ടാക്സി ഡ്രൈവർമാർക്കും രക്ഷയില്ല;ഓല ഡ്രൈവറെ യാത്രക്കാർ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു.

ബെംഗളൂരു : മാസങ്ങൾക്ക് മുമ്പാണ് മലയാളിയായ ഓല ഡ്രൈവറെ യാത്രക്കാർ തട്ടിക്കൊണ്ടു പോകുകയും വധിച്ച് ഹൊസൂരിന് അടുത്തുള്ള ഓടയിൽ തള്ളിയതും, നഗരത്തിലെ അക്രമ സംഭവങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഓല ഡ്രൈവറായ സോമശേഖറി (30) നെ യാത്രക്കാരായ നാല് പേർ ചേർന്ന് തട്ടിക്കൊണ്ട് പോകുകയും വിവിധ സ്ഥലങ്ങളിൽ നിർബന്ധിച്ച് കൊണ്ടുപോയതിന് ശേഷം മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്തു.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആഡുഗോഡിയിൽ നിന്ന് ദൊമ്മ സാന്ദ്രയിലേക്ക് ഓല ടാക്സി വിളിച്ച നാലു പേർ ആദ്യം നഗരപ്രാന്തത്തിലുള്ള ബിഡദിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു, തുടർന്ന് അവിടെ നിന്നും ചന്നപട്ടണക്ക് പോകാൻ ആവശ്യപ്പെട്ടു ,അവിടെയെത്തിയപ്പോൾ മെയിൻ റോഡിൽ ഒരു എ ടി എമ്മിന് സമീപം നിർത്തി കഴുത്തിൽ കത്തിവച്ച് 20000 രൂപയെടുത്തു കൊടുക്കാൻ ആവശ്യപ്പെട്ടു,

കാശും മൊബൈൽ ഫോണും എടിഎം കാർഡുമെടുത്തതിന് ശേഷം ചന്ന പട്ടണയിലെ ഒരു ലോഡ്ജ് മുറിയിൽ അടച്ചിട്ടു.ശനിയാഴ്ച്ച രാവിലെ ചന്ന പട്ടണ പോലീസ് സ്റ്റേഷനിലും തുടർന്ന് ആടുഗൊഡി പോലീസ് സ്റ്റേഷനിലും പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts