ബെംഗളൂരു: നീലസാന്ദ്രയിൽ നവജാതശിശു മരിച്ച സംഭവത്തിൽ മുത്തശ്ശി വിജയലക്ഷ്മി (52)യെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 21-നാണ് 29 ദിവസം പ്രായമായ കുഞ്ഞിനെ മരിച്ചനിലയിൽ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് കുഞ്ഞിന്റെ അച്ഛൻ കാർത്തിക് തന്റെ അച്ഛൻ ചിത്താർ രാജിനും സഹോദരൻ അരവിന്ദിനുമെതിരേ പരാതി നൽകിയിരുന്നു. തുടർന്ന് കുടുംബകലഹത്തെത്തുടർന്നാണ് കൊലപാതകമെന്ന് സംശയിച്ച പോലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെയാണ് വിജയലക്ഷ്മി കുറ്റം സമ്മതിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞിനുവേണ്ടി തൊഴിൽ രഹിതനായ മകൻ കൂടുതൽ പണം കണ്ടെത്തേണ്ടിവരുമെന്നതുകൊണ്ടാണ് കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഇവർ പോലീസിന് മൊഴിനൽകി. ഇരട്ടക്കുഞ്ഞുങ്ങളിൽ…
Read MoreYear: 2018
പി.ടി.ബി. സ്മാരക ദേശീയ ബാലശാസ്ത്ര പ്രതിഭാസംഗമം; ഡിസംബർ 29ന്
ബെംഗളൂരു: ഡിസംബർ 29, 30 തീയതികളിൽ പി.ടി.ബി. സ്മാരക ദേശീയ ബാലശാസ്ത്ര പ്രതിഭാസംഗമം നടക്കും. കൈരളി കലാസമിതി സ്കൂൾ ഹാളിൽ 29-ന് വൈകുന്നേരം മൂന്നിന് മലയാളം മിഷൻ ഡയറക്ടർ ഡോ. സുജസൂസൺ ജോർജ് ഉദ്ഘാടനംചെയ്യും. പി.ടി.ബി. സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. ടി.പി. ശങ്കരൻകുട്ടി പി.ടി.ബി. സ്മൃതി പ്രഭാഷണം നടത്തും. സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ സി.പി. രാധികൃഷ്ണൻ അധ്യക്ഷതവഹിക്കും.
Read Moreനമ്മമെട്രോ ഗ്രീൻലൈനിൽ ആറുകോച്ച് ട്രെയിൻ ജനുവരിയില്‍.
ബെംഗളൂരു: നമ്മമെട്രോ ഗ്രീൻലൈനിൽ (നാഗസാന്ദ്ര-യെലച്ചനഹള്ളി) ജനുവരി ആദ്യആഴ്ച ആദ്യ ആറുകോച്ച് ട്രെയിൻ ഓടിക്കാൻ ബി.എം. ആർ.സി.എൽ ശ്രമം. ഇതിനുള്ള അന്തിമ പരിശോധനകൾ അവസാനിച്ചതായി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. പർപ്പിൾ ലൈനിനുസമാനമായി യാത്രക്കാർ കൂടുതലുള്ള രാവിലെയും വൈകീട്ടുമായിരിക്കും ഗ്രീൻലൈനിലും ആറുകോച്ചുള്ള മെട്രോ ഓടുക. 1900-ത്തോളം യാത്രക്കാർക്ക് ആറുകോച്ചുള്ള മെട്രോയിൽ കയറാൻ കഴിയും.
Read Moreവായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തമിഴ്നാട് സ്വദേശികൾ പിടിയിൽ
ബെംഗളൂരു: വായ്പ വാഗ്ദാനം ചെയ്ത് ധനകാര്യസ്ഥാപനത്തിൽനിന്ന് 500-ഓളം പേരെ കബളിപ്പിച്ച് പണംതട്ടിയ മൂന്നുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ വിക്രം സലിയാൻ (27), സരൺ രാജ് (26), ജാവേദ് (26) എന്നിവരാണ് വൈറ്റ്ഫീൽഡ് പോലീസിന്റെ പിടിയിലായത്. 3കോടിയോളം രൂപ ഇവർ തട്ടിയെടുത്തെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തട്ടിപ്പിന് 18 പേരെ ഉൾപ്പെടുത്തി കോൾസെന്ററും ഇവർ ആരംഭിച്ചിരുന്നു. മുൻ കോൾസെന്റർ ജീവനക്കാരാണ് പിടിയിലായ മൂന്നുപേരും.
Read Moreഇന്റർ കരയോഗം ഫുട്ബോൾ ടൂർണ്ണമെന്റ്
ബെംഗളൂരു: തിപ്പസാന്ദ്ര കരയോഗത്തിന്റെ നേതൃത്വത്തിൽ കെ.എൻ.എസ്. എസ്.സി.വി. രാമൻ നഗർ നടന്ന ഇന്റർ കരയോഗം ഫുട്ബോൾ ടൂർണമെന്റ് വൈസ് ചെയർമാൻ ടി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. വൈശാഖ്സുരേഷ് പുത്തൻ, എന്നിവർ പങ്കെടുത്തു. ഹൊരമാവ്, തിപ്പസാന്ദ്ര, ഹലസൂരു, ചന്ദാപുര, മത്തിക്കരെ, വിമാന പുര, ദൂരവാണിനഗർ എന്നീ കരയോഗങ്ങൾ മത്സരത്തിൽ പങ്കെടുത്തു. 10 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഹൊരമാവ് ടീം ഓവറോൾ കിരീടം നേടി. തിപ്പസാന്ദ്ര ടീം റണ്ണറപ്പായി. സീനിയർ വിഭാഗത്തിൽ തിപ്പസാന്ദ്ര ടീം വിജയിച്ചു മത്തിക്കര ടീം റണ്ണറപ്പായി.
