കൊട്ടിഘോഷിച്ച വായ്പ എഴുതി”തള്ളൽ”കൊണ്ട് പ്രയോജനം ലഭിച്ചത് വെറും 800 കർഷകർക്ക്.

ബെംഗളൂരു : അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനുള്ളിൽ കാർഷിക വായ്പകൾ എഴുതിത്തള്ളും എന്നായിരുന്നു ജനതാദൾ സെക്കുലറിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലെത്തുകയും പ്രതിപക്ഷമായ ബിജെപിയുടെ സമ്മർദ്ദവും ശക്തമായതോടെ കുമാരസ്വാമി കർഷകരുടെ വായ്പയർ എഴുതിതള്ളാൻ തീരുമാനിച്ചു.

എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം വായ്പ എഴുതിതള്ളൽ കൊണ്ട് ഉപകാരമുണ്ടായത് വെറും 800 കർഷകർക്ക് മാത്രമാണ് എന്നാണ്.സഹകരണ, പൊതുമേഖലാ ബാങ്കുകൾ നൽകിയ 44,000 കോടി രൂപയുടെ കാർഷിക വായ്പയാണ് കഴിഞ്ഞ ജൂലായ് അഞ്ചിന് എഴുതിത്തള്ളിയത്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

43 ലക്ഷം അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. ഇതിൽ 20 ലക്ഷം അപേക്ഷകൾ സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുത്തവരുടേതാണ്. ബാങ്കുകളിൽനിന്ന്‌ കാർഷികവായ്പാ വിവരങ്ങൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts