സ്‌കൂൾ ബസിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത ഡ്രൈവർ പിടിയിൽ

ബെംഗളൂരു: പശ്ചിമ ബെംഗളൂരുവിലെ നയന്ദഹള്ളിക്ക് സമീപം സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ മൂന്ന് കുട്ടികളുടെ അമ്മയെ വാഹനത്തിനുള്ളിൽ ബലാത്സംഗം ചെയ്തു. പ്രതി നായണ്ടഹള്ളി സ്വദേശി ശിവകുമാറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തെ അതിജീവിച്ച നാഗരഭാവിയിൽ താമസിക്കുന്ന യുവതി മറ്റൊരു സ്വകാര്യ സ്‌കൂളിൽ പ്യൂൺ ആയി ജോലി ചെതിരുന്നു.

ജോലി കഴിഞ്ഞ് നായണ്ടഹള്ളി ജംക്‌ഷനു സമീപം ബസ് കാത്തുനിൽക്കുകയായിരുന്ന യുവതി ശിവകുമാർ ഓടിച്ചിരുന്ന സ്വകാര്യ സ്‌കൂൾ ബസ് മുന്നിലൂടെ പോകുകയായിരുന്നു. മറ്റൊരു ബസ് നിർത്തുന്നതിനായി കൈ കാണിച്ച യുവതിയുടെ മുന്നിലേക്ക് ശിവകുമാർ ബസ് നിർത്തി താനും നാഗരഭവിയിലേക്ക് പോകുകയാണെന്ന് പറയുകയും യുവതിയ്ക്ക് യാത്ര വാഗ്ദാനം ചെയ്യുകയും ചെയ്തു. വൈകുന്നേരം 5.30 ഓടെ യുവതി വാഹനത്തിൽ കയറിയ ഉടൻ, ശിവകുമാർ നായണ്ടഹള്ളി ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കൈലാസഗിരിയിലെ മലേ മഹാദേശ്വര ക്ഷേത്രത്തിലേക്ക് പോയി ബസ് റോഡരികിൽ നിർത്തി. ബസിനുള്ളിൽ വെച്ച് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പോലീസ് റിപ്പോർട്ട്.

പോലീസിനെ സമീപിക്കുകയോ സംഭവത്തെക്കുറിച്ച് ആരെയും അറിയിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയ ശേഷം രാത്രി ഏഴ് മണിയോടെ ഇയാൾ അവളെ ഇറക്കിവിട്ടു. എന്നാൽ ബസിൽ നിന്ന് ഇറങ്ങിയ യുവതി വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ സഹിതം ചിത്രമെടുത്ത് 20 വയസ്സുള്ള മകനുമായി പങ്കുവെക്കുകയും ഡ്രൈവർ തന്നെ ബലാത്സംഗം ചെയ്തതായി അറിയിക്കുകയും ചെയ്തു.

വീട്ടിലെത്തിയ മകൻ, നായണ്ടഹള്ളിയിൽ വാഹനവും ഡ്രൈവറെയും പലതവണ കണ്ടിട്ടുണ്ടെന്ന് അമ്മ സൂചിപ്പിച്ചതിനാൽ സുഹൃത്തുക്കളുമായി ചേർന്ന് ബസ് അന്വേഷിച്ചു. രാത്രി 8.30 ഓടെ നായണ്ടഹള്ളിയിൽ വച്ചാണ് ഇവർ ബസ് കണ്ടെത്തിയത്. അപ്പോഴേക്കും ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു.

യുവതയുടെ മകനും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ബസിൽ നിന്ന് ഇറക്കി വഴക്കുണ്ടാക്കി. ഇവർ തമ്മിൽ വഴക്കിടുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു, ഡ്രൈവർ എന്താണ് ചെയ്തതെന്ന് ആദ്യമാരും അറിഞ്ഞിരുന്നില്ല. യുവതിയുടെ മകനിൽ നിന്നാണ് ചന്ദ്ര ലേഔട്ട് പൊലീസ് ബലാത്സംഗ വിവരം അറിഞ്ഞത്.

ഇരയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ലക്ഷ്മൺ ബി നിംബർഗി പറഞ്ഞു. ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഉദ്യോഗസ്ഥരുടെ സംഘം ബസിൽ നിന്നും ഇരയിൽ നിന്നും തെളിവുകൾ ശേഖരിച്ചു. ബലാത്സംഗം, കൊലപാതകശ്രമം, അന്യായമായ നിയന്ത്രണം, മറ്റ് പ്രസക്തമായ ഐപിസി വകുപ്പുകൾ എന്നിവ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദിവസവും ഇതേ റോഡിലൂടെ കടന്നുപോകുന്ന ശിവകുമാറിനെ താൻ കുറച്ച് തവണ കണ്ടിട്ടുണ്ടെന്നും എന്നാൽ തങ്ങൾ സുഹൃത്തുക്കളോ പരിചയക്കാരോ ആയിരുന്നില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us