കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മീന്‍ വിറ്റ് വൈറലായ ഹനാന് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മീന്‍വില്‍പ്പനയ്ക്ക് ശേഷം മലയാളി ആദ്യം നെഞ്ചിലേറ്റുകയും പിന്നീട് രൂക്ഷമായി ആക്രമിക്കുകയും ചെയ്തിട്ടുണ്ട് ഹനാനെ. ഇപ്പോഴിതാ പുതിയ മൊബൈല്‍ ഫിഷ് സ്റ്റാളുമായിട്ടാണ് ഹനാൻ എത്തിയിരിക്കുന്നത്.
തമ്മനത്ത് വാടകയ്ക്ക് കടയെടുത്ത് മത്സ്യവ്യാപാരം തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ കടയുടമ പിന്മാറിയതിനാല് നടന്നില്ല. എന്നാലിപ്പോള്‍ വണ്ടിയില്‍ തയ്യാറാക്കിയ മൊബൈല്‍ ഫിഷ് സ്റ്റാളില്‍ മത്സ്യവ്യാപാരം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഹനാന്. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും പിന്മാറില്ലെന്നും മത്സ്യവ്യാപാരവുമായി മുന്നോട്ട് പോകുമെന്നും ഹനാന് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകള്‍ ഇങ്ങനെ…
“കടയെടുത്ത് കച്ചവടം ചെയ്യണം എന്ന് കരുതി ഒതുങ്ങി നില്‍ക്കുമ്ബോഴാണ് പണി കഴിയുന്നേലും മുമ്ബ് കട നഷ്ട്ടമായത്. പിന്നീടാണ് വണ്ടി ലോണിലെടുത്ത് കച്ചവടം തുടങ്ങുവാന്‍ വണ്ടിയ്ക്ക് ചുമരുകള്‍ സൃഷ്ടിക്കാം എന്ന് ചിന്തിച്ചത്. എട്ടുകാലികള്‍ വല നെയ്യുമ്ബോള് അത് എത്ര തവണ പൊട്ടി പോയാലും ഒരിക്കലും ശ്രമം നിര്‍ത്താറില്ല .വൈറല്‍ ഫിഷ് വെഹിക്കിള്‍ വീടുകളില്‍ എത്തുന്നു കട്ട്ചെയ്ത് ക്ലീന്‍ ചെയ്ത് കഴുകി വൃത്തിയാക്കിയ മത്സ്യങ്ങള്‍
ജീവനോടെ ടാങ്കില്‍ ഇട്ട് കൊണ്ട് വരുന്നു കായല്‍ മത്സ്യങ്ങള്‍”