില്ല” എന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. താജ്മഹല്‍ നിര്‍മിച്ചത് മുസ്‌ലിം രാജാവല്ലെന്ന വാദവും കേന്ദ്ര മന്ത്രി ഉയര്‍ത്തി. ഷാജഹാന്റെ ആത്മകഥയില്‍നിന്ന് താജ്മഹല്‍ നിര്‍മിച്ചത് മുസ്‌ലിമല്ലെന്ന് വ്യക്തമാകും. പരമതീര്‍ഥസ്വാമി നിര്‍മിച്ച ശിവമന്ദിരമാണ് താജ് മഹലെന്നും ഇത് അറിയപ്പെട്ടിരുന്നത് തേജോ…
Read MoreMonth: January 2019
“ജൂണ്‍” സിനിമയുടെ പുതിയഗാനം പുറത്തിറങ്ങി.
നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ സിനിമയുടെ പുതിയഗാനം പുറത്തിറങ്ങി. ജൂണില്‍ ഒരു പെണ്‍കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് പറയുന്നത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ എലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ രജിഷ വിജയന്‍ ആറ് ഗെറ്റ്അപ്പുകളില്‍ ജൂണില്‍ എത്തുന്നത്. ആദ്യ ഗാനത്തില്‍ രജിഷയുടെ സ്‌കൂള്‍ ജീവിതമാണ് കാണിക്കുന്നതെങ്കില്‍ ഇത്തവണ യൗവ്വന കാലത്തെയാണ് ചിത്രീകരിക്കുന്നത്. നഗരജീവിതത്തിലെ കാഴ്ചകളെ ഒപ്പിയെടുക്കുന്ന മനോഹരമായ ഫ്രെയിമുകളാല്‍ ഗാനത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്.കൂട് വിട്ട് പാറും തേന്‍ കിളി എന്ന വരികള്‍ക്ക്…
Read Moreനടപ്പാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കാവൂ: ഗഡ്കരി
മുംബൈ: പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെ ബിജെപി നേതൃത്വത്തിനു മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നടപ്പാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ രാഷ്ട്രീയക്കാര്‍ ജനത്തിനു നല്‍കാവൂ എന്ന ഗഡ്കരിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. 2014 ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണു ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന്, മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരി തുറന്നു സമ്മതിച്ചിരുന്നു. അതിന്റെ ചൂടാറും മുന്‍പാണ് അടുത്ത വെടിപൊട്ടിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ള ഉപദേശമെന്ന മട്ടിലാണു ഗഡ്കരിയുടെ പരാമശം. ‘വാഗ്ദാനങ്ങള്‍ പാലിക്കുന്നവരെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതേ നേതാക്കാള്‍ വാഗ്ദാന ലംഘനം…
Read More18 മാസം പ്രായമുള്ള കുഞ്ഞ് മുത്തച്ഛന്റെ കയ്യിൽ നിന്നും തെന്നി 50 അടി താഴ്ചയിൽ റോഡിലേക്ക് വീണു;സംഭവം നടന്നത് ശ്രീരാമപുര മെട്രോ സ്‌റ്റേഷനിൽ;കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
ബെംഗളൂരു :തികച്ചും നിർഭാഗ്യകരമായ ഒരു വാർത്തയുമായാണ് ഈ ആഴ്ച തുടങ്ങുന്നത്, മുത്തശ്ശനും മുത്തശ്ശിയുമോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 18 മാസം പ്രായമുള്ള പെൺകുഞ്ഞ് ശ്രീരാമപുര മെട്രോ സ്റ്റേഷനിൽ എസ്കലേറ്ററിൽ (യന്ത്ര ഗോവണി) നിന്ന് താഴെക്ക് പതിച്ചു.50 അടി താഴെക്ക് പതിച്ച കുട്ടി വീണത് റോഡിലേക്കായിരുന്നു. ഒരു ബൈക്കിന് മുന്നിലേക്ക് കുട്ടി പതിക്കുകയും അദ്ദേഹത്തിന്റെ സമയബന്ധിതമായ ഇടപെടൽ മൂലം ബൈക്ക് കുട്ടിയുടെ മുകളിലൂടെ കയറാതിരിക്കുകയും ഏറ്റവും മോശമാകാവുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്തു. രാജാജിനഗറിന് സമീപം പ്രകാശ് നഗറിൽ താമസിക്കുന്ന ജയചന്ദ്രയുടെ മകൾ ഹസി നിയാണ് അപകടത്തിൽ പെട്ടത്,…
Read More“കേരളത്തിലെ കായൽപരപ്പുകൾ പ്രശാന്തസുന്ദരം”; ലോകസഞ്ചാരികളോട് സിഎൻഎൻ ട്രാവൽ.
വാഷിങ്ടൻ: കേരളത്തിലെ കായലുകളിലെ കെട്ടുവള്ളങ്ങളിൽ താമസിച്ച് ആസ്വദിക്കാനുള്ള പ്രശാന്തസുന്ദര ഇടങ്ങളാണു കേരളത്തിലെ കായൽപരപ്പുകളെന്ന് ലോകസഞ്ചാരികളോട് സിഎൻഎൻ ട്രാവൽ. പ്രകൃതിദുരന്തങ്ങളുൾപ്പെടെ ദുരിതകാലത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തിയ സ്ഥലങ്ങൾക്കു മുൻഗണന നൽകിയാണു യുഎസ് ആസ്ഥാനമായ ചാനലിന്റെ വിനോദസഞ്ചാര വിഭാഗം പട്ടിക തയാറാക്കിയത്. ദക്ഷിണേഷ്യയിൽനിന്ന് കേരളം മാത്രമാണു പട്ടികയിലുള്ളത്. ലോകപ്രശസ്തമായ 19 സ്ഥലങ്ങൾക്കൊപ്പമാണു കേരളവും ഇടം പിടിച്ചത്. ജപ്പാനിലെ ഫൂകുവൊക, സ്കോട്‌ലൻഡിലെ ഹെബ്രിഡീസ്, പെറുവിലെ ലിമ, മെക്സിക്കോയിലെ വഹാക, യുഎസിലെ ഗ്രാൻഡ് കാന്യൻ, ന്യൂയോർക്ക് സിറ്റി, സ്പേസ് കോസ്റ്റ്, ബൾഗേറിയയിലെ പ്ലൊവ്‌ഡിവ്, ഫ്രാൻസിലെ നോർമൻഡി എന്നിവയാണ് മറ്റു സ്ഥലങ്ങൾ.
Read Moreപ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധ; മരണം രണ്ടായി, 3 പേരുടെ നില ഗുരുതരം
ബെംഗളൂരു: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മരണം രണ്ടായി. സരസ്വതമ്മ (56) ആണ് കോലാറിലെ സർക്കാർ ആശുപത്രിയിൽ മരിച്ചത്. ശെനിയാഴ്ചയാണ് ബാക്ഷ്യവിഷബാധയേറ്റത്തിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപുച്ചത്. ഭക്ഷ്യ വിഷബാധയേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ കവിത(28) എന്ന യുവതിയാണ് മരിച്ചവരിൽ ഒരാൾ. ഇതിൽ കവിതയുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്. ജനുവരി 25ന് ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പ്രസാദമെന്ന് പറഞ്ഞ് ഹല്‍വ വിതരണം ചെയ്തു. ഇത് കഴിച്ചവരെയാണ് പിന്നീട്…
Read Moreസൂക്ഷിക്കുക….നഗരം വീണ്ടും എച്ച് 1 എൻ 1 ഭീതിയിൽ;56 പേർ ചികിൽസ തേടി;ജാഗ്രതാ നിർദ്ദേശം; ഭയപ്പെടേണ്ടതില്ല എന്ന് ആരോഗ്യ വകുപ്പ്.
ബെംഗളൂരു : വീണ്ടും എച്ച് 1 എൻ 1 ഭീതിയിലേക്ക് നഗരം കഴിഞ്ഞ ജനുവരി 25 വരെയുള്ള കണക്ക് അനുസരിച്ച് കോർപറേഷൻ പരിധിയിൽ 25 പേരും അർബനിൽ 31 പേരും ചികിൽസ തേടി. സംസ്ഥാനത്ത് 152 കേസുകൾ റിപ്പോർട്ട് ചെയ്തു.ദക്ഷിണ കന്നഡ ജില്ലയിൽ 18 പേർക്കും ശിവമൊഗ്ഗ യിൽ 10 പേർക്കും മൈസൂരുവിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു. പൊതു ജനങ്ങൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകി എന്നാൽ ഭയപ്പെടേണ്ടതില്ല എന്നും അറിയിച്ചു. കാലാവസ്ഥയിൽ ഉണ്ടായ വലിയ വ്യതിയാനവും മറ്റു…
Read More‘അകലെയൊരു താരകമായ്…’ റൊമാന്‍റിക്കായി പൃഥ്വിയും മംമ്തയും..
പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയനിലെ റൊമാന്‍റിക് വീഡിയോ ഗാനം പുറത്ത്. ‘അകലെയൊരു താരകമായ്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ഹാരിബ് ഹുസൈനും ആനി ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്‍, പ്രീതി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100 ഡേയ്‌സ് ഓഫ് ലവിന് ശേഷ൦ ജെനൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നയന്‍’. ചിത്രത്തിന്‍റെ തിരക്കഥയൊരിക്കിയിരിക്കുന്നതും ജെനൂസ് തന്നെയാണ്. ആല്‍ബര്‍ട്ട് എന്ന അച്ഛന്‍റെയും ആദം എന്ന മകന്‍റെയും വൈകാരികമായ…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് 50 സീറ്റുകള്‍ ഉന്നംവെച്ച് ബിജെപി
ന്യൂഡല്‍ഹി: കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളില്‍ ആകെയുള്ള 130 ലോക്‌സഭാ സീറ്റില്‍ 50 എണ്ണത്തില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കണമെന്നാണ് കീഴ്ഘടകങ്ങള്‍ക്ക് ബിജെപി നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രധാനമായും നോട്ടമിട്ടിരിക്കുന്നത് കര്‍ണാടകയിലാണ്. കര്‍ണാടകയിലെ 28ല്‍ 25 സീറ്റുകളിലും സാധ്യതയുണ്ടെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ. തമിഴ്‌നാട്ടില്‍ ഒരു മഴവില്‍ സഖ്യം തന്നെ രൂപപ്പെടുത്താനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയടക്കമുള്ള പാര്‍ട്ടികളുമായി അനൗദ്യോഗിക സഖ്യ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ശബരിമല വിഷയത്തോടെ ബിജെപിക്ക് അനുകൂലമായ ഹിന്ദു…
Read Moreബന്ദിപ്പൂര്‍ മാതൃകയില്‍ നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിലൂടെയുള്ള റോഡുകളിലെ ഗതാഗതം നിയന്ത്രിക്കാന്‍ ആലോചന;മൈസുരു-വിരാജ് പേട്ട സംസ്ഥാന പാതയിലും രാത്രി ഗതാഗതം നിരോധിച്ചേക്കും;ഉത്തര കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ പാടുപെടും.
ബെംഗളൂരു: വിരാജ് പെട്ട് -മൈസുരു സംസ്ഥാന പാതയില്‍ ബന്ദിപ്പൂര്‍ മാതൃകയില്‍ രാത്രി യാത്ര നിരോധനം നടപ്പാക്കണം എന്നാ ആവശ്യത്തിന് പിന്തുണ ഏറുന്നു.ഈ ആവശ്യവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ എച് സി പ്രകാശ,നിയമ വിദ്യാര്‍ഥി എ എം മഹേഷ് എന്നിവര്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി കര്‍ണാടക ഹൈകോടതി ഫയലില്‍ സ്വീകരിക്കുകയും കേന്ദ്രത്തിനും കര്‍ണാടകക്കും നോട്ടീസ് അയക്കുകയും ചെയ്തു. ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എല്‍ നാരായണ സ്വാമി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആണ് നടപടി സ്വീകരിച്ചത്. നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിലൂടെയുള്ള റോഡില്‍ അമിത വേഗത്തില്‍ ഉള്ള…
Read More