രജനീകാന്തിന്റെ 2.0 ചിത്ര പ്രദർശനത്തിനെതിരെ കടുത്ത പ്രതിഷേധം; അന്യഭാഷാ ചിത്രങ്ങൾ കന്നഡ സിനിമകളുടെ വളർച്ച മുരടിപ്പിക്കുമെന്ന് വിചിത്ര വാദം

ബെം​ഗളുരു; ഇന്ന് പ്രദർശനത്തിനെത്തുന്ന രജനീകാന്ത് ചിത്രം 2.0 ക്കെതിരെ വൻ രോഷം. ലാൽബാ​ഗിന് സമീപത്തെ ഉർവശി തീയേറ്ററിൽ ഇന്ന് രാവിലെ ചിത്രം പ്രദർശനത്തിനെത്തുമെന്നിരിക്കേയാണ് പ്രതിഷേധം. ഇത്തരം അന്യഭാഷാ ചിത്രങ്ങൾ കന്നഡ സിനിമയുടെ വളർച്ച മുരടിപ്പിക്കുമെന്നാണ് ഇവരുടെ വാദം. കർണാടകയിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ കന്നഡ ചലുവലി വാട്ടാല‍ നാ​ഗരാജ രം​ഗത്ത്.

Read More

അറ്റകുറ്റപ്പണി ഇന്ന് മുതൽ, വൈദ്യുതി വരും ദിവസങ്ങളിൽ 7 മണിക്കൂർ വരെ മുടങ്ങും

power cut

ബെം​ഗളുരു: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെം​ഗളുരുവിൽ പലയിടങ്ങളിലും 7 മണിക്കൂർ വരെ വൈദ്യുതി മുടങ്ങും. ഇന്ന് മുതൽ ഡിസംബർ 3 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോറമം​ഗല- ചല്ലഘട്ട വാലി , ഒാസ്റ്റിൻ ടൗൺ ഭാ​ഗങ്ങളിലാണ് അറ്റകുറ്റപ്പണി. എല്ലായിടത്തും ഒരു സമയം വൈദ്യുതി മുടങ്ങില്ലെന്ന് ബെസ്കോം അറിയിച്ചു.

Read More

സംസ്ഥാനത്ത് ഒാടുന്നതിൽ 21,000 ബസുകൾ 15 വർഷത്തിലധികം പഴക്കമുള്ളത്

ബെം​ഗളുരു: സംസ്ഥാനത്ത് ഒാടുന്നതിൽ 21,000 ബസുകൾ 15 വർഷത്തിലധികം പഴക്കമുള്ളത് എന്ന് കണക്കുകൾ. ഇതില് 4071 ബസുകൾ സർവ്വീസ് നടത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി. കഴിഞ്ഞ ദിവസം മാണ്ഡ്യയിൽ അപകടമുണ്ടാക്കിയ ബസിന് 16 വർഷം പഴക്കമുണ്ടായിരുന്നു. നിരന്തരമായി വർധിച്ച് വരുന്ന അപകടങ്ങളുടെ സാഹചര്യത്തിൽ ​ഗതാ​ഗത വകുപ്പ് ഇത്തരം വാഹനങ്ങൽക്കെതിരെ നടപടി സ്വീകരിച്ച് വരുകയാണ്.

Read More

നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു; ആളൂരിന്‍റെ തിരക്കഥയില്‍ ദിലീപും!

മലയാളം ചലച്ചിത്ര ലോകത്ത്ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. അവാസ്തവം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം  ചെയ്യുന്നത് സലിം ഇന്ത്യയാണ്. ഇതേ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വക്കേറ്റ് ബി. എ ആളൂരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം ഡിസംബര്‍ 1 ന് ആരംഭിക്കുമെന്ന് സംവിധായകന്‍ കൊച്ചിയില്‍ പറഞ്ഞു. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതാനാണ് ദിലീപ് സിനിമയില്‍ അതിഥി താരമായെത്തും. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ നേരത്തെ ഒരു സ്വകാര്യ…

Read More

ദിവ്യ സ്പന്ദനയ്ക്ക് സുരക്ഷ ശക്തമാക്കി; നടപടി അംബരീഷിന്റെ സംസ്കാരത്തിൽ വിട്ടുനിന്നതിനെ തുടർന്ന് ഉണ്ടായ ജനരോഷം കണക്കിലെടുത്ത്

ബെം​ഗളുരു: അംബരീഷിന്റെ സംസ്കാരത്തിൽ നിന്ന് വിട്ട് നിന്ന നടിയും കോൺ​ഗ്രസ് സമൂഹമാധ്യമവിഭാ​ഗം മേധാവിയുമായ ദിവ്യ സ്പന്ദനയ്ക് സുരക്ഷ വർധിപ്പിച്ചു. അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാതിരുന്നതിന്റെ പേരിൽ വൻ ജനരോഷം ദിവ്യക്കെതിരെ ഉണ്ടായ സാഹചര്യത്തിലാണ് നടപടി. കാലിലെ അസ്ഥിയിൽ ട്യൂമർ ബാധിച്ച് ചികിത്സയിലാണെന്ന് ചിത്രമടക്കം ദിവ്യ പോസ്റ്റ് ചെയ്തിട്ടും ദിവ്യയുടെ നടപടിക്കെതിരെ വിമർശനം കൂടുന്നതല്ലാതെ കുറയുന്നില്ല.

Read More

ഇന്ത്യക്ക് ഇത് അഭിമാനത്തിന്റെ നിമിഷം; ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു

തിരുവനന്തപുരം: ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ഹൈസിസ് ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. രാവെ 9.53നാണ് ഹൈസിസ് വിക്ഷേപിച്ചത്. ഇതോടൊപ്പം 30 വിദേശ ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണവും നടത്തി. ഭൂമിയില്‍ നിന്ന് 636 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഹൈസിസ് ഉപഗ്രഹവും 504 കിലോമീറ്റര്‍ മേലെ മറ്റ് 30 ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. രാജ്യത്തിന്റെ ആദ്യ ഹൈസ്‌പെക്‌സ് ഉപഗ്രഹമാണിത്. 5 വര്‍ഷമാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ കാലാവധി. ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 9.59നാണ് വിക്ഷേപണം. പി.എസ്.എല്‍.വിയുടെ 43-ാമത്തെ ദൗത്യമാണിത്. ആധുനിക സാങ്കേതികവിദ്യയായ ഹൈപ്പര്‍ സ്‌പെക്ടറല്‍ ഇമേജിംഗാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത.…

Read More

49ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളത്തിളക്കം.

പനാജി : 49ആമത്  ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളത്തിളക്കം. ചെമ്പൻ വിനോദ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ.മ.യൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇതാദ്യമായാണ് ഐ.എഫ്.എഫ്.ഐയിൽ മികച്ച നടനുള്ള പുരസ്‌കാരം മലയാളിക്ക് ലഭിക്കുന്നത്. അതേസമയം ഈ.മ.യൗവിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് സ്വന്തമാക്കി.

Read More

2018 ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം

ഭുവനേശ്വർ : 2018 ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്. 10ആം മിനിറ്റിൽ മൻദീപ് സിങ്, 12ആം മിനിറ്റിൽ ആകാശ് ദീപ് സിങ്, 43,46ആം മിനിറ്റിൽ സിമ്രൻജീത്, 45ആം മിനിറ്റിൽ ലളിത് ഉപാധ്യായ എന്നിവരാണ് ഇന്ത്യയുടെ വിജയ ഗോളുകൾ സ്വന്തമാക്കിയത്. മലയാളി താരം പി ആർ ശ്രീജേഷ് മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ലോക റാങ്കിംഗില്‍ അ‍ഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോരാട്ടത്തിനു മുന്നില്‍ പതിനഞ്ചാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് പിടിച്ച്നില്‍ക്കാനായില്ല. അതേസമയം ഉദ്ഘാടന മൽസരത്തിൽ ബൽജിയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കാനഡയെതകർത്തിരുന്നു.

Read More

എസ്ബിഐ അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്

ന്യൂഡല്‍ഹി: എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന അക്കൗണ്ട് ഉടമകള്‍ മൊബൈല്‍ നമ്പര്‍ നവംബര്‍ 30ന് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് അറിയിപ്പ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാനാകില്ല. നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നവര്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും നൽകേണ്ടതില്ല. എസ്ബിഐയുടെ ഓണ്‍ലൈന്‍ ബാങ്കിങ് സൈറ്റില്‍ കയറി പരിശോധിച്ചാൽ നമ്പർ നൽകിയിട്ടുണ്ടോ എന്ന് മനസിലാക്കാവുന്നതാണ്. കൂടാതെ ഡിസംബര്‍ 31നകം കാന്തിക സ്ട്രിപ്പ് ഉള്ള എടിഎം-ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റിവാങ്ങേണ്ടതാണ്. ഡിസംബര്‍ 31നുശേഷം സ്ട്രിപ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പിങ് നടത്താനോ എടിഎം…

Read More

മനുഷ്യക്കടത്ത് എന്ന് സംശയം,അര്‍മേനിയ യുനിവേഴ്സിറ്റിയില്‍ ജര്‍മ്മന്‍ ഭാഷ പഠിക്കാന്‍ യാത്ര തിരിച്ച 32 മലയാളി നഴ്സുമാരെ വിമാനതാവളത്തില്‍ രക്ഷപ്പെടുത്തി;മലയാളിയായ എജെന്റ് പിടിയില്‍.

ബെംഗളൂരു : മനുഷ്യക്കടത്തിന്റെ ഭാഗമാണോ എന്ന് സംശയിച്ച് 32 മലയാളി നഴ്സ് മാരെ കെമ്പെഗൌഡ വിമാനത്താവളത്തില്‍ രക്ഷപ്പെടുത്തി,അര്‍മേനിയ യിലെ University of Traditional Medicine of Armenia  എന്നാ യുനിവേര്‍സിറ്റിയില്‍ ജര്‍മന്‍ ഭാഷയില്‍  ഹ്രസ്വകാല കോഴ്സ് ചെയ്യാന്‍ കഴിയും എന്ന് വിശ്വസിപ്പിച്ചു കൊണ്ടാണ് എജെന്റ് മലയാളികളായ  32 നഴ്സുമാരെ അര്‍മേനിയയിലേക്ക് യാത്ര അയക്കാന്‍ വിമാനത്താവളത്തില്‍ വന്നത്. സംശയം തോന്നിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു,ഈ യുനിവേര്‍സിറ്റിയില്‍ ഇങ്ങനെ ഒരു കോഴ്സ് ഉണ്ടോ എന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയും അവര്‍ പോലീസില്‍ അറിയിക്കുകയും ആയിരുന്നു. ഈ 32 മലയാളി നഴ്സ് മാരും മംഗലാപുരത്ത്…

Read More
Click Here to Follow Us