ഇരുപത്തിനാലാമത് ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ദുബായ്: ഇരുപത്തിനാലാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവും. ഇന്നുമുതല്‍ ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലില്‍ 700 ബ്രാന്റുകളും 3200 വ്യാപാര സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്.

വിവിധ വിഭാഗങ്ങളില്‍ 90 ശതമാനം വരെ വിലക്കുറവാണ് ഷോപ്പിങ് ഫെസ്റ്റിന്‍റെവലി ഭാഗമായി ലഭിക്കുന്നത്. 90 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടുകൂടിയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്.

ഉച്ചയ്ക്ക് 12 മണി മുതല്‍ മാള്‍ ഓഫ് എമിറേറ്റ്സിലും മിര്‍ദിഫ്, ദേറ, മിഐസം, ബര്‍ഷ, ഷിന്ദഗ എന്നിവിടങ്ങളിലെ സിറ്റി സെന്ററുകളിലുമാണ് സെയില്‍ നടക്കുന്നത്. ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ഒരുക്കുന്ന അഞ്ച് ആഴ്ച നീളുന്ന ഷോപ്പിങ് മേളയും ഇന്ന് മുതല്‍ ആരംഭിക്കും.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

32 കിലോഗ്രാം സ്വര്‍ണ്ണം, ആഢംബര കാറുകള്‍, സ്മാര്‍ട്ട് ടിവികള്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 300ലധികം ഔട്ട്‍ലെറ്റുകളില്‍ നിന്ന് 500 ദിര്‍ഹത്തിലധികം തുകയ്ക്ക് സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്കാണ് സമ്മാനങ്ങള്‍.

ഇതിന് പുറമെ ഡിസംബര്‍ 27 മുതല്‍ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പ്രത്യേക ഓഫറുകളും ലഭിക്കും. വാരാന്ത്യങ്ങളില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വ്യാപാരം സ്റ്റോക്ക് തീരുന്നത് വരെ തുടരും. ദിവസവുമുള്ള നറുക്കെടുപ്പുകള്‍ക്ക് പുറമെ ഒട്ടനവധി സമ്മാനങ്ങളും ഷോപ്പിങ് പ്രേമികളെ കാത്തിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts