ബെംഗളൂരു: വായ്പ വാഗ്ദാനം ചെയ്ത് ധനകാര്യസ്ഥാപനത്തിൽനിന്ന് 500-ഓളം പേരെ കബളിപ്പിച്ച് പണംതട്ടിയ മൂന്നുപേർ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ വിക്രം സലിയാൻ (27), സരൺ രാജ് (26), ജാവേദ് (26) എന്നിവരാണ് വൈറ്റ്ഫീൽഡ് പോലീസിന്റെ പിടിയിലായത്. 3കോടിയോളം രൂപ ഇവർ തട്ടിയെടുത്തെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തട്ടിപ്പിന് 18 പേരെ ഉൾപ്പെടുത്തി കോൾസെന്ററും ഇവർ ആരംഭിച്ചിരുന്നു. മുൻ കോൾസെന്റർ ജീവനക്കാരാണ് പിടിയിലായ മൂന്നുപേരും.
Read More