മൂന്ന് വർഷം മുൻപ് മരിച്ചു; വാർത്ത വൈറലാകുന്നത് ഇപ്പോള്‍

മൂന്ന് വർഷം മുൻപ് മരിച്ച തെന്നിന്ത്യന്‍ ഹാസ്യ താരത്തിന്‍റെ മരണവാർത്ത സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാകുന്നു. 2015 ജനുവരി 23ന് മരിച്ച എംഎസ് നാരായണയുടെ മരണവാര്‍ത്തകളാണ് വ്യാപകമായി ഇപ്പോള്‍ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. santosh tmz Zvdv എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ നാല് ദിവസമായി വാര്‍ത്തകൾ പ്രചരിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യുന്നു, തീരാ നഷ്ടം എന്നെക്കെയുള്ള ഹാഷ് ടാഗോടു കൂടിയാണ് വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്‍റെ മരണ ദിവസം ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത വീഡിയോകളും ചിത്രങ്ങളുമാണ് പോസ്റ്റില്‍ ഉപയോഗിച്ചരിക്കുന്നത്. ഇതിലൂടെ…

Read More

“പബ് ജി”ഒരു ചെറിയ മീനല്ല;ഓണ്‍ലൈന്‍ ഗൈമിന് അടിമയായ 120 പേര്‍ ഇതുവരെ നിംഹാന്‍സില്‍ ചികിത്സ തേടി;പ്രതിമാസം വരുന്ന രോഗികളുടെ എണ്ണം 40!

ബെംഗളൂരു: യുവാക്കളെ കയരിപ്പിടിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ഗെയിം ആണ് PUBG (പബ് ജി) നഗരത്തിലെ നല്ലൊരു ശതമാനം യുവാക്കളും ഈ ഗെയിം കളിക്കുന്നവരാണ്.എന്നാല്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ മൂന്നുമാസമായി ഈ ഗെയിമിനു അടിമപ്പെട്ട് നിംഹാന്‍സിലെ Services for Healthy Use of Technology (SHUT) clinic ല്‍ ചികിത്സക്കായി അഭയം തേടിയത് 120 ഓളം യുവാക്കള്‍ ആണ്,ഓരോ മാസവും 40 ല്‍ അധികം പേര്‍ ഈ “രോഗം” ബാധിച്ചു ചികിത്സ തേടുന്നു. ഉറക്കക്കുറവ്,താല്പര്യമില്ലായ്മ,ക്ലാസ്സില്‍ ശ്രദ്ധയില്ലായ്മ,മാര്‍ക്ക് കുറയുക എന്നിവയെല്ലാം പബ് ജി  ക്ക്  അടിമയായതിന് ശേഷം ഉള്ള…

Read More

കേരള സമാജം നാടക മത്സരം ജനുവരിയിൽ;അമച്വർ നാടക ഗ്രൂപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

ബെംഗളൂരു:ബെംഗളൂരു കേരള സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് അമച്വർ നാടക മത്സരം ജനുവരിയിൽ നടക്കും. കർ‍ണാടക സംസ്ഥാനത്തുള്ള അമച്വർ നാടക ഗ്രൂപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. നാടകത്തിന്റെ സമയപരിധി ഒന്നര മണിക്കൂർ‍ ആയിരിക്കും. മലയാള നാടകങ്ങൾ‍ മാത്രമേ അനുവദിക്കൂ. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ സ്ക്രിപ്ട്‌ സഹിതം അപേക്ഷിക്കേണ്ടതാണ് ഒന്നാം സമ്മാനം 25000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും മികച്ച നടൻ, നടി എന്നിവർക്ക് 5000 രൂപ വീതം നൽ‍കും. ഇത് സംബന്ധിച്ച യോഗത്തിൽ കേരള സമാജം പ്രസിഡന്റ് സി പി…

Read More

തുടർച്ചയായി സ്കൂളിൽ വരാത്ത പെൺകുട്ടികളുടെ വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണം; നടപടി ശൈശവ വിവാഹം, ബാലവേല, മനുഷ്യ കടത്ത് എന്നിവയിൽ നിന്ന് രക്ഷിച്ച് വിദ്യാഭ്യാസംഉറപ്പ് വരുത്താൻ

