ബെംഗളൂരു: സർഗധാരയുടെ കവിതാലാപന പരിപാടി “കാവ്യധാര” ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി അനിതപ്രേംകുമാർ സ്വാഗതം പറഞ്ഞു. ഉത്ഘാടനപ്രസംഗത്തിൽ ശ്രീ.വിഷ്ണുമംഗലം കുമാർ, സമീപകാലത്ത് ശ്രദ്ധയിൽപ്പെട്ട കവിതാവിവാദങ്ങൾ എഴുത്തുകാരുടെ സ്വത്വത്തെ ഹനിക്കുന്നതും അത്യന്തം അപലനീയവുമാണെന്ന് അഭിപ്രായപ്പെട്ടു.ജോയിന്റ് സെക്രട്ടറി സഹദേവൻ, അതിഥികളെ പരിചയപ്പെടുത്തി.വിജയൻ, സേതുനാഥ്,അനിതാ പ്രേംകുമാർ, അകലൂർ രാധാകൃഷ്ണൻ,കൃഷ്ണപ്രസാദ്, സുഗതൻ, രാധാകൃഷ്ണമേനോൻ, ശ്രീകുമാർ, ശ്രീജേഷ്, കൃഷ്ണകുമാർ,പ്രമീള, എന്നിവർ കവിതകൾ ആലപിച്ചു.പി.കൃഷ്ണകുമാർ നന്ദി അറിയിച്ചു.9964352148
Read MoreDay: 18 December 2018
കുപ്രസിദ്ധമായ ഔട്ടെര്‍ റിംഗ് റോഡിലെ ഗതാഗതക്കുരുക്ക് ഉടന്‍ ഒന്നും തീരുന്ന ലക്ഷണമില്ല;സില്‍ക്ക് ബോര്‍ഡ്-കെആര്‍ പുര മെട്രോ യുടെ ടെണ്ടര്‍ റദ്ദാക്കി ബിഎംആര്‍സി എല്‍;പദ്ധതി വൈകും.
ബെംഗളൂരു: നഗരത്തിലെ ഏറ്റവും കുപ്രസിദ്ധമാണ് സില്‍ക്ക് ബോര്‍ഡ് അടങ്ങുന്ന ഔട്ടെര്‍ റിങ് റോഡിലെ ഗതാഗത ക്കുരുക്ക്.രണ്ടു പ്രധാന ഐ ടി ആസ്ഥാനങ്ങളായ ഇലക്ട്രോണിക് സിറ്റി യെയും വൈറ്റ് ഫീല്‍ഡി നെയും ബന്ധിപ്പിക്കുന്ന ഇടനാഴി ആണ് ഇത്,അതുകൊണ്ട് തന്നെ ഗതാഗത സ്തംഭനം ഒരു നിത്യ സംഭവമാണ്. ഈ അവസരത്തില്‍ ആണ് മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യ തന്റെ ബജറ്റില്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെ ആര്‍ പുരം വരെ മെട്രോ പ്രഖ്യാപിച്ചത്,ഇത് രണ്ടാം ഘട്ടത്തില്‍ നടക്കും എന്നാണ് അറിയിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ സംഗതി ഇഴഞ്ഞു നീങ്ങാന്‍ ഉള്ള സാധ്യത തുറന്നിരിക്കുകയാണ്.കാരണം…
Read Moreതെറ്റായ അവകാശവാദം: ആപ്പിളിനെതിരെ കേസ്
കാലിഫോര്‍ണിയ: സ്ക്രീനിന്‍റെ വലിപ്പം സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ചെന്നാരോപിച്ച് യുഎസില്‍ ആപ്പിളിനെതിരെ കേസ്. ഐഫോണ്‍ എക്സ് യഥാര്‍ത്ഥത്തില്‍ 5.6875 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. എന്നാല്‍ കമ്പനി 5.8 ഇഞ്ചാണ് സ്പെസിഫിക്കേഷന്‍ നല്‍കുന്നതെന്നാണ് പരാതിയില്‍ പറയുന്നത് കാലിഫോര്‍ണിയ സ്വദേശികളായ ക്രിസ്ത്യന്‍ സ്പോന്‍ചിയടോ, കോര്‍ട്ട്നെ ഡേവിസ് എന്നിവര്‍ ചേര്‍ന്നാണ് സാന്‍ ജോസിലെ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ഐഫോണ്‍ എക്സ് കൂടാതെ ഐഫോണ്‍ എക്സ്എസ്, ഐഫോണ്‍ എക്സ്എസ് മാക്സ് എന്നിവയും തെറ്റായ സ്പെസിഫിക്കേഷന്‍ നല്‍കിയിരിക്കുന്നതായി പരാതിയില്‍ പറയുന്നു. നിരവധി പ്രത്യേകതകളോടെയാണ് ആപ്പിളിന്‍റെ ഐഫോണ്‍ എക്സ് വിപണിയിലെത്തിയത്. എന്നാല്‍, സ്പെസിഫിക്കേഷന്‍…
Read Moreപുക വലിക്കുന്ന സന്യാസിയായി ഹന്‍സിക; ‘മഹാ’ വിവാദത്തില്‍
ജയലളിത നടപ്പാക്കിയ പദ്ധതികളെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ രംഗത്തെത്തി വിവാദം സൃഷ്ടിച്ച ചിത്രമായിരുന്നു സര്‍ക്കാര്‍. വിവാദത്തിന് കാരണമായ ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തതോടെയാണ് പ്രതിഷേധം അല്‍പം കെട്ടടങ്ങിയത്. ഇതിനു പിന്നാലെ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ഹന്‍സിക മോത്വാനി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മഹാ’. ചിത്രത്തിന്‍റെ പുറത്തിറങ്ങിയ രണ്ടു പോസ്റ്ററുകളില്‍ ഒന്നില്‍ സന്യാസി വേഷത്തിലിരുന്ന് പുക വലിക്കുന്ന ഹന്‍സികയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. പോസ്റ്റര്‍ സന്യാസിമാരെ അധിക്ഷേപിക്കുന്നുവെന്നും മതവികാര൦ വ്രണപ്പെടുത്തുന്നുവെന്നും കാണിച്ച് പി എം കെയുടെ ജാനകി രാമനാണ് പരാതി…
Read Moreവർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിട; എച്ച്എസ്ആർ ലെ ഔട്ടിൽ സൈക്കിൾ ട്രാക്കുകൾ ഉടനെത്തും
ബെംഗളുരു: നാലുവർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം എച്ച്എസ്ആർ ലെ ഔട്ടിൽ സൈക്കിൾ ട്രാക്കുകൾ എത്തുന്നു. 2 മീറ്റർ വീതിയും 7.2 കിലോമീറ്റർ വീതിയുമുള്ള ട്രാക്കിംങ് സംബന്ധമായജോലികൾ ബിബിഎംപി അടുത്ത ആഴ്ച്ച ആരംഭിക്കും. മറ്റ് വാഹനങ്ങൾ കയറാതിരിക്കാൻ ട്രാക്ക് പച്ചവരകൊണ്ട് വേരർതിരിക്കും. റോഡിന്റെ ഒരു വശത്ത് മാത്രമുള്ള റോഡിലൂടെ ഇരുഭാഗത്തേക്കും സൈക്കിൾ ഓടിക്കാം.
Read Moreക്രിസ്തുമസിന് മുൻപ് ബിബിഎംപിക്ക് നികത്തണം 1900 കുഴികൾ; കുഴികളിൽ പലതും അപകടങ്ങൾക്ക് കാരണമാകുന്നവ
ബെംഗളുരു: പുതുതായി ലഭിച്ച റിപ്പോർട്ടനുസരിച്ച് ബിബിഎംപിക്ക് നികത്താനുള്ളത് 1900 കുഴികൾ അപകടങ്ങൾ സൃഷ്ട്ടിക്കുന്നതിൽ മുൻപന്തിയിൽനിൽക്കുന്ന ഈ കുഴികളെല്ലാം ഹൈക്കോടതി നിർദേശപ്രകാരം അടക്കനുള്ള തത്രപാടിലാണ് ബിബിഎംപി.
