“ചിലപ്പോള്‍ തീക്കട്ടയിലും ഉറുമ്പരിച്ചെന്നിരിക്കും”!പെട്രോളിംഗ് നടത്തി തിരിച്ചെത്തി പാര്‍ക്ക്‌ ചെയ്ത അസിസ്റ്റ്ന്റ് സബ്ഇന്‍സ്പെക്ടറുടെ ബൈക്ക് കള്ളന്മാര്‍ അടിച്ചുമാറ്റി;സംഭവം നടന്നത് 2 പോലീസ് സ്റ്റേഷനുകളില്‍ നിന്നും മീറ്ററുകള്‍ അകലത്തില്‍;വണ്ടിയുടെ ഇന്‍ഷുറന്‍സ് എന്തായാലും 8 വര്‍ഷം മുന്‍പേ തീര്‍ന്നതാണ്.

ബെംഗളൂരു : നഗരത്തിലെ ബൈക്ക് കള്ളന്മാരെ കുറിച്ച് ഉള്ള ഒരു വാര്‍ത്ത‍ ഇന്നലെ തന്നെ ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു,എന്നാല്‍ അതുമായി ബന്ധപ്പെട്ടതും നഗരത്തിലെ പോലീസിന്റെ “കഴിവും” നമുക്ക് മനസ്സിലാക്കി തരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

തന്റെ സ്ഥിരം പട്രോളിംഗ് പൂര്‍ത്തിയാക്കി സബ് ഇന്‍സ്പെക്ടര്‍ തമ്മന്ന ഗൌഡ തന്റെ ഔദ്യോഗിക വാഹനമായ പള്‍സര്‍ ബൈക്ക് റോഡ്‌ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു,ചിക് പെട്ട് ട്രാഫിക്‌ പോലീസ് സ്റ്റേഷന്‍റെയും വി വി പുരം പോലീസ് സ്റ്റേഷന്റെയും സമീപത്ത് ആണ് അദ്ദേഹം ബൈക്ക് നിര്‍ത്തിയത്.സ്റ്റേഷനില്‍ പോയി രാവിലെ 6 മണിക്ക് മടങ്ങിവന്ന് നോക്കുമ്പോള്‍ ബൈക്ക് പാര്‍ക്ക്‌ ചെയ്ത ഇടത്ത് നിന്ന് അപ്രത്യക്ഷ മായിരിക്കുന്നു.പോലീസ് ബൈക്ക് ആണ് എന്ന് കാണിക്കുന്ന എല്ലാ സ്റ്റിക്കറുകളും ബൈക്കില്‍ ഉണ്ട്.ബാംഗ്ലൂര്‍ പോലീസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്ക് ആണ് നഷ്ട്ടമായത്.നമ്പര്‍ : KA02 G1185.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

പരാതി രജിസ്റ്റര്‍ ചെയ്യുകയും ബൈക്ക് കണ്ടെത്താന്‍ ഉള്ള നടപടികള്‍ പോലീസ് തുടങ്ങിവക്കുകയും ചെയ്തു,സി സി ടി വി ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.

നാഷണല്‍ വെഹിക്കിള്‍ രെജിസ്ട്രി പ്രകാരം 2010 മോഡല്‍ ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലീസിന്റെ പേരില്‍ ആണ്.2025 ജൂണ്‍ 18 വരെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ന് വാലിഡിറ്റി ഉണ്ട് എന്നാല്‍ 2011 ജൂണ്‍ 7 ഓടെ ഇന്‍ഷുറന്‍സ് തീര്‍ന്നിരിക്കുന്നു,പിന്നീട് പുതുക്കിയിട്ടില്ല.ഒരു സാധാരണക്കാരന്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വണ്ടിയുമായി റോഡില്‍ ഇറങ്ങിയാല്‍ എന്തായിരിക്കും പുകില് എന്ന് ചിന്തിച്ചിട്ടുണ്ടോ?

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts