വാട്സാപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലി.

ബംഗളൂരു: മുത്തലാഖ് ഭരണഘനയ്ക്ക് അനസൃതമല്ലെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ ഭർത്താവ് വാട്സാപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലി. ബംഗളൂരുവിലുള്ള രേഷ്മ അസീസിനെയാണ് അമേരിക്കയിൽ ഡോക്ടറായി ജോലി ചെയ്യുന്ന ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. ഇന്ത്യൻ വംശജനായ ഇയാൾ വാട്സാപ്പ് ശബ്ദ സന്ദേശത്തിലൂടെയാണ് മൊഴി ചൊല്ലിയത്. വിവാഹം കഴിഞ്ഞ് 15 വർഷത്തിനു ശേഷമാണ് മൊഴി ചൊല്ലൽ. 2003ലാണ് രേഷ്മ അസീസും ജാവേദ് ഖാനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ തന്നെ ഇവർക്കിടയിൽ കലഹം തുടങ്ങി. ഭർത്താവ് തന്നെ മാനസികമായി ഉപദ്രവിക്കുകയും അവഹേളിക്കുകയും ചെയ്തതായി രേഷ്മ അസീസ് പോലീസിനു നൽകിയ…

Read More

മെല്‍ബണില്‍ ചരിത്രം കുറിച്ച് ഇന്ത്യ!!

മെല്‍ബണ്‍: വിജയത്തേരിലേരി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം!! 37 കൊല്ലത്തിന് ശേഷം മെല്‍ബണ്‍ മണ്ണില്‍ നേടിയ വിജയത്തിന് തിളക്കമേറെ… മഴയേയും ഓസ്‌ട്രേലിയന്‍ വാലറ്റത്തിന്‍റെ കടുത്ത പ്രതിരോധത്തേയും മറികടന്ന് ഇന്ത്യ ജയം കുറിക്കുമ്പോള്‍ 37 വര്‍ഷം മുന്‍പിലെ ചരിത്രമാണ്‌ തിരുത്തിക്കുറിക്കപ്പെട്ടത്. ഇതോടെ ഇന്ത്യ പരമ്പരയില്‍ 2-1ന് മുമ്പിലാണ്. അവസാന മത്സരം സിഡ്‌നിയിലാണ് നടക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര നിമിഷമാണ്. 37 വര്‍ഷത്തിനുശേഷമാണ് മെല്‍ബണില്‍ ഇന്ത്യ വിജയം നേടുന്നത്. ഈ വിജയത്തോടെ മെൽബൺ ഇന്ത്യയുടെ ഏറ്റവും ഭാഗ്യമുള്ള ഓസ്ട്രേലിയൻ ഗ്രൗണ്ടായി മാറിയിരിക്കുകയാണ്. ഈ വിജയത്തോടെ ഇത് മൂന്നാം…

Read More

15 വർഷം ഒന്നിച്ച് ജീവിച്ചതിന് ശേഷം ഭാര്യയെ വാട്സപ്പിലൂടെ മൊഴിചൊല്ലി;മേനകാ ഗാന്ധി ഇടപെട്ടു.

ബെംഗളൂരു : മുത്തലാഖ് ബിൽ ലോക സഭയിൽ പാസായി ഇനി അത് രാജ്യസഭയിലേക്ക് ,ഈ സമയത്തും തലാഖ് ചൊല്ലുന്നതിന് ഒരു കുറവുമില്ല. ബെംഗളൂരു സ്വദേശി രേഷ്മ അസീസിനാണ് യുഎസിൽ ഉള്ള ഭർത്താവ് ഡോ.ജവീദ് ഖാൻ മുത്തലാഖ് സന്ദേശം വാട്സപ്പിലുടെ അയച്ചത്. 15 വർഷം മുമ്പ് വിവാഹിതരായ ഇവർ യു എസിൽ സ്ഥിരതാമസമാണ്, കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. എന്നാൽ ഒറ്റക്ക് തിരികെ പോയ ഭർത്താവ് രേഷ്മയുടെ രേഖകൾ കൂടെ കൊണ്ടുപോയി. അതിന് ശേഷമാണ് തലാഖ് സന്ദേശമയച്ചത്. കേന്ദ്രമന്ത്രി മേനകാ ഗാന്ധി രേഷ്മയുടെ സഹോദരനെ ഫോണിൽ ബന്ധപ്പെടുകയും…

Read More

ജിഎസ്ടിയില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) യില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് 38,896 കോടിയുടെ ജിഎസ്ടി വെട്ടിപ്പാണ് നടന്നത്. 6,585 കേസുകളിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്. അതേസമയം ഇതില്‍ 9,480 കോടി രൂപ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ഏഴ്മാസം കൊണ്ട് തിരിച്ചു പിടിച്ചു. കൂടാതെ ഈ കാലയളവില്‍ 398 നികുതിദായകരില്‍ നിന്നായി 3,028.58 കോടി രൂപയുടെ സെന്‍ട്രല്‍ എക്‌സൈസ് വെട്ടിപ്പും കണ്ടെത്തി. 3,922 കേസുകളിലായി 26,100…