Read Moreതുടര്‍ച്ചയായ തോല്‍വികള്‍;കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ഐഎസ്എൽ നാലാം സീസണിൽ 2018 ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ അഞ്ചാം സീസണില്‍ ക്ലബിന്‍റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ജെയിംസിന് പഴികേട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയുള്ള തീരുമാനം വന്നത്. ഇതേസമയം പരസ്പര ധാരണയോടെയാണ് വഴി പിരിഞ്ഞതെന്നാണ് ക്ലബിന്‍റെ വിശദീകരണം. ഡേവിഡ് ജെയിംസ് ടീമിന് നൽകി വന്ന സേവനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നൽകുന്നതായും കേരള ബ്ലാസ്റ്റേഴ്‌സ് ചീഫ്…
Read Moreഅർധകുംഭമേള; സ്പെഷൽ ട്രെയിൻ സർവീസുമായി ഐആർസിടിസി
ബെംഗളുരു: അർധകുംഭമേളക്ക് സ്പെഷൽ ട്രെയിനുമായി ഐആർസിടിസി. ഫെബ്രുവരി 15 ന് ബെംഗളുരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുരി, വാരണാസി, ഹരിദ്വാർഎന്നിവടങ്ങളിലെ തീർഥാടകരുമായി 27 ന് മടങ്ങിയെത്തും. ഭക്ഷണം, താമസം, വാഹന സൗകര്യം എന്നിവ ഉൾപ്പെടെ 12230 രൂപയാണ് ചാർജ്.
Read Moreജർമ്മൻ ഭാഷാ പഠനം ; നഴ്സുമാർ അർമേനിയയിൽ
ബെംഗളുരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 32 നഴ്സിംങ് ഉദ്യോഗാർഥികളെ എമിഗ്രേഷൻ വിഭാഗം അനധികൃതമായി തടഞ്ഞ് വച്ചിരുന്നത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. വ്യാജ വിസയിൽ32 പേർ കടക്കാൻ ശ്രമിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞ് വച്ചത് . ഇവർക്ക് വിസ ഏർപ്പെടുത്തിയ ടോണിയെയും അറസ്റ്റ് ചെയ്തിരുന്നു ,പിന്നീട് സംശയത്തിൽ കഴമ്പില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ജർമ്മൻഭാഷാ പഠനത്തിനായാണ് 32 നഴ്സുമാർ യാത്ര തിരിച്ചത്. ഇവർ അർമേനിയയിൽ സുരക്ഷിതമായി എത്തിച്ചേർന്നതായി അധികൃതർ വ്യക്തമാക്കി.
Read Moreട്രക്ക് അപകടം; ഉടമ ദേഷ്യം തീർക്കാൻ ഡ്രൈവറെ പട്ടിണിക്കിട്ടും മർദ്ദിച്ചും കൊലപ്പെടുത്തി
ബെംഗളുരു: ട്രക്ക് അപകടത്തി്ൽ പെട്ടതിന്റെ ദേഷ്യത്തിൽ ട്രക്ക് ഉടമയും കൂട്ടാളികളും ഡ്രൈവറെ മർദ്ദിച്ചവശനാക്കി പട്ടിണിക്കിട്ട് കൊലപ്പെടുത്തി. ബസപ്പ (38)മരിച്ച സംഭവത്തിൽ ട്രക്കുടമ ബാലപ്പ മല്ലപ്പയും 4 സുഹൃത്തുക്കളെയും പോലീസ് അറസ്ററ് ചെയ്തു. പട്ടിണികിടന്നും കണ്ടെയ്നറിനുള്ളിൽ ശ്വാസം കിട്ടാതെയുമാണ് ബസപ്പ മരിചതെന്ന് പോലീസ് പറഞ്ഞു.
Read More