സ്കൂൾ ഭക്ഷണത്തിൽ ലഭിച്ചത് പല്ലി; ഭക്ഷ്യ വിഷബാധയേറ്റത് 87 കുട്ടികൾക്ക്

ബെള്ളാരി: ബെള്ളാരി ഹഡി​ഗേരി ​ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ലഭിച്ചത് ചത്ത പല്ലി. ഇതേ ഭക്ഷണം കഴിച്ച 87 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു,അതേ സമയം കുട്ടികളുടെ ആരോ​ഗ്യ നില തൃപ്തി കരമാണെന്നും ഭയക്കേണ്ടതില്ലെന്നും ഡോക്ടർമാർ അറിയിച്ചു. കഴിച്ചു കൊണ്ടിരുന്ന പുലാവിൽ നിന്നാണ് വി​ദ്യാർഥിക്ക് ചത്ത പല്ലിയെ കിട്ടിയത്.

Read More

ശശികലയെ ചോദ്യം ചെയ്യാൻ ചെന്നൈയിൽ നിന്നെത്തി ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ; സംസാരിക്കില്ല മൗനവ്രതം ആചരിക്കുകയാണെന്ന് ശശികല

ബെം​ഗളുരു: ചെന്നെൈയിൽ നിന്നുള്ള ആദ്യ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ ഇന്നലെ ശശികലയെ ചോ​ദ്യം ചെയ്യാൻ പാരപന അ​ഗ്രഹാര ജെയിലിലെത്തി.‌‌ അമ്മാ മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറിയും അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികലയെ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചെന്നൈയിലെ പോയസ് ​ഗാർഡനിൽ കഴിഞ്ഞ വർഷം നവംബറിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ ഇന്നും തുടരും. എന്നാൽ ശശികല ചോദ്യം ചെയ്യലിനോട് തീര െസഹകരിക്കുന്നില്ലെന്നാണ് വിവരം. താൻ മൗന വ്രതത്തിലാണെന്നും സംസാരിക്കാൻ കഴിയില്ലെന്നും ഉദ്യോ​ഗസ്ഥരെ അറിയിച്ചതായാണ് വിവരം.

Read More

സിആർടി ടിവിക്ക് വിട; ജയിലിൽ തടവുകാർക്ക് കണ്ട് രസിക്കാനെത്തുന്നത് 700 എൽഇഡി ടിവികൾ

ബെം​ഗളുരു: ജയിലിലെ തടവുപുള്ളികൾക്ക് കൺ നിറയെ കാഴ്ച്ചകൾ കാണാം, പഴയ സിആർടി ടിവികൾ മാറ്റി പുതുതായി വാങ്ങുന്നത് 700 എൽഇഡി ടിവികൾ. 32 ഇ‍ഞ്ച് മുതൽ 42 ഇഞ്ച് വരെയുള്ള ടിവികളാണ് വാങ്ങിക്കുക, 700 ടിവികളിൽ 34 എണ്ണം പാരപ്പന അ​ഗ്രഹാരയിലാണ് സ്ഥാപിക്കുക. നിലവില്‌ ജയിലുകളിൽ 22 ഇഞ്ച് വലിപ്പമുള്ള സിആർടി ടിവികളാണ് സ്ഥാപിചിരിക്കുന്നത്.

Read More

വിനോദ സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കും; മന്ത്രി സാരാ മഹേഷ്

ബെം​ഗളുരു: വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനാണ് സഖ്യസർക്കാർ ഊന്നൽ നൽകുന്നതെന്ന് ടൂറിസം മന്ത്രി സാരാ മഹേഷ് വ്യക്തമാക്കി. രാജഹംസ കോട്ടയിൽ പാര​ഗ്ലൈഡിംങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി സാരാ മഹേഷ്.

Read More

കൊട്ടിഘോഷിച്ച വായ്പ എഴുതി”തള്ളൽ”കൊണ്ട് പ്രയോജനം ലഭിച്ചത് വെറും 800 കർഷകർക്ക്.

ബെംഗളൂരു : അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനുള്ളിൽ കാർഷിക വായ്പകൾ എഴുതിത്തള്ളും എന്നായിരുന്നു ജനതാദൾ സെക്കുലറിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലെത്തുകയും പ്രതിപക്ഷമായ ബിജെപിയുടെ സമ്മർദ്ദവും ശക്തമായതോടെ കുമാരസ്വാമി കർഷകരുടെ വായ്പയർ എഴുതിതള്ളാൻ തീരുമാനിച്ചു. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം വായ്പ എഴുതിതള്ളൽ കൊണ്ട് ഉപകാരമുണ്ടായത് വെറും 800 കർഷകർക്ക് മാത്രമാണ് എന്നാണ്.സഹകരണ, പൊതുമേഖലാ ബാങ്കുകൾ നൽകിയ 44,000 കോടി രൂപയുടെ കാർഷിക വായ്പയാണ് കഴിഞ്ഞ ജൂലായ് അഞ്ചിന് എഴുതിത്തള്ളിയത്. 43 ലക്ഷം അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. ഇതിൽ 20 ലക്ഷം…

Read More

ഐഎസ്എൽ: ബെംഗളൂരു എഫ്‌സി ഈ സീസണില്‍ അപരാജിത കുതിപ്പ് തുടരുന്നു.