Read More

ലാലേട്ടന്‍റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?: സണ്ണി ലിയോണ്‍

മുംബൈ: മലയാളത്തില്‍ ഒരു സിനിമയില്‍ പോലും ഇതു വരെ സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടില്ല. ചില സിനിമകളിലൊക്കെ അഭിനയിക്കും എന്ന് വാര്‍ത്തകളൊക്കെ വന്നെങ്കിലും അതൊന്നും ശരിയല്ലെന്ന് പിന്നീട് താരം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ മലയാളത്തിലെ പല സംവിധായകരും നിര്‍മാതാക്കളും ഡേറ്റിനായി സണ്ണിയെ ഇപ്പോഴും സമീപിക്കുന്നുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന മധുരരാജയിൽ ഒരു ഐറ്റം ഡാൻസിനായി സണ്ണി എത്തുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടെയാണ് മറ്റൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും മലയാളികളെ ഏറെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണിത്‌.…

Read More

മധുകര്‍ ഷെട്ടി ഐപിഎസ് അന്തരിച്ചു;വിടവാങ്ങുന്നത് ഖനി രാജാവ്‌ ജനാര്‍ദ്ദന റെഡ്ഡിയെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍;കോലാര്‍ കളക്റ്റര്‍ ഡികെ രവിയുടെ അസ്വാഭാവികമായ മരണത്തിന് ശേഷം നഷ്ടമാകുന്നത് ജനകീയനായ ഉദ്യോഗസ്ഥനെ;മരണത്തില്‍ അസ്വാഭാവികത ഉണ്ട് എന്ന് ആരോപണം.

ബെംഗളൂരു : ഖനന അഴിമതിക്കേസില്‍ മുന്‍ ബി ജെ പി മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്നത് അടക്കം അഴിമതിക്കെ എതിരെ സധൈര്യം പോരാടിയ കര്‍ണാടക കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മധുകര്‍ ഷെട്ടി (47) അന്തരിച്ചു.എച് 1 എന്‍ 1 ബാധിച്ച് ഹൈദരാബാദ് കോണ്ടിനെന്‍റല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അകാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ആണ്.മരണത്തില്‍ അസ്വാഭാവികതയുണ്ട് എന്ന് ആരോപണം ഉയര്‍ന്നതിനാല്‍ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചതിനു ശേഷം ആവശ്യമെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്നു അഭ്യന്തര മന്ത്രി…

Read More

ദളിത് വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ 5 ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ അറസ്റ്റിൽ.

ബെംഗളൂരു :  ദളിത് വിദ്യാർത്ഥിയെ റാഗ് ചെയ്തു എന്ന പരാതിയിൽ രാജാജി നഗർ ഇഎസ്ഐ ആശുപത്രിയിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളായ 5 പേർ അറസ്റ്റിൽ. ഇവരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻറ് ചെയ്തു. ഒന്നാം വർഷ വിദ്യാർത്ഥിയെ ജാതി വിളിച്ച് ആക്ഷേപിക്കുകയും മുടി മുറിക്കുകയും മർദ്ദിക്കുകയും ചെയ്തു.24 ന് ആണ് സംഭവം. വിദ്യാർത്ഥിയുടെ ജാതിയിൽ നിന്നുള്ളവർ ഡോക്ടർ ആകാൻ അർഹതയില്ല എന്ന് പറഞ്ഞ് അധിക്ഷേപിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ്. മദ്യലഹരിയിലായിരുന്നു പ്രതികളെന്ന് പോലീസ് അറിയിച്ചു.

Read More

ഇത്തവണത്തെ ചലച്ചിത്ര മേളയുടെ ചെലവ് പകുതിയാക്കി വെട്ടിക്കുറക്കുമെന്ന് മുഖ്യമന്ത്രി.

ബെംഗളൂരു : ഇത്തവണത്തെ ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയുടെ ചെലവ് പകുതിയാക്കി വെട്ടിക്കുറക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി.മേളയുടെ നിലവാരത്തെ ബാധിക്കാതെ ആയിരിക്കും ഇത് നടപ്പാക്കുക. ഫെബ്രുവരി 7 മുതൽ 14 വരെ നടക്കുന്ന ചലച്ചിത്രമേളയുടെ ലോഗോ പ്രകാശനച്ചടങ്ങിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം .കഴിഞ്ഞവർഷം 7 കോടി രൂപ മേളക്ക് ചെലവായതിനാൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

Read More

നഗരത്തിന്റെ മുഖഛായ മാറ്റാവുന്ന സബർബൻ പദ്ധതിക്ക് കുമാരസ്വാമിയുടെ പച്ചക്കൊടി; ഒരുമാസത്തിനകം നിർമ്മാണമാരംഭിക്കും;ഉൽഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കും.

ബെംഗളൂരു : നഗരം ഏറ്റെ കാത്തിരുന്ന സബർബാൻ റെയിൽവേ പദ്ധതി നിർമ്മാണം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. റെയിൽവേ സമർപ്പിച്ച പദ്ധതി റിപ്പോർട്ടിന് സംസ്ഥാനം ഉടൻ അനുമതി നൽകുമെന്നും തറക്കല്ലിടാൻ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേയുടെ നിബന്ധനകളെല്ലാം അംഗീകരിച്ചാൽ പദ്ധതി ഉടൻ ആരംഭിക്കാമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉറപ്പ് നൽകിയിട്ടുണ്ട്. 3 ദിവസത്തിനകം ആവശ്യങ്ങൾക്ക് അംഗീകാരം നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. http://h4k.d79.myftpupload.com/archives/10730 http://h4k.d79.myftpupload.com/archives/10730

Read More
Click Here to Follow Us