ബെം​ഗളുരു: ഇനി മുതൽ ക്ലാസുകളിൽ തുടർച്ചയായി വരാത്ത പെൺകുട്ടികളുടെ വിവരങ്ങൾശിശുക്ഷേമ സമിതിയെ അറിയിക്കേണ്ടതായി വരും. ബാലവേല, മനുഷ്യ കടത്ത്, ശൈശവ വിവാഹം എന്നിവയിൽ നിന്നെല്ലാം കുട്ടികളെ രക്ഷിക്കാനാണ് പുതിയനടപടി. വി​ദ്യാഭ്യാസ വകുപ്പ് ഈ സർക്കുലർ എല്ലാ സ്കൂളുകൾക്കും നൽകി കഴിഞ്ഞു. അതിൻ പ്രകാരം തുടർച്ചയായി ക്ലാസിൽ വരാത്ത എല്ലാ പെൺകുട്ടികളുടെയും വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണം. സ്കൂളിൽ വരാത്ത പെൺകുട്ടികളുടെ കാര്യത്തിൽ 25% ശൈശവ വിവാഹവുമായി ബന്ധപ്പെട്ടാണ് എന്ന് പറയുമ്പോഴാണ് ഇത്തരമൊരു നടപടി എത്രത്തോളം അനിവാര്യമാണെന്ന് ബോധ്യപ്പെടുക.

Read More

നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ; പരമോന്നത ഫ്രഞ്ച് ബഹുമതി കരസ്ഥമാക്കി അസിം പ്രേംജി

ബെം​ഗളുരു: വിപ്രോ ചെയർമാൻ അസം പ്രേംജിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ദുലിജിയോൻ ദൊനോർ ലഭിച്ചു. (‘നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ’). വിവര സാങ്കേതിക- വ്യവസായ രം​ഗത്തിന് നൽകിയ സംഭാവനകളും ഫ്രോൻസുമായുള്ള വ്യവസായ ബന്ധവും മുൻനിർത്തിയാണ് പുരസ്കാരം. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ അലക്‌സാണ്ടർ സീഗ്ലറിൽനിന്ന് അദ്ദേഹം പുരസ്കാരം സ്വീകരിച്ചു. ഇന്ത്യയിൽ ഐ.ടി. വ്യവസായ മേഖല വളരുന്നതിന് നിർണായക സംഭാവനകൾ നൽകിയവ്യക്തി എന്നതിനൊപ്പം ഫ്രാൻസിന്റെ സാമ്പത്തിക മേഖലയിലെ ഇടപെടലും പരിഗണിച്ചാണ് ബഹുമതി നൽകുന്നതെന്ന് ഫ്രഞ്ച് അംബാസഡർ അലക്‌സാണ്ടർ സീഗ്ലർ വ്യക്തമാക്കി.

Read More

‘ശബരിമല വിഷയത്തിൽ ഞാൻ വിശ്വാസികൾക്കൊപ്പം’; സ്റ്റൈൽ മന്നൻ രജനികാന്ത്

ചെന്നൈ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. ക്ഷേത്രത്തിന്റെ കാര്യത്തിൽ കോടതി ഇടപെടേണ്ടെന്നും അതൊരു സെൻസിറ്റീവ് വിഷയം ആണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ ബഹുമാനിക്കുന്നു. എന്നാൽ ഇത്തരം വിഷയങ്ങളിൽ വിധി പറയുമ്പോൾ അത് കുറച്ചു കൂടി കരുതലോടെ വേണമായിരുന്നു. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യത വേണമെന്നതില്‍ തനിക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ക്ഷേത്രാചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും പുറത്ത് നിന്നൊരു ഇടപെടല്‍ ഉണ്ടാകരുത്. കാരണം വര്‍ഷങ്ങളായി പാലിക്കുന്ന ആചാരങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ഭക്തരുടെ വികാരത്തെ മുറിവേൽപ്പിക്കരുത്. ശബരിമല വളരെ…

Read More

ഒരു ലക്ഷത്തോളം കര്‍ഷകര്‍ അണിനിരക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

ന്യൂഡല്‍ഹി: ഒരു ലക്ഷത്തോളം കര്‍ഷകര്‍ അണിനിരക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിന് മുന്നോടിയായി ആറായിരത്തിലേറെ സമരവൊളന്റിയര്‍മാര്‍ പദയാത്രയായി വ്യാഴാഴ്ച രാംലീല മൈതാനത്തെത്തി. 207 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് കിസാന്‍ കോഓര്‍ഡിനേഷന്‍ സമിതി. പ്രക്ഷോഭത്തിനു പിന്തുണയുമായി പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വേദിയിലെത്തും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാര്‍ലമെന്റ് പ്രത്യേകം സമ്മേളിച്ച് നിയമം നിര്‍മിക്കുക എന്നിവയാണ് മുഖ്യ ആവശ്യങ്ങള്‍. മാർച്ചിന്…

Read More

മുഖം മിനുക്കി”ന്യൂജെൻ”ആകാൻ ലാൽബാഗ്.

ബെംഗളൂരു: നമ്മുടെ എല്ലാം  പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ലാൽബാഗ് പുതുരൂപത്തിലേക്ക്. ചിത്രശലഭ ഉദ്യാനവും സുഗന്ധം വമിക്കുന്ന പൂക്കളുടെ പ്രത്യേക ഉദ്യാനവുമുൾപ്പെടെ നിർമിച്ച് ലാൽബാഗിലെ 25 ഏക്കർ നവീകരിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് തീരുമാനിച്ചു. പശ്ചിമഘട്ടമേഖലയിലെ മരങ്ങൾ, വംശനാശത്തിന്റെ വക്കിലുള്ള സസ്യങ്ങൾ എന്നിവയ്ക്കും സ്ഥലം നീക്കിവെക്കും. 75 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി വകുപ്പ് നീക്കിവെച്ചിരിക്കുന്നത്. കേരള വനംവകുപ്പ് നിലമ്പൂരിൽ ഒരുക്കിയ ചിത്രശലഭ ഉദ്യാനത്തിന്റെ മാതൃകയിലായിരിക്കും ലാൽ ബാഗിലെയും ഉദ്യാനമൊരുക്കുന്നത്. ഹോർട്ടികൾച്ചർ ഉദ്യോഗസ്ഥർ നിലമ്പൂരിലെ ചിത്രശലഭ ഉദ്യാനം സന്ദർശിക്കും. പൂമ്പാറ്റകളെ ആകർഷിക്കുന്ന 400-ഓളം ചെടികളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുക. പിന്നീട് ലാബിൽ…

Read More

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി ബ്ലാസ്റ്റേഴ്സിന് സമനില

നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി മഞ്ഞപ്പട ഗോള്‍രഹിത സമനില സമ്മതിച്ചു പിരിയുകയായിരുന്നു. ഈ സീസണില്‍ കളിച്ച ഒമ്പത് മല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ സമനിലയാണിത്. ഒെേരായു മല്‍സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. എട്ടു പോയിന്റ് മാത്രമുള്ള മഞ്ഞപ്പട ഏഴാംസ്ഥാനത്തു തന്നെ തുടരുകയാണ്. ഇരു ടീമുകളും താളം കണ്ടെത്താൻ വൈകി. ബ്ലാസ്റ്റേഴ്സാണ് ആദ്യം ഫോമിലായത്. എന്നാൽ, നല്ല ഗോളവസരം ഉണ്ടാക്കാൻ അവർക്കായില്ല. പതുക്കെയാണ് കളിയിലേയ്ക്ക് തിരിച്ചെത്തിയതെങ്കിലും കൂടുതൽ നല്ല അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞത് ചെന്നൈയിനാണ്. ഐസക്കും തോയ് സിങ്ങും നല്ല ഏതാനും അവസരങ്ങൾ പാഴാക്കി.…

Read More

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകം രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രം 2.0 ഇന്റര്‍നെറ്റില്‍;2000ല്‍ അധികം പേര്‍ ഡൌണ്‍ലോഡ് ചെയ്തു.

മൂന്നു വർഷത്തെ കഷ്ടപ്പാടും കോടികളും ചിലവഴിച്ച തിയേറ്ററിലെത്തിച്ച ശങ്കറിന്റെ 2.0യ്ക്കും പണികൊടുത്ത് തമിഴ് റോക്കേഴ്‌സ്. രജനീകാന്ത്- ശങ്കർ-അക്ഷയ് കുമാർ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് റിലീസ് ചെയ്ത് മണിക്കൂറുകൾക്കം തമിഴ് റോക്കേഴ്സ് ചോർത്തിയത്്. 2000ത്തിലധികം ആളുകൾ ഇതിനകം ചിത്രം ഡൗൺലോഡ് ചെയ്തതായാണ് പൊലീസ് സൈബർസെൽ കണ്ടെത്തിയിരിക്കുന്നത്. സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്സൈറ്റിനെതിരേ നിയമനടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകർ രംഗത്തു വന്നിരിക്കുകയാണ്. എന്നാൽ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സൈബർസെൽ അറിയിച്ചു. റിലീസിന് മുൻപ് തന്നെ ചിത്രം ചോർത്തുമെന്ന് തമിഴ് റോക്കേഴ്സ്…

Read More
Click Here to Follow Us