ജനപ്രിയമായ ടിക് ടോക്ക് ആപ്ലിക്കേഷനെ കീഴടക്കാന്‍ ‘ ലാസ്സോ’ (Lasso) എന്ന പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഫെയ്‌സ്ബുക്ക്. മ്യൂസിക്കലി എന്ന ആപ്പ് പുതിയ പേരില്‍ എത്തിയതാണ് ടിക് ടോക്ക്. ടിക് ടോക്കിന് സമാനമായ ഫീച്ചറുകളാണ് ലാസ്സോയിലും ഉള്ളത്. ആന്‍ഡ്രോയിഡ് ഐഓഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമായ ഈ ആപ്പ് നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലഭ്യമാകുക. എന്നാല്‍, ലോകവ്യാപകമായി ലാസ്സോ ആപ്പ് അവതരിപ്പിക്കുന്നതിനെ കുറിച്ച് ഫെയ്‌സ്ബുക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു ട്വീറ്റിലൂടെയാണ് ലാസ്സോ പുറത്തിറക്കിയെന്ന വിവരം ഫെയ്‌സ്ബുക്ക് പുറത്തറിയിച്ചത്. ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴി ലാസ്സോയില്‍ ലോഗിന്‍…
Read MoreDay: 12 November 2018
വീണ്ടും വില്ലനായി പട്ടം; നൂൽ കുരുങ്ങി മെഡിക്കൽ വിദ്യാർഥിക്ക് ദാരുണാന്ത്യം
ബെളഗാവി: പട്ടത്തിന്റെ നൂൽ കുരുങ്ങി മെഡിക്കൽ വിദ്യാർഥി മരിച്ചു. ഗ്ലാസ് പൗഡർ പുരട്ടിയ നൂൽ കഴുത്തിൽ കുരുങ്ങി ബെളഗാവിയിലെ ഭാരതേഷ് ഹോമിയോ മെഡിക്കൽ കോളേജിലെ അവസാന വർഷ ബിഎംഎച്ച്എസ് വിദ്യാർഥിയായ മണിപ്പൂർ സ്വദേശി ദീപക് സിംങ് (23) ആണ് മരിച്ചത്. ബൈക്ക് ഒാടിച്ചെത്തിയ ദീപകിന്റെ കഴുത്തിൽ നൂൽ കുരുങ്ങി ആഴത്തിൽ മുറിവും, ചെവി അറ്റു തൂങ്ങുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആണ് മരിച്ചത്.
Read Moreഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരമായി ബെംഗളുരു
ബെംഗളുരു: ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ നഗരമേതെന്ന ചോദ്യത്തിന് അവസാനം. ഏറെ തിരക്കേറിയതും അതേ സമയം ഗതാഗത കുരുക്കിൽ രണ്ടാം സ്ഥാനവുമാണ് ഈ നഗരം സ്വന്തമാക്കിയിരിക്കുന്നത്. യുഎസ് ആസ്ഥാനമായ എൻബിഇആർ റിപ്പോർട്ടിലാണ് ബെംഗളുരു ഈ സ്ഥാനങ്ങളിൽ എത്തപ്പെട്ടത്. ഗതാഗത കുരുക്കിൽ കൊൽക്കത്ത മാത്രമേ ബെംഗളുരുവിന് മുന്നിലുള്ളൂ.
Read Moreചിത്രരചനാ മത്സരം നടത്തി
ബെംഗളുരു: ശിശുദിനാഘോഷത്തിനോട് അനുബന്ധിച്ച് ബാംഗ്ലൂർ കേരളാ സമാജം നടത്തിയ ചിത്രരചനാ മത്സരം ചിത്രകാരൻ വികെ വിജയൻ ഉദ്ഘാടനം നടത്തി. സീനിയർ വിഭാഗത്തിൽ കെഎസ് അശ്വതിയും, ജൂനിയർ വിഭാഗത്തിൽ ആതിൽ ജോഷിയും സബ് ജൂനിയർ വിഭാഗത്തിൽ നിഹാരിക എസ് നായരും വിജയിച്ചു.
Read Moreനമുക്ക് ഒാരോ നാരങ്ങാ വെള്ളം അങ്ങട്… ചോദിക്കാൻ വരട്ടെ; 100 കടക്കാനൊരുങ്ങി ചെറുനാരങ്ങാ വില
ബെംഗളുരു; നഗരത്തിൽ ചെരു നാരങ്ങാവില മൊത്ത വിപണന കേന്ദ്രങ്ങളിൽ 90-100 എന്ന നിരക്കിലേക്ക് കുതിച്ചുയർന്നു. ഏതാനും ആഴ്ച്ചകൾക്ക് മുൻപുവരെ 70 രൂപയിൽ താഴെ മാത്രമായിരുന്നു വില . ആന്ധ്രയിൽ നിന്നും വിജയപുരയിൽ നിന്നുമാണ് ചെറുനാരങ്ങ ഏറെയും ബാംഗ്ലൂരിലേക്ക് എത്തുന്നത്. വിളവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിലായാലും , ബാംഗ്ലൂരിലായാലും നാരങ്ങാ വെള്ളത്തെ കൂടെകൂട്ടുന്നവർ ഏറെയും മലയാളികൾ തന്നെയാണ്, എന്നതിനാൽ വില കയറ്റം പ്രതികൂലമായി ബാധിക്കുക മലയാളികളെ തന്നെയാകാനാണ് സാധ്യത.
Read Moreഅയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം; 25 ന് സംസ്ഥാനത്ത് മൂന്ന് റാലികൾ
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് വിഎച്ച്പി 25 ന് സംസ്ഥാനത്ത് മൂന്ന് റാലി സംഘടിപ്പിക്കും . ബെംഗളുരു, മംഗളുരു,ഹുബ്ബള്ളി എന്നിവിടങ്ങളിലാണ് റാലി സംഘടിപ്പിക്കുകയെന്ന് വിഎച്ച്പി ദക്ഷിണേന്ത്യൻ ഒാർഗനൈസിംങ് സെക്രട്ടറി മിലിന്ദ് പരനാഡെ പറഞ്ഞു.
Read Moreവിശ്വാസങ്ങളെ സംരക്ഷിക്കണം; നാമജപ ഘോഷയാത്ര നടത്തി
ശബരിമലയിലെ വിശ്വാസങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സമന്വയയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഘോഷയാത്ര നടത്തി. കാടുഗോഡി അയ്യപ്പ ക്ഷേത്രത്തിൽ നിന്നാരംഭിച്ച യാത്ര ബജ്റംഗദൾ രാഷ്ട്രീയ സഹ സംയോജകർ സൂര്യനാതായണൻ മുഖ്യ പ്രഭാഷണം നടത്തി.
Read Moreബാംഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസ്; പുതിയ ഹോസ്റ്റലൊരുങ്ങുന്നു
ബെംഗളുരു: ബാംഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസിൽ പുതിയ ഹോസ്റ്റൽ ഒരുങ്ങുന്നു. ഡിസംബറിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികൾക്കായാണ് ഹോസ്റ്റൽ ഒരുങ്ങുന്നത്. 104 മുറികളിലായി 400 വിദ്യാർഥികൾക്കുള്ള സൗകര്യമാണ് ഒരുക്കുക. ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് വൈസ് ചാൻസലർ ഡോ കെ ആർ വേണുഗോപാൽ വ്യക്തമാക്കി.
Read Moreമാലിന്യ കൂമ്പാരമായി തടാകം; ചത്തുപൊങ്ങുന്ന മീനുകൾ നൊമ്പര കാഴ്ച്ചയാകുന്നു
ബെംഗളുരു: കൊമ്മഗട്ട തടാകത്തിലെ മീനുകൾ ചത്തുപൊങ്ങുന്നത് പതിവാകുന്നു. കെങ്കേരി കൊമ്മഗട്ട തടാകത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നത്. ഏകദേശം 37 ഏക്കറുള്ള തടാകത്തിനാണ് ഈ ദുർഗതി. സമീപത്തുള്ള പ്രദേശങ്ങളിലെ വ്യവസായ മാലിന്യങ്ങൾ നേരിട്ട് തടാകത്തിലേക്ക് തള്ളുന്നതാണ് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹൈവേയോട് ചേർന്ന് കിടക്കുന്ന തടാകത്തിൽ അറവ് മാലിന്യങ്ങളടക്കംതള്ളുന്നതും പതിവ് കാഴ്ച്ചയാണ്.
Read Moreരണ്ട് വർഷം കൊണ്ട് ബിഎംടിസി ബസിടിച്ച് മരിച്ചത് 112 പേർ; ഫോൺ സല്ലാപം നിയന്ത്രിക്കാൻ കർശന നടപടി
ഇനി മുതൽ ഡ്യൂട്ടിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിടിവീഴും. ബിഎംടിസി ഡ്രൈവർമാർ ഡ്യൂട്ടിക്കിടയിൽ ഫോൺ ഉപയൊഗിച്ചാൽ സസ്പെൻഷൻ നൽകാനൊരുങ്ങി അധികൃതർ. ഫോൺ ഉപയോഗത്തെ തുടർന്ന് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്. ഈ മാസം 15 മുതൽ ഫോൺ ഡ്യൂട്ടിക്കിടയിൽ ഡ്രൈവർമാർ ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം പ്രാബല്യത്തിൽവരും , കണ്ടക്ടർമാർക്ക് ഈ നിയമം ബാധകമല്ല.
Read More