പ്രണയിക്കാന്‍ സ്ത്രീകള്‍ക്ക് ഇഷ്ടം താടിയുള്ള പുരുഷന്മാരെയാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്‌ലന്‍ഡ് 8000 സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ക്ലിന്‍ ഷേവ് ചെയ്ത പുരുഷന്മാരെക്കാള്‍ താടിയുള്ള പുരുഷന്മാരാണ് സ്ത്രീകളുടെ കണ്ണില്‍ കൂടുതല്‍ ഹോട്ടായി തോന്നുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്‍. മാത്രമല്ല, താടിയുള്ള പുരുഷന്മാരുമായുള്ള സ്ത്രീകളുടെ പ്രണയം ഏറെ നീണ്ടുനില്‍ക്കുമെന്നും പഠനം പറയുന്നു. ദീര്‍ഘകാല ബന്ധങ്ങള്‍ക്ക് സ്ത്രീകള്‍ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് താടിയുള്ള പുരുഷന്മാരെയാണ്. കൂടാതെ, താടിയില്ലാത്ത പുരുഷന്മാരുമായി സ്ത്രീകള്‍ക്ക് ദീര്‍ഘകാല പ്രണയങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഈ പഠനം വ്യക്തമാക്കുന്നു. താടി പുരുഷത്വത്തിന്‍റെ പ്രതീകമായാണ് സ്ത്രീകള്‍ കാണുന്നത്. ഇതാണ് താടി പ്രണയത്തിന്…
Read MoreDay: 2 December 2018
മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടക്കുന്നതായി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസിടിവി ക്യാമറകള്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം പുറത്തുവന്നതോടെ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ തിരിമറി നടക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. ഖുര്‍യീ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഭുപേന്ദ്ര സിംഗും ജില്ലാ കലക്ടര്‍ അലോക് സിംഗും പരിചിതരാണെന്നും തിരിമറിയ്ക്ക് സാധ്യതയുണ്ടെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു. നിരവധി ആരോപണങ്ങളാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ നിന്നും പുറത്തു വരുന്നത്. സാഗറില്‍ വോട്ടടെപ്പിനു ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് സ്‌ട്രോംഗ്…
Read Moreതാലിക്കെട്ടുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പെത്തിയ വാട്ട്‌സാപ്പ് സന്ദേശം സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍
ബെംഗളൂരു: താലികെട്ടുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് വരന്റെ വാട്ട്‌സാപ്പിലേയ്‌ക്കെത്തിയ സന്ദേശം വിവാഹ വേദിയില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. ഹാസന്‍ജില്ലയിലെ ശക്ലേഷ്പുര്‍ താലൂക്കിലാണ് സംഭവം. വിവാഹത്തിന് തൊട്ടുമുമ്പ് വരന്റെ ഫോണിലേയ്ക്ക് പ്രതിശ്രുത വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങള്‍ വാട്ട്‌സാപ്പിലൂടെ എത്തുകയായിരുന്നു. അപ്പോള്‍ തന്നെ യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറി തിരികെ പോവുകയും ചെയ്തു. എന്നാല്‍ അല്‍പ്പസമയത്തിനുള്ളില്‍ തന്നെ വിവ്ഹം മുടങ്ങിയതിന്റെ വേദനയില്‍ ഇരിക്കുന്ന വധുവിന്റെ ബന്ധുക്കളുടെ ഇടയിലേയ്ക്ക് ഒരാള്‍ കയറി വന്നു. വാട്ട്‌സാപ്പ് ദൃശ്യങ്ങളില്‍ വധുവിനൊപ്പം കണ്ട യുവാവായിരുന്നു അത്. അതേസമയം വധുവിനെ അണിയിക്കാനുള്ള താലിയുമായാണ് യുവാവ്…
Read Moreമൈഗ്രേന്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിച്ചില്ല, അമ്മയേയും സഹോദരിയെയും ഡോക്ടര്‍ കൊലപ്പെടുത്തി.
ബംഗളൂരു: അമ്മയേയും സഹോദരിയെയും ഡോക്ടര്‍ കൊലപ്പെടുത്തി. ഇവരുടെ മൈഗ്രേന്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്തതിനാലാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. വിഷം കുത്തിവെച്ച് ഡോ. ഗോവിന്ദ് പ്രകാശ് അമ്മ മൂകാംബിക, സഹോദരി ശ്യാമള എന്നിവരെ കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കൊലപ്പെടുത്തിയതിന് ശേഷം സമാനമായ രീതിയില്‍ സ്വയം ജീവനൊടുക്കാനും ഇയാള്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
Read Moreഭോപ്പാലിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമില്‍ ഒരുമണിക്കൂര്‍ സിസിടിവി പ്രവര്‍ത്തിച്ചില്ല
മധ്യപ്രദേശിലെ നിയമസഭാ തെരരഞ്ഞെടുപ്പില്‍ അട്ടിമറി നടനെന്ന ആരോപണം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്ന് സ്ഥിരീകരണം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അതേസമയം വൈദ്യുത തകരാറാണ് ഇതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഭോപ്പാലിലെ സ്‌ട്രോങ് റൂമിലാണ് മെഷീനുകള്‍ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ 8.19 മുതല്‍ 9.35 വരെയുള്ള സമത്താണ്അസാധാരണമായി വൈദ്യുതി ബന്ധം ഇല്ലാതായതും സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായതും. ഇതു സംബന്ധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സമത്ത് സിസിടിവി ക്യാമറകളും സ്‌ട്രോങ് റൂമിന്…
Read Moreഗൗരിലങ്കേഷിന്റെ കൊലപാതകത്തെകുറിച്ചു പ്രതികൾ വെളിപ്പെടുത്തിയത് ഇങ്ങനെ
ബംഗളുരു: പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വധത്തില്‍ പ്രതികളുടെ പുതിയ വെളിപ്പെടുത്തല്‍. സനാധന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടയുടെ സ്ഥാപകന്‍ ജയന്ത് അത്തവാലെ എഴുതിയ പുസ്തകമായ ക്ഷാത്ര ധര്‍മ്മ സാധന എന്ന പുസ്തകത്തെ ആധാരമാക്കിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍. ക്ഷാത്ര ധര്‍മ്മ സാധനയിലെ തത്വങ്ങളും നിര്‍ദേശങ്ങളും പൂര്‍ണ്ണമായും പിന്തുടരുന്നവരാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നാണ് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഘടനയുടെ നിയമങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെയാണ് സംഘാംഗങ്ങള്‍ ലക്ഷ്യമിടുന്നത്. 2017 സെപറ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് കര്‍ണ്ണാടക…
Read Moreഅംബരീഷിന്റെ പേരിൽ മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയും നേർക്കുനേർ.
ബെംഗളൂരു : മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്റെ തട്ടകമായ മൈസൂരുവിലെ ഹിമ്മാവിൽ ഒരു ഫിലിം സിറ്റി സ്ഥാപിക്കണമെന്നത് സിദ്ധരാമയ്യയുടെ ആഗ്രഹമായിരുന്നു സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങുകയും ബജറ്റിൽ തുക വകയിരുത്തുകയും ചെയ്തു. എന്നാൽ ഒരു സുപ്രഭാതത്തിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി, സിനിമാ നിർമ്മാതാവു കൂടിയായ കുമാരസ്വാമി സിനിമാ സർവ്വകലാശാലയാക്കി മാറ്റി അതിനെ തന്റെ സ്ഥലമായ രാമനഗരയിലേക്ക് കൊണ്ടുപോയി, തന്റെ ബജറ്റിൽ തുകയും വകയിരുത്തി.ഇതിൽ സിദ്ധരാമയ്യ സന്തോഷവാനായിരുപ്പില്ല. ഈ രണ്ട് പ്രശ്നങ്ങളും കഴിഞ്ഞ ദിവസം നടന്ന റിബൽ സ്റ്റാർ അംബരീഷ് അനുസ്മരണത്തിൽ പൊങ്ങിവരികയായിരുന്നു.അംബരീഷിന്റെ പേരിൽ മൈസൂരുവിൽ ഫിലിം സിറ്റി സ്ഥാപിക്കണമെന്ന്…
Read Moreടാക്സി ഡ്രൈവർമാർക്കും രക്ഷയില്ല;ഓല ഡ്രൈവറെ യാത്രക്കാർ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു.
ബെംഗളൂരു : മാസങ്ങൾക്ക് മുമ്പാണ് മലയാളിയായ ഓല ഡ്രൈവറെ യാത്രക്കാർ തട്ടിക്കൊണ്ടു പോകുകയും വധിച്ച് ഹൊസൂരിന് അടുത്തുള്ള ഓടയിൽ തള്ളിയതും, നഗരത്തിലെ അക്രമ സംഭവങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഓല ഡ്രൈവറായ സോമശേഖറി (30) നെ യാത്രക്കാരായ നാല് പേർ ചേർന്ന് തട്ടിക്കൊണ്ട് പോകുകയും വിവിധ സ്ഥലങ്ങളിൽ നിർബന്ധിച്ച് കൊണ്ടുപോയതിന് ശേഷം മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആഡുഗോഡിയിൽ നിന്ന് ദൊമ്മ സാന്ദ്രയിലേക്ക് ഓല ടാക്സി വിളിച്ച നാലു പേർ ആദ്യം നഗരപ്രാന്തത്തിലുള്ള ബിഡദിയിലേക്ക്…
Read Moreഒന്നര മണിക്കൂറില്‍ 5 മൊബൈലുകളും 2 ബൈക്കുകളും കവര്‍ന്ന കുപ്രസിദ്ധ കവര്‍ച്ചാ സംഘത്തെ സിനിമാ സ്റ്റൈലില്‍ വെടി വച്ച് വീഴ്ത്തി പോലീസ്.
ബെംഗളൂരു: ഹൈവേയില്‍ പുലര്‍ച്ചെ ഒന്നര മണിക്കൂറിനിടയില്‍ അഞ്ചു മൊബൈല്‍ ഫോണുകളും രണ്ടു ബൈക്കുകളും കവര്‍ച്ച ചെയുകയും രണ്ടു പേരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത കുപ്രസിദ്ധ കവര്‍ച്ച സംഘത്തെ സിനിമ സ്റ്റൈലില്‍ വെടി വച്ച് വീഴ്ത്തി പോലീസ്. ഒട്ടേറെ കവര്‍ച്ച കേസുകളില്‍ മുന്‍പ് താന്നെ പ്രതിയായ മുഹമ്മദ് അഷ്‌റഫ് ഖാന്‍ ആണ് പിടിയിലായത്,പരാതിയെ തുടര്‍ന്ന് തിരച്ചില്‍ തുടര്‍ന്ന പോലീസിന്റെ മുന്‍പില്‍ സംശയാസ്പദ മായ സാഹചര്യത്തില്‍ ഖാനും കൂട്ടരും എത്തിച്ചേരുകയായിരുന്നു,ഇവരെ എസ് ഐ പ്രവീണ്‍ കുമാറും കോന്സ്റ്റെബില്‍ ലോകെഷും ചേര്‍ന്ന് തടഞ്ഞു,മാരകായുധങ്ങളുമായി ലോകെഷിനെ ആക്രമിച്ച ഖാനെ എസ്…
Read More“കടലക്കായി പരിഷേ”നിലക്കടല മേള നാളെ മുതല്‍ ബസവനഗുഡിയില്‍.
ബെംഗളൂരു: പ്രശസ്തമായ “കടലക്കായി പരിഷേ”നാളെ മുതല്‍ ബസവനഗുഡി ദോഡഡ ഗണപതി ക്ഷേത്രത്തിനു സമീപം ആരംഭിക്കും.ഇപ്രാവശ്യം മേളയില്‍ പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം നിലവിലുണ്ട്. കടല വാങ്ങാന്‍ എത്തുന്നവര്‍ തുണി സഞ്ചിയുമായി എത്തുകയല്ലാതെ വഴിയില്ല,പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നവര്‍ പിഴ നല്‍കേണ്ടി വരും.കടല കൊണ്ടുള്ള രുചികരമായ വിവിധ ഇനം വിഭവങ്ങള്‍ കുറഞ്ഞ വിലക്ക് ലഭിക്കും എന്നതാണ് കടലക്കായി പരിഷേ യുടെ പ്രത്യേകത. ആസ്വാദകാരെ ആകര്‍ഷിക്കാന്‍ എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും വിവിധ നാടന്‍ കല പരിപാടികള്‍ അരങ്ങേറും.
Read More