ട്രെയിൻ വൈകിയോടും

ബെംഗളൂരു: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി ആറുവരെ എറണാകുളം – കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (12678) കോയമ്പത്തൂരിനും ഈറോഡിനുമിടയിൽ 15 മിനിറ്റ് വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.

Read More

എമിഗ്രേഷൻ ഉദ്യോഗസ്ഥന് ക്രൂര മർദ്ദനം; ദക്ഷിണ കൊറിയൻ സ്വദേശി പിടിയിൽ

ബെംഗളൂരു: എമിഗ്രേഷൻ ഉദ്യോഗസ്ഥനെ കെംപെഗൗഡ വിമാനത്താവളത്തിൽ ആക്രമിച്ച ദക്ഷിണ കൊറിയൻ സ്വദേശി പിടിയിൽ. എമിഗ്രേഷൻ ഉദ്യോഗസ്ഥൻ വൈ.എസ്. സെയ്‌നിയുടെ പരാതിയെത്തുടർന്ന് ദക്ഷിണ കൊറിയ സ്വദേശി സെഗ്‌വാൻ പാർക്കിനെയാണ് (40) വിമാനത്താവളം പോലീസ് അറസ്റ്റ് ചെയ്തത്. ബ്രസീലിൽനിന്ന്ചൊ വ്വാഴ്ച രാത്രി ഏഴരയോടെ എത്തിയതായിരുന്നു പാർക്ക്. എമിഗ്രേഷൻ കൗണ്ടറിൽ 2,000 രൂപ അടച്ചശേഷം പാസ്പോർട്ട് വാങ്ങാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പാർക്ക് ക്രെഡിറ്റ് കാർഡ് കൊടുത്തപ്പോൾ സ്വൈപ്പിങ് യന്ത്രം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. പുറത്തുപോയി സ്വയം പണമെടുത്ത് വരാമെന്ന് പാർക്ക് വ്യക്തമാക്കിയിരുന്നു എന്നാൽ, എമിഗ്രേഷൻ ഉദ്യോഗസ്ഥൻ അത് അനുവദിക്കാതെ കുറച്ചു…

Read More

മൈസുരു കൊട്ടാര പുഷ്പമേള നാളെ മുതല്‍ ആരംഭിക്കും;31 വരെ തുടരും.

മൈസുരു: കൊട്ടാര പുഷ്പമേള നാളെ മുതല്‍ 31 വരെ അംബവിലാസ് മൈതാനത്ത് നടക്കും.പ്രവേശനം സൌജന്യമാണ്.രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം. മൈസുരുവിന്റെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ജി ടി ദേവഗൌഡ ഉത്ഘാടനം ചെയ്യും. നാളെ മുതല്‍ 31 വരെ കൊട്ടാരത്തില്‍ വൈകീട്ട് ഏഴുമുതല്‍ ഒന്‍പത് വരെ പ്രസിദ്ധമായ ദീപാലങ്കാര പ്രദര്‍ശനം ഉണ്ടായിരിക്കും.

Read More

ഭക്തിഗാന മേള; ’ഗാനാഞ്ജലി ഡിസംബർ 25-ന്

ബെംഗളൂരു: കെ. എൻ.എസ്.എസ്. സാംസ്കാരിക വേദി ഗാനമേള ട്രൂപ്പായ സംഗീതകയുടെ ഭക്തിഗാന മേള ’ഗാനാഞ്ജലി’ ഡിസംബർ 25-ന് വൈകുന്നേരം 5. 30-ന് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ കരയോഗ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. ഫോൺ: 9845009410.

Read More

കാർഷികവായ്പ എഴുതിത്തള്ളിയെന്ന് പ്രഖ്യാപിച്ചിട്ടും അനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല; യെദ്യൂരപ്പ

ബെം​ഗളുരു:മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് ബി.എസ്. യെദ്യൂരപ്പയും തമ്മിൽ കാർഷിക വായ്പ എഴുതിത്തള്ളുന്നതിനെച്ചൊല്ലി നിയമസഭയിൽ വാക്‌പോര് ശക്തം. കാർഷികവായ്പ എഴുതിത്തള്ളിയെന്ന് പ്രഖ്യാപിച്ചിട്ടും അനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ലെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി രം​ഗത്തെത്തി.സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും കാർഷിക വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച സർക്കാർ നിർദ്ദേശം പൊതുമേഖലാ ബാങ്കുകൾ അംഗീകരിച്ചിട്ടില്ലെന്നും യെദ്യൂരപ്പ ആരോപിച്ചു. സർക്കാർ നടപടിയെ അട്ടിമറിക്കാനാണ് യെദ്യൂരപ്പ പൊതുമേഖല ബാങ്കുകളുമായി ബന്ധപ്പെട്ട് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി ആരോപിച്ചു. ഇതിനെതിരേ ബി. ജെ.പി. അംഗങ്ങൾ സഭയിൽ ബഹളം വെക്കുകയും പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും…

Read More

ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി; ഉദ്ഘാടനം മാർച്ച് 3ന്; ഒരുങ്ങുന്നത് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളുടെ പേരിൽ കേരളത്തിന് പുറത്ത് നടപ്പാക്കുന്ന ബൃഹത് സംരംഭം

ബെംഗളൂരു: നിംഹാൻസ് ആസ്പത്രിക്ക് സമീപം ഓൾ ഇന്ത്യ കെ.എം.സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റി നിർമാണം പൂർത്തിയാക്കിയ കാരുണ്യ കേന്ദ്രമായ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി മാർച്ച് മൂന്നിന് ഉദ്ഘാടനം നടത്തും. സാംസ്കാരിക, മത, സാമൂഹിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കും. സെന്ററിന്റെ രക്ഷാധികാരികൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം പ്രഖ്യാപിച്ചത്.

Read More

കര്‍ണാടക ഭരിച്ച 10 രാജവംശങ്ങളുടെ സ്മാരകം വരുന്നു കബ്ബന്‍ പാര്‍ക്കില്‍.

ബെംഗളൂരു : ചരിത്രത്തിലെ സംഭവങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക എന്നാ ലക്ഷ്യവുമായി കര്‍ണാടക ഭരിച്ച പത്ത് രാജവംശങ്ങളുടെ സ്മാരകം കബ്ബന്‍ പാര്‍ക്കില്‍ ഒരുങ്ങുന്നു.സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപമാണ് സ്മാരകങ്ങള്‍ നിര്‍മിക്കുന്നത്.വോഡയാര്‍,ഹൊയ്സാല,രാഷ്ട്രകൂടാ,കടംബാസ്,വിജയനഗര രാജവംശങ്ങളുടെ സ്മാരകങ്ങള്‍ ആണ് നിര്‍മ്മിക്കുന്നത്. പാര്‍ക്കില്‍  750 എല്‍ ഇ ഡി ലൈറ്റുകളും 120  സി സി ടി വി കാമറകളും സ്ഥാപിക്കും.

Read More

കന്നഡ “ഒപ്പം”കവചയുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്ത്.

വന്‍ വിജയം നേടിയ മലയാള ചലച്ചിത്രം “ഒപ്പം”ന്റെ കന്നഡ റീ മേക് കവചയുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. ഹാട്രിക് സ്റ്റാര്‍ ശിവരാജ് കുമാര്‍ ആണ് നായകന്‍,ഒപ്പത്തില്‍ അഭിനയിച്ച മീനാക്ഷി തന്നെയാണ് കവച്ചയിലും അതേ കഥാപാത്രത്തെ അഭിനയിക്കുന്നത്. https://www.youtube.com/watch?v=ftKunBkf0fI

Read More

അപകടങ്ങള്‍ തുടര്‍ക്കഥ ആകുന്ന സാഹചര്യത്തില്‍ ബിഎംടിസി ക്ക് മേയറുടെ കത്ത്.

ബെംഗളൂരു : രണ്ടു ദിവസം മുന്‍പേ മൈസുരു റോഡില്‍ ബി എം ടി സി ബസ് കയറി രണ്ടു പി യു വിദ്യാര്‍ഥികള്‍ മരിച്ച സംഭവം ബി എം ടി സി യുടെ അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ബസുകളുടെ ശോചനീയമായ അവസ്ഥയാണ്‌ അപകടങ്ങള്‍ കൂടാന്‍ കാരണം എന്നാണ് എന്നതാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന പാഠം.ബ്രേക്ക് തകരാറില്‍ ആയതുമൂലം ആണ് റോഡ്‌ മുറിച്ചു കടക്കുകയിരുന്ന രണ്ടു വിദ്യാര്‍ത്ഥികളുടെ ജീവന്‍ അപകടത്തിലായത്. സാമ്പത്തിക പ്രതിസന്ധിമൂലം അറ്റകുറ്റപ്പണികള്‍ക്കായി ബി എം ടി സി തുക വകയിരുതുന്നില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്.സര്‍ക്കാര്‍…

Read More

ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇരുട്ടടിയുമായി ഗൂഗിൾ മാപ്പിന്‍റെ പുതിയ ഫീച്ചര്‍

ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള മുഖ്യപരാതികളിലൊന്നാണ് പരിചയമില്ലാത്ത സ്ഥലങ്ങളിലേക്കുള്ള ഓട്ടങ്ങള്‍ക്ക് അമിതമായ നിരക്ക് ഈടാക്കുന്നുവെന്നത്. ഇനി അത് നടക്കില്ല. എന്താണെന്നോ ഇത്തരം ഡ്രൈവർമാർക്ക് ഇരുട്ടടിയുമായി ഗൂഗിൾ മാപ്പിന്‍റെ പുതിയ ഫീച്ചര്‍ എത്തിയിട്ടുണ്ട്‍. മാപ്പിന്‍റെ പുതിയ അപ്ഡേഷൻ അനുസരിച്ച് പോകുന്ന വഴി മാത്രമല്ല ഓട്ടോചാർജും അറിയാൻ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിയുടെ ആദ്യഘട്ടമായി ഡല്‍ഹിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇതനുസരിച്ച് ഡല്‍ഹി ട്രാഫിക് പൊലീസ് നല്‍കിയ ഔദ്യോഗിക ഓട്ടോ ചാര്‍ജ് ഗൂഗിള്‍ മാപ്പില്‍ കാണിക്കും. പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്ന യാത്രികന് നഗരത്തിലെ എല്ലാ ഓട്ടോറിക്ഷാ റൂട്ടുകളും കൃത്യമായ തുകയും അറിയാന്‍…

Read More
Click Here to Follow Us