ബെംഗളൂരു: യാത്രക്കാർക്ക് പേടി സ്വപ്നമായി മാറുകയാണ് ബെംഗളുരു- മൈസുരു ഹൈവേ. ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമാണിവിടെ. യാത്രക്കാരെ ആക്രമിച് സ്വർണ്ണവും പണവും അടക്കം തട്ടിയെടുക്കുന്ന രീതിയാണിവരുടേത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൃത്രിമ അപകടം സൃഷ്ടിച്ച് സഹായിക്കാനെത്തുന്നവരെ കൊള്ളയടിക്കലാണ് പുത്തൻ രീതി.
Read MoreMonth: November 2018
ചോദ്യപേപ്പർ ചോർച്ച; ഒരാൾ പിടിയിൽ
ബെംഗളുരു: സിവിൽ കോൺസ്റ്റബിൾ പരീക്ഷയുടെ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കുടകിൽ നടത്തിയ പരീക്ഷയിൽ ശിവകുമാറാണ് അറസ്ററിലായത്. 6-8 ലക്ഷം രൂപക്കാണ് ചോദ്യ പേപ്പർ വിറ്റിരുന്നത്.
Read Moreആൾനൂഴികൾ അടക്കണം; ബിബിഎംപി
ബെംഗളൂരു: ആൾനൂഴികൾ അറ്റകുറ്റപണിൾ നടത്തി ഒരാഴ്ച്ചക്കകം അടക്കണെമന്ന് ബിബിഎംപി ജല അതോറിറ്റിയോട് വ്യക്തമാക്കി. റോഡിന്റെ നടുവിൽപോലും ആൾനൂഴികൾ തുറന്ന് കിടക്കുന്നത് കാലനടയത്ര്കകാർക്കും വാഹനങ്ങൾകും ഒരുപോലെ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണിത്.
Read Moreവരൾച്ചാ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 220 കോടി
ബെംഗളുരു: വരൾച്ചാ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 220 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ആർവി ദേശ്പാണ്ഡെ അറിയിച്ചു. വരൾച്ച രൂക്ഷമായതോടെ വൈക്കോൽ, തീറ്റപുല്ല് എന്നിവ അയൽസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത് കർണ്ണാടക നിരോധിച്ചു.
Read Moreരണ്ട് ആൺകടുവകളെ ചത്ത നിലയിൽ കണ്ടെത്തി
ബെംഗളുരു: നാഗർ ഹോളെ, ബന്ദിപ്പൂർ വനമേഖലകളിലായി രണ്ട് ആൺ കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. പരസ്പരമുള്ള ഏറ്റുമുട്ടലിലാവാം രണ്ട് കടുവകളും ചത്തതെന്ന നിഗമനത്തിലാണ് പോലീസ്.
Read Moreഏഷ്യയിലെ ആദ്യത്തെ ഡാറ്റാ സിറ്റി ബെംഗളൂരുവിൽ!
ബെംഗളുരു: സർക്കാർ ഏജൻസികളെയും , സ്വകാര്യകമ്പനികളെയും അണി നിരത്തി നഗരത്തിലെ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഡേറ്റാ സിറ്റി പരിപാടി ബെംഗളുരുവിൽ തുടക്കം. രാജ്യാന്തര ഇന്നവേഷൻ ഹബ്ബായ നുമ, സുയെസ് എന്നീ കമ്പനികളുടെ സഹകരണത്തോടെയാണിത്.
Read Moreസംഘടനകളുടെ ശ്രമം ഫലം കണ്ടു; കർണാടക നഴ്സിംഗ് കൗൺസിൽ റജിസ്ട്രേഷൻ നഷ്ടമാകില്ല;ഡിസംബർ 31ന് ശേഷവും റജിസ്ട്രേഷൻ പുതുക്കാം;പുതിയ ഉത്തരവ് പുറത്ത്.
ബെംഗളൂരു : സെപ്റ്റംബർ 20ന് പുറത്തിറക്കിയ ഉത്തരവിൽ മാറ്റം വരുത്തി കർണാടക നഴ്സിംഗ് കൗൺസിൽ പുതിയ അമൻറ്മെന്റ് പുറത്തിറക്കി. അതു പ്രകാരം ഡിസംബർ 31 ന് ശേഷം റജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് മെമ്പർഷിപ്പ് നഷ്ടപ്പെടുകയില്ല, അവസാന തീയതിക്ക് ശേഷവും റജിസ്ട്രേഷൻ പുതുക്കാൻ അവസരമുണ്ട്. മുമ്പ് ഇറങ്ങിയ ഉത്തരവ് പ്രകാരം റജിസ്ട്രേഷൻ റദ്ദാകും എന്നാണ് അറിയിച്ചിരുന്നത്. നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളായ യുഎൻഎയുടെയും,ഐഎൻ എയുടേയും ശ്രമഫലമായാണ് ഉത്തരവിൽ ഭേദഗതി വരുത്തിയത്.
Read Moreപിതാവിന്റെ ചോരയിറ്റു വീഴുന്ന തല ടവ്വലില്‍ പൊതിഞ്ഞ് യുവാവ് പൊലീസ് സ്‌റ്റേഷനിലെത്തി
മംഗളൂരു: പിതാവിന്റെ തലയറുത്ത് യുവാവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കിക്കേരി ഹൊബ്ലി ഗംഗേനഹള്ളിയിലാണ് സംഭവം. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന മഞ്ചുനായ്കയുടെ തലയാണ് മകന്‍ ദയാന്ദന അറുത്തെടുത്തത്. മഞ്ചുനായ്കയുടെ ചോരയിറ്റ് വീഴുന്ന തല ടവ്വലില്‍ പൊതിഞ്ഞാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വീട്ടിലെ ശല്യം സഹിക്കാനാവത്തതിനാലാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് യുവാവ് വെളിപ്പെടുത്തി. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഒഴിവുദിവസം വീട്ടിലുണ്ടായിരുന്ന യുവാവും മദ്യ ലഹരിയിലായിരുന്ന പിതാവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പിതാവിനെ ബന്ധിച്ച് ഇയാള്‍ തലയറുക്കുകയുമായിരുന്നു.
Read Moreനിവിന് എട്ടിന്‍റെ പണി കൊടുത്ത് അജു വര്‍ഗീസ്
തിരുവനന്തപുരം: സിനിമയിലായാലും ജീവിതത്തിലായാലും നല്ല സുഹൃത്തുക്കളാണ് നിവിനും അജുവും എന്ന് നമ്മള്‍ മലയാളികള്‍ക്ക് അറിയാവുന്ന കാര്യമാണ് എന്നതില്‍ സംശയമില്ല. മാത്രമല്ല ഈ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളും ആരാധകര്‍ നെഞ്ചോട് ചേര്‍ത്തിട്ടുമുണ്ട്. വലിയ സുഹൃത്തുക്കളെന്നപോലെ തന്നെ പരസ്പരം പാര വയ്ക്കുന്നതിലും രണ്ടു പേരും മിടുക്കരാണ്. ഇവരുടെ പാരവയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി വന്നിട്ടുമുണ്ട്. പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ട്രോളിയും സിനിമകളെ പ്രൊമോട്ട് ചെയ്തും ഇരുവരും ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ നിവിന് എട്ടിന്‍റെ പണി കൊടുത്ത് എത്തിയിരിക്കുകയാണ് അജു. നിവിന്‍റെ അവസാനം പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയുടെ…
Read Moreനിലവിൽ ഇന്ത്യയിലുള്ളവരും, കർണ്ണാടകയിൽ ജോലി ചെയ്യുന്നവരും 2018 ഡിസംബർ 31 മുമ്പായി കർണ്ണാടക നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ പുതുക്കണം;വിദേശത്തുള്ളവർ അടുത്ത തവണ നാട്ടിൽ വരുമ്പോൾ ചെയ്താൽ മതിയാകും.
ബെംഗളൂരു : കർണാടക സ്റ്റേറ്റ് നേഴ്‌സിങ് കൗണ്സിലിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന നിലവിൽ കർണാടകയിൽ ജോലി ചെയ്യുന്ന എല്ലാ നേഴ്‌സസും ( ANM , LHV , GNM , BSc , Post Basic , MSc ) അവരുടെ രജിസ്‌ട്രേഷൻ എല്ലാ 5 വര്‍ഷവും (ഡിസംബർ 31 , 2018 നു മുൻപായി) റിന്യു ചെയ്യണം എന്ന് കൗൺസിൽ അറിയിപ്പ്. ലൈഫ് മെമ്പർ സർട്ടിഫിക്കറ്റ് ഉള്ളവർ ഉൾപ്പെടെ എല്ലാവർക്കും ഇതു ബാധകമാണ്.2013 മുതൽ ലൈഫ് മെമ്പർഷിപ് രീതി നിർത്തലാക്കിയിട്ടുണ്ട് ഓരോ 5 വർഷത്തിലും രജിസ്ട്രേഷൻ…
Read More