ബെംഗളൂരു: ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ രണ്ടു തവണ ജേതാക്കളായ എടിക്കെയെയാണ് ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചത്. 37ാം മിനിറ്റില്‍ വിദേശ താരം എറിക്ക് പാര്‍ത്താലുവിന്റെ വകയായിരുന്നു ബെംഗളൂരുവിന്റെ വിജയഗോള്‍. 11 മല്‍സരങ്ങളില്‍ നിന്നും 27 പോയിന്റുമായി ബെംഗളൂരു ഒന്നാംസ്ഥാനത്തു തുടരുകയാണ്. 16 പോയിന്റുള്ള എടിക്കെ ആറാംസ്ഥാനത്തു തന്നെയാണ്. ജയിക്കാനായെങ്കിലും അത്ര ആധികാരികമായിരുന്നില്ല ബെംഗളൂരുവിന്റെ പ്രകടനം. കളിയിലാകെ ബെംഗളൂരു ഒരേയൊരു ഗോള്‍ ശ്രമമമാണ് നടത്തിയത്. അതു ലക്ഷ്യം കാണുകയും ചെയ്തു. മറുഭാഗത്ത് എടിക്കെ ജയത്തിനു വേണ്ടി കഠിനാധ്വാനം ചെയ്‌തെങ്കിലും ഫിനിഷിങിലെ പിഴവുകള്‍ അവര്‍ക്കു വിനയാവുകയായിരുന്നു. കളിയുടെ ആദ്യ…

Read More

മേക്കദാട്ടു അണക്കെട്ട്: തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു

മേക്കദാട്ടു വിഷയത്തിൽ തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. 4 ആഴ്ച്ചക്കുള്ളിൽ ഈ വിഷയത്തിൽ പ്രതികരണം അറിയിക്കാൻ ആവശ്യപ്പെട്ട് കോടതി കേന്ദ്ര, കർണ്ണാടക സർക്കാരുകൾക്ക് നോട്ടീസ് നൽകി. ഇത് പ്രാഥമിക അനുമതി മാത്രമാണെന്നും ഇതുകൊണ്ട് മാത്രം അണക്കെട്ട് നിർമ്മാണം സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.

Read More

ചന്ദന മോഷ്ടാക്കളെ വെടിവച്ച് വീഴ്ത്തി

ബെം​ഗളുരു: കബൺ പാർക്കിനുള്ളിൽ പോലീസ് ചന്ദന മോഷ്ടാക്കളെ വെടിവച്ച് വീഴ്ത്തി. സാറാ പാളയ സ്വ​ദേശി മുജാഹിദുള്ള (40), ലക്ഷ്മണ(32), രഖുനാഥൻ(35)എന്നിവരാണ് പിടിയിലായത്. മുജാഹിതുള്ളയെയാണ് പോലീസ് വെടിവച്ച് വീഴ്ത്തിപിടികൂടിയത്. 19 ചന്ദന മോഷണ കേസിലെ പ്രതികളായ ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ അക്രമിക്കുകയായിരുന്നു , ഇതെ തുടർന്നാണ് പോലീസ് വെടിവച്ച് വീഴ്ത്താനിടയായത്.

Read More

ബെം​ഗളുരുവിനെ സ്ലീപ്പർ സെല്ലാകാൻ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര

ബെം​ഗളുരു: രോഹിൻ​ഗ്യൻ അഭയാർഥികളുടെയും ബെം​ഗ്ലാദേശ് കുടിയേറ്റക്കാരുടെയും സ്ലീപ്പിംങ് സെൽ ആക്കാൻ ബെം​ഗളുരുവിനെ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. അനധികൃതമായി ന​ഗരത്തിൽ തങ്ങുന്ന ഇവരെ കണ്ടെത്തി നാടുകടത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അ​ദ്ദേഹം വ്യക്തമാക്കി.

Read More

ഐഐഎസ് സി സ്ഫോടനത്തിൽ ​ഗവേഷകൻ മരിച്ച സംഭവം; ഹൈഡ്രജൻ സിലിണ്ടർ നിർമ്മാണത്തിനിടെയെന്ന് രക്ഷപ്പെട്ട ​ഗവേഷകന്റെ മൊഴി പുറത്ത്

ബെം​ഗളുരു: ഐഐഎസ് സി യിൽ ഉണ്ടായ സ്ഫോടനത്തിൽ ​ഗവേഷകൻ മരിച്ച സംഭവത്തിൽ കൂടുതൽവ്യക്തത കൈവന്നു. ‍ മരിച്ച ​ഗവേഷകനായ മനോജ് കുമാറിന്റെ കൂടെ ഉണ്ടായിരുന്ന, അപകടത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ​ഗവേഷകന്റെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. പരിചയ സമ്പന്നനായ മനോജ് കുമാർസിലിണ്ടർ കൈകാര്യം ചെയ്യുന്നതിനിടെ ശക്തമായ പൊട്ടിത്തെറി നടക്കുകയായിരുന്നുവെന്ന് ആശുപത്രി വിട്ട അതുല്യ ഉദയ്കുമാർ പറഞ്ഞു.

Read More
Click Here to Follow Us