Read Moreലോക്സഭാ തിരഞ്ഞെടുപ്പ്; പാർട്ടിപ്രവർത്തകരെ സജ്ജമാക്കാൻ കോൺഗ്രസും ബി.ജെ.പി.യും
ബെംഗളൂരു: പാർട്ടി പ്രവർത്തകരെ ലോകസഭാ തിരഞ്ഞെടുപ്പിന് സജ്ജമാക്കാൻ കോൺഗ്രസും ബി.ജെ.പി.യും ശ്രമംതുടങ്ങി. പാർട്ടിയെ ബൂത്ത്തലത്തിൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോൺഗ്രസ്പാർട്ടി നേതാക്കളുമായി പ്രവർത്തകരെ ബന്ധിപ്പിക്കുന്നതിനായി ആരംഭിച്ച ശക്തി ആപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 8.4 ലക്ഷം പ്രവർത്തകരെ നാലുമാസത്തിനുള്ളിൽ ബൂത്തുതലത്തിലുള്ളജില്ലാ നേതൃത്വവുമായി ബന്ധപ്പെടുത്താൻ കഴിഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനായി ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തിനനുസരിച്ച് ഇവരായിരിക്കും പ്രവർത്തിക്കുന്നത്.
Read Moreബെംഗളുരുവിൽ വസ്ത്രമേള
ബെംഗളൂരു: വസ്ത്രമേള ജനുവരി 8മുതൽ 10വരെ യൂണിഫോം ഗാർമെന്റ് ആൻഡ് ഫാബ്രിക് മാനുഫാക്ചറേഴ്സിന്റെ നേതൃതവത്തിൽ ബെംഗളൂരുവിൽ നടത്തപ്പെടും . യൂണിഫോം ഗാർമെന്റ് ആൻഡ് ഫാബ്രിക് മാനുഫാക്ചറേഴ്സിന്റെ മേളയിൽ പ്രമുഖ നിർമാതാക്കളും മൊത്ത വ്യാപാരികളും ചില്ലറ വ്യാപാരികളുംമേളയിൽ പങ്കെടുക്കും. കഴിഞ്ഞ 2വർഷമായി മഹാരാഷ്ട്രയിലെ ടെക്സ്റ്റൈൽ ഹബ്ബായ സോലാപൂരിൽ നടന്ന വസ്ത്രമേള ആദ്യമായാണ് മഹാരാഷ്ട്രയ്ക്ക് പുറത്ത് സംഘടിപ്പിക്കുന്നത്.
Read Moreകാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ; വാർഷിക സമ്മേളനം ഡിസംബർ 28 ന്
ബെംഗളൂരു: 42-ാമത് വാർഷിക സമ്മേളനം കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഡിസംബർ 28 മുതൽ 30 വരെ ബെംഗളൂരുവിൽ . ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ജനതാദൾ എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ, മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, യു.ടി. ഖാദർ, ജയമാല, ബെംഗളൂരു കോർപ്പറേഷൻ മേയർ ഗംഗാംബിക മല്ലികാർജുൻ എന്നിവർ ആർ.വി. റോഡ് അരസോജി റാവു ചാരിറ്റി കല്യാണ മണ്ഡപത്തിൽ നടക്കുന്ന മൂന്നുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.
Read Moreലാൽബാഗിലെ പാർക്കിംങ് പ്രശ്നങ്ങൾക്ക് വിട
ബെംഗളുരു: ലാൽ ബാഗിലെ പാർക്കിംങ് പ്രശ്നങ്ങൾക്ക് പരിഹാരമായി. ഏറെ അലട്ടിക്കൊണ്ടിരുന്ന പാർക്കിംങ് പ്രശ്നങ്ങൾക്ക് ഇനി വിട. വാഹനത്തിന്റെ നമ്പർ സ്കാൻ ചെയ്യുന്ന സംവിധാനമാണെത്തിയത്.ഇതിലൂടെ ഇനിമുതൽ പാർക്ക് ചെയ്യുന്ന സമയത്തിന് മാത്രം പണമടച്ചാൽ മതിയാകും. പ്രശസ്ത കമ്പനി ബോഷിന്റെ സഹായത്തോടെയാണ് പാർക്കിംങ് ആരംഭിച്ചിരിക്കുന്നത്.
Read Moreഇരുപത്തിനാലാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ദുബായ്: ഇരുപത്തിനാലാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവും. ഇന്നുമുതല്‍ ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലില്‍ 700 ബ്രാന്റുകളും 3200 വ്യാപാര സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ 90 ശതമാനം വരെ വിലക്കുറവാണ് ഷോപ്പിങ് ഫെസ്റ്റിന്റെവലി ഭാഗമായി ലഭിക്കുന്നത്. 90 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടുകൂടിയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മാള്‍ ഓഫ് എമിറേറ്റ്സിലും മിര്‍ദിഫ്, ദേറ, മിഐസം, ബര്‍ഷ, ഷിന്ദഗ എന്നിവിടങ്ങളിലെ സിറ്റി സെന്ററുകളിലുമാണ് സെയില്‍…
Read More