എമിഗ്രേഷൻ ഉദ്യോഗസ്ഥന് ക്രൂര മർദ്ദനം; ദക്ഷിണ കൊറിയൻ സ്വദേശി പിടിയിൽ

ബെംഗളൂരു: എമിഗ്രേഷൻ ഉദ്യോഗസ്ഥനെ കെംപെഗൗഡ വിമാനത്താവളത്തിൽ ആക്രമിച്ച ദക്ഷിണ കൊറിയൻ സ്വദേശി പിടിയിൽ. എമിഗ്രേഷൻ ഉദ്യോഗസ്ഥൻ വൈ.എസ്. സെയ്‌നിയുടെ പരാതിയെത്തുടർന്ന് ദക്ഷിണ കൊറിയ സ്വദേശി സെഗ്‌വാൻ പാർക്കിനെയാണ് (40) വിമാനത്താവളം പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രസീലിൽനിന്ന്ചൊ വ്വാഴ്ച രാത്രി ഏഴരയോടെ എത്തിയതായിരുന്നു പാർക്ക്. എമിഗ്രേഷൻ കൗണ്ടറിൽ 2,000 രൂപ അടച്ചശേഷം പാസ്പോർട്ട് വാങ്ങാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പാർക്ക് ക്രെഡിറ്റ് കാർഡ് കൊടുത്തപ്പോൾ സ്വൈപ്പിങ് യന്ത്രം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.

  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്

പുറത്തുപോയി സ്വയം പണമെടുത്ത് വരാമെന്ന് പാർക്ക് വ്യക്തമാക്കിയിരുന്നു എന്നാൽ, എമിഗ്രേഷൻ ഉദ്യോഗസ്ഥൻ അത് അനുവദിക്കാതെ കുറച്ചു സമയം കാത്തുനിൽക്കാൻ പാർക്കിനോട് ആവശ്യപ്പെട്ടു. രാത്രി 11 മണിവരെ കാത്തു നിന്നെങ്കിലും പുറത്തു പോകാൻ പാർക്കിനെ അനുവദിച്ചിരുന്നില്ല.

ഇതിൽ പ്രകോപിതനായ പാർക്ക്എമിഗ്രേഷൻ ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി. ഇതേത്തുടർന്ന് പാർക്കിനെതിരേ